Picsart 24 06 06 20 31 36 659

കളിമണ്ണ് മൈതാനത്തെ റാണി! ഇഗ സ്വിറ്റെക് തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നിലവിലെ ജേതാവും ലോക ഒന്നാം നമ്പറും ആയ ഇഗ സ്വിറ്റെക്. മൂന്നാം സീഡ് അമേരിക്കൻ താരം കൊക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് പോളണ്ട് താരം ഫൈനലിൽ എത്തിയത്. ആദ്യ സെറ്റിൽ ഇഗയുടെ സമ്പൂർണ ആധിപത്യം കണ്ടപ്പോൾ സെറ്റ് താരം 6-2 നു നേടി.

രണ്ടാം സെറ്റിൽ ഒരു തവണ ബ്രേക്ക് വഴങ്ങിയെങ്കിലും തിരിച്ചു ബ്രേക്ക് കണ്ടെത്തി സെറ്റ് 6-4 നു നേടിയ ഇഗ ഫൈനൽ ഉറപ്പിച്ചു. കളിമണ്ണ് മൈതാനത്തെ തുടർച്ചയായ 18 മത്തെ ജയം കുറിച്ച ഇഗക്ക് ഫ്രഞ്ച് ഓപ്പൺ മൈതാനത്ത് തുടർച്ചയായ 20 മത്തെ ജയം ആണ് ഇത്. കൂടാതെ കരിയറിലെ അഞ്ചാമത്തെ ഗ്രാന്റ് സ്ലാം ഫൈനലും. ഫൈനലിൽ ജാസ്മിൻ പെയോലിനി, മിറ ആന്ദ്രീവ മത്സരവിജയിയെ ആണ് ഇഗ നേരിടുക.

Exit mobile version