Picsart 24 06 02 20 34 04 298

6-0, 6-0! 40 മിനിറ്റിൽ കളി തീർത്തു ഇഗ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡും നിലവിലെ ചാമ്പ്യനും ആയ പോളണ്ട് താരം ഇഗ സ്വിറ്റെക്. എതിരാളിയായ റഷ്യൻ താരം അനസ്ത്യാഷയെ വെറും 40 മിനിറ്റിനുള്ളിൽ 6-0, 6-0 എന്ന സ്കോറിന് ആണ് ഇഗ തകർത്തത്. മത്സരത്തിൽ വെറും 10 പോയിന്റുകൾ ആണ് ഇഗ എതിരാളിക്ക് ആകെ നൽകിയത്. കഴിഞ്ഞ കളിയിൽ ഒസാക്കയോട് മാരത്തോൺ മത്സരം കളിച്ച ഇഗ പക്ഷെ ഇവിടെ കാര്യങ്ങൾ എളുപ്പമാക്കി.

അഞ്ചാം സീഡ് ചെക് താരം മാർകെറ്റ വോണ്ടറോസോവയെ ആണ് ഇഗ അവസാന എട്ടിൽ നേരിടുക. സെർബിയൻ താരം ഓൽഗയെ 6-4, 6-2 എന്ന സ്കോറിന് മറികടന്നു ആണ് മാർകെറ്റ അവസാന എട്ടിൽ എത്തിയത്. അതേസമയം മൂന്നാം സീഡ് അമേരിക്കൻ താരം കൊക്കോ ഗോഫും അവസാന എട്ടിലേക്ക് മുന്നേറി. ഇറ്റാലിയൻ താരം എലിസബറ്റയെ 6-1, 6-2 എന്ന സ്കോറിന് തകർത്ത കൊക്കോ തുടർച്ചയായ മൂന്നാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനലിലേക്ക് ആണ് മുന്നേറിയത്.

Exit mobile version