Picsart 24 06 06 18 03 52 568

രോഹൻ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പൺ സെമിയിൽ പുറത്ത്

കളിമണ്ണ് കോർട്ടിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടാനുള്ള രോഹൻ ബൊപ്പണ്ണയുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് സെമു ഫൈനലിൽ രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. റോളണ്ട് ഗാരോസ് സെമിയിൽ ഇറ്റാലിയൻ ജോഡികളായ വാവസോറി-ബൊലെല്ലി സഖ്യം ആണ് ബൊപ്പണയെയും എബ്ദെനെയും പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇതേ സഖ്യത്തെ തോൽപ്പിച്ച് ആയിരുന്നു ബൊപ്പണ്ണ എബ്ദൻ സഖ്യം കിരീടം നേടിയത്. ഇന്ന് ആ വിജയം ആവർത്തിക്കാൻ അവർക്ക് ആയില്ല. ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ പങ്കാളി എബ്ഡനും 7-5, 2-6, 2-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നേരത്തെ മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടിരുന്നു‌

Exit mobile version