വിംബിൾഡൺ: സുമിത് നാഗൽ യോഗ്യതാ റൗണ്ടിൽ പുറത്ത്, ഇന്ത്യൻ സിംഗിൾസ് പ്രതീക്ഷകൾ അവസാനിച്ചു


വിംബിൾഡൺ 2025 യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ സുമിത് നാഗൽ പുറത്തായി. ഇറ്റലിയുടെ ജൂലിയോ സെപ്പിയറിയോട് മൂന്ന് സെറ്റുകൾക്ക് പരാജയപ്പെട്ടതോടെയാണ് നാഗലിന്റെ വിംബിൾഡൺ സ്വപ്നങ്ങൾ അവസാനിച്ചത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലോക 300-ാം നമ്പർ താരമായ നാഗൽ, ലോക 368-ാം നമ്പർ താരമായ സെപ്പിയറിയോട് 2-6, 6-4, 2-6 എന്ന സ്കോറിനാണ് തോറ്റത്. ഇതോടെ ഈ വർഷത്തെ വിംബിൾഡണിലെ ഇന്ത്യയുടെ സിംഗിൾസ് കാമ്പയിൻ ആദ്യ ദിവസം തന്നെ അവസാനിച്ചു.


സുമിത് നാഗൽ എടിപി 500 റിയോ മെയിൻ ഡ്രോയിൽ സ്ഥാനം ഉറപ്പിച്ചു

ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ എടിപി 500 റിയോ ഡി ജനീറോ മെയിൻ ഡ്രോയിൽ സ്ഥാനം ഉറപ്പിച്ചു. 2025 ലെ വെല്ലുവിളി നിറഞ്ഞ തുടക്കത്തിന് ശേഷമാണ് നാഗലിന് ഈ നല്ല വാർത്ത വരുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ തുടക്കത്തിൽ തന്നെ നാഗൽ പുറത്തായിരുന്നു. എടിപി റാങ്കിംഗിൽ ആദ്യ 100 ൽ നിന്നും അദ്ദേഹം പുറത്തായിരുന്നു.

ഓക്ക്‌ലൻഡിൽ മികച്ച യോഗ്യതാ റൗണ്ടും അഡ്രിയാൻ മന്നാരിനോയ്‌ക്കെതിരായ വിജയവും ഉണ്ടായിരുന്നിട്ടും, കളിമൺ കോർട്ടിൽ തിരിച്ചടികൾ നേരിട്ട അദ്ദേഹം റൊസാരിയോ ചലഞ്ചറിലും പരാജയപ്പെട്ടു,

നിർണായക റാങ്കിംഗ് പോയിന്റുകൾ നേടുന്നതിന് ഈ റിയോ അവസരം ഉപയോഗിക്കാൻ ആകും നാഗൽ ശ്രമിക്കുന്നത്.

എടിപി റൊസാരിയോ ചലഞ്ചറിൽ സുമിത് നാഗൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി

റൊസാരിയോ ചലഞ്ചറിന്റെ ആദ്യ റൗണ്ടിൽ അർജന്റീനയുടെ റെൻസോ ഒലിവോയെ പരാജയപ്പെടുത്തി ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ തന്റെ 2025 ലെ കളിമൺ-കോർട്ട് സീസണിന് ശക്തമായ തുടക്കം കുറിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ട എട്ടാം സീഡായ നാഗൽ മികച്ച തിരിച്ചുവരവ് നടത്തി. ഹോം ഫേവറിറ്റിനെതിരെ 5-7, 6-1, 6-0 എന്ന സ്കോറിനാണ് വിജയം നേടിയത്.

നാഗൽ കഴിഞ്ഞ 13 ഗെയിമുകളിൽ 12 എണ്ണത്തിലും വിജയിച്ച് നല്ല ഫോമിലാണ്‌. ലോക 120-ാം നമ്പർ താരം തായ്‌വാനിലെ ചുൻ-ഹ്‌സിൻ സെങ്ങിനെതിരെയായിരിക്കും രണ്ടാം റൗണ്ടിൽ നാഗൽ ഇറങ്ങുക.

ഓസ്‌ട്രേലിയൻ ഓപ്പൺ; ആദ്യ റൗണ്ടിൽ സുമിത് നാഗൽ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സുമിത് നാഗൽ തോൽവി നേരിട്ടു,ൽമ് 26-ാം സീഡ് ആയ ചെക്ക് താരം തോമാസ് മച്ചാക്കിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നാഗൽ പരാജയപ്പെട്ടത്. 3-6, 1-6, 5-7 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

രണ്ട് സെറ്റുകൾക്ക് പിന്നിലായെങ്കിലും, മൂന്നാമത്തേതിൽ നാഗൽ പ്രതിരോധം കാണിച്ചു. 3-0, 4-1 വരെ മുന്നിൽ നിന്നും, കൂടാതെ 5-3 ൻ്റെ മുൻതൂക്കം വരെ നിലനിർത്തി. എന്നിരുന്നാലും, നിർണായകമായ അവസരങ്ങൾ പരിവർത്തനം ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. മച്ചാച് ഒരു തിരിച്ചുവരവ് നടത്തി വിജയം പൂർത്തിയാക്കി.

ഈ തോൽവിയോടെ, എടിപി ടോപ്പ് 100 റാങ്കിംഗിൽ നിന്ന് സുമിത് നാഗൽ പുറത്താകും.

ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ട് 1ൽ സുമിത് നാഗലിന് കടുത്ത എതിരാളി

ഇന്ത്യയുടെ മുൻനിര ടെന്നീസ് താരം സുമിത് നാഗൽ ഓസ്ട്രേലിയൻ ഓപ്പൺ 2025ൽ ആദ്യ റൗണ്ടിൽ വലിയ വെലുവിളി ആണ് നേരിടുക. 26-ാം സീഡായ ചെക്ക് റിപ്പബ്ലിക്കിൻ്റെ ടോമാഷ് മച്ചാച്ചിനെ ആകും നാഗൽ ഓപ്പണിംഗ് റൗണ്ടിൽ നേരിടുക.

മുൻനിര കളിക്കാർക്കെതിരായ മികച്ച പ്രകടനത്തിന് പേരുകേട്ട മച്ചാച്, കഴിഞ്ഞ വർഷം നൊവാക് ജോക്കോവിച്ച്, ആൻഡ്രി റൂബ്ലെവ്, ഗ്രിഗർ ദിമിത്രോവ്, കാർലോസ് അൽകാരാസ്, ടോമി പോൾ എന്നി വലിയ താരങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ട്. വലിയ വേദിയിലെ അദ്ദേഹത്തിൻ്റെ ഫോമും അനുഭവപരിചയവും അദ്ദേഹത്തെ ശക്തനായ എതിരാളിയാക്കുന്നു.

സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമിൽ മികച്ച തുടക്കം ആകും നാഗൽ ലക്ഷ്യമിടുന്നത്.

സുമിത് നാഗൽ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ പ്രധാന ഡ്രോയിലേക്ക് നേരിട്ട് പ്രവേശനം നേടി

ടെന്നീസ് ഓസ്‌ട്രേലിയ പുറത്തിറക്കിയ എൻട്രി ലിസ്റ്റുകൾ പ്രകാരം 98-ാം റാങ്കിലുള്ള ഇന്ത്യയുടെ സുമിത് നാഗൽ 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ പ്രധാന ഡ്രോയിലേക്ക് നേരിട്ട് പ്രവേശനം നേടി. കഴിഞ്ഞ വർഷം ടൂർണമെൻ്റിൽ യോഗ്യത മത്സരം കളിക്കേണ്ടി വന്ന നാഗലിന് ഇത് നിർണായക നേട്ടമായി. ജനുവരി 12 മുതൽ 26 വരെ മെൽബണിൽ നടക്കാനിരിക്കുന്ന അഭിമാനകരമായ ഇവൻ്റിൽ ഇന്ത്യയുടെ സിംഗിൾസിലെ ഏക പ്രതിനിധിയാകും സുമിത്.

പുരുഷ സിംഗിൾസ് പട്ടികയിൽ കാർലോസ് അൽകാരാസ്, നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്‌വദേവ് തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നു. വനിതാ വിഭാഗത്തിൽ, ബെലിൻഡ ബെൻസിക്കും പ്രസവാനന്തരം ഒരു തിരിച്ചുവരവ് നടത്തുന്നതിനൊപ്പം ഇഗ സ്വിറ്റെക്, കൊക്കോ ഗൗഫ്, നവോമി ഒസാക്ക തുടങ്ങിയ താരങ്ങളും മത്സരിക്കാനൊരുങ്ങുന്നു.

മൊത്തം 11 ഓസ്‌ട്രേലിയക്കാർ പ്രധാന ഡ്രോയിൽ ഉണ്ട്.

ATP സ്റ്റോക്ക്‌ഹോം ഓപ്പൺ; സുമിത് നാഗൽ ആദ്യ റൗണ്ടിൽ പുറത്ത്

2024ലെ എടിപി 250 സ്റ്റോക്ക്‌ഹോം ഓപ്പണിൻ്റെ ഉദ്ഘാടന റൗണ്ടിൽ 78-ാം റാങ്കുകാരനായ ഇന്ത്യയുടെ സുമിത് നാഗലിന് കനത്ത തോൽവി. ഈയിടെ ആയി ശക്തമായ ഫോമിലുള്ള ഹാലിസ്, മത്സരത്തിൽ 14 എയ്സുകൾ സെർവ് ചെയ്തു, ഇൻഡോർ ഹാർഡ് കോർട്ടുകളിൽ തൻ്റെ വിജയം ഉറപ്പിച്ചു. ഈ പ്രതലത്തിൽ ഫ്രഞ്ച് താരം കഴിഞ്ഞ മാസം രണ്ട് ഫൈനലിൽ എത്തിയിരുന്നു. ആ മികവ് സ്റ്റോക്ക്‌ഹോമിലും തുടർന്നു.

രണ്ടാം സെറ്റിൽ ശക്തമയി പൊരുതി നോക്കി എങ്കിലും, ഹാലിസിനെ മറികടക്കാൻ നാഗലിന് കഴിഞ്ഞില്ല, 0-6, 4-6 എന്നായിരുന്നു സ്കോർ.

യു എസ് ഓപ്പണിൽ ഇന്ത്യയുടെ സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് ആരാധകർക്ക് നിരാശാ. സുമിത് നാഗലിന് ടൂർണമെൻ്റിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകൽ നേരിടേണ്ടി വന്നു. ലോക റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള നാഗൽ സിംഗിൾസ് മത്സരത്തിലെ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നുവെങ്കിലും 40-ാം റാങ്കുകാരനായ ടാലൻ ഗ്രിക്‌സ്‌പൂറിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി ഏറ്റുവാങ്ങി. ഫ്ലഷിംഗ് മെഡോസിൻ്റെ കോർട്ടിൽ അരങ്ങേറിയ മത്സരത്തിൽ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ നാഗൽ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ സെറ്റ് 6-1 ന് കീഴടക്കുകയും രണ്ടാം സെറ്റിലൂടെ 6-3 ന് തൻ്റെ ആക്കം നിലനിർത്തുകയും ചെയ്ത ഗ്രിക്‌സ്‌പൂർ ആധിപത്യം പുലർത്തി. മൂന്നാം സെറ്റിൽ നാഗൽ നിന്ന് ആവേശകരമായ പോരാട്ടം കാണാൻ ആയെങ്കിലും ഒടുവിൽ ഡച്ച് താരം 7-6 സ്‌കോർലൈനിൽ വിജയം ഉറപ്പിച്ചു.

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ സുമിത് നാഗൽ ആദ്യ റൗണ്ടിൽ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏക ടെന്നീസ് സിംഗിൾസ് താരമായ സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. മികച്ച പോരാട്ടത്തിന് ഒടുവിൽ ആണ് ഇന്ത്യൻ താരം ആതിഥേയ താരമായ കോരന്റിൻ മൗറ്ററ്റിനോട് തോറ്റ് പുറത്ത് പോയത്. മൂന്നു സെറ്റ് മികച്ച പോരാട്ടം ആണ് കാണികൾ എതിരായിട്ടും നാഗൽ നടത്തിയത്.

ആദ്യ സെറ്റിൽ ഫ്രഞ്ച് താരത്തിന്റെ മികവ് ആണ് കാണാൻ ആയത്. സെറ്റ് താരം 6-2 എന്ന സ്കോറിന് സ്വന്തമാക്കി. എന്നാൽ രണ്ടാം റൗണ്ടിൽ നാഗൽ അതിനാണയത്തിൽ തിരിച്ചടിച്ചു. സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ അവസാനം 7-5 നു കീഴടങ്ങി പരാജയം സമ്മതിക്കാൻ മാത്രമെ ഇന്ത്യൻ നമ്പർ 1 താരത്തിന് സാധിച്ചുള്ളൂ.

ഒളിമ്പിക്സ്; ഇന്ത്യൻ ടെന്നീസ് താരങ്ങളുടെ എതിരാളികൾ തീരുമാനമായി

ഒളിമ്പിക്സിലെ ടെന്നീസ് പോരാട്ടത്തിന്രെ ഫിക്സ്ചറുകൾ തീരുമാനം ആയി. ഇന്ത്യയുടെ ഒന്നാം റാങ്കുകാരൻ സുമിത് നാഗലിന് കാര്യങ്ങൾ എളുപ്പമാകില്ല. രണ്ടാം റൗണ്ടിൽ എത്തുക ആണെങ്കിൽ ലോക ആറാം നമ്പർ അലക്‌സ് ഡി മിനൗറിനെ നാഗൽ നേരിടേണ്ടി വരും. നിലവിൽ എടിപി സർക്യൂട്ടിൽ 80-ാം സ്ഥാനത്തുള്ള നാഗൽ ഫ്രാൻസിൽ നിന്നുള്ള മൗറ്റെറ്റ് കോറെൻ്റിനെതിരെയാണ് തൻ്റെ കാമ്പയിൻ ആരംഭിക്കുന്നത്. ഫ്രഞ്ച് എതിരാളിയെ തോൽപ്പിച്ചാൽ ഡി മിനൗറിനെ ആകും നാഗൽ നേരിടേണ്ടി വരിക.

ആദ്യ റൗണ്ടിലെ എതിരാളൊയായ മൗട്ട്ലെറ്റ് റാങ്കിംഗിൽ നാഗലിനെക്കാൾ 12 സ്ഥാനം മുകളിലാണ്‌. എന്നാൽ മൗട്ട്‌ലെറ്റിനെതിരെ 2-2 എന്ന നല്ല ഹെഡ്-ടു-ഹെഡ് റെക്കോർഡ് നാഗലിന് ഉണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ നാഗൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിരുന്നു‌.

പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ഫ്രഞ്ച് ജോഡികളായ ഫാബിയൻ റെബൗൾ-എഡ്വാർഡ് റോജർ-വാസലിൻ സഖ്യത്തെ ഉദ്ഘാടന റൗണ്ടിൽ നേരിടും.

നോർഡിയ ഓപ്പണിൽ സുമിത് നാഗൽ വിജയത്തോടെ തുടങ്ങി

നോർഡിയ ഓപ്പണിൽ ഇന്ത്യയുടെ സിംഗിൾസ് താരം സുമിത് നാഗൽ വിജയത്തോടെ തുടങ്ങി. എലിയാസ് യെമറിനെതിരെ ശ്രദ്ധേയമായ വിജയം താരം ഉറപ്പിച്ചു. സ്വീഡിഷ് താരത്തെ 6-4, 6-3 എന്ന സ്കോറിനാണ് നാഗൽ തോൽപ്പിച്ചത്‌. ഇതാദ്യമായാണ് യെമറിനെ നാഗൽ തോൽപ്പിക്കുന്നത്‌. ഇതിനു മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും നാഗൽ പരജയപ്പെട്ടിരുന്നു.

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുന്ന നാഗലിന് ഈ വിജയം ഊർജ്ജം നൽകുൻ. എടിപി സിംഗിൾസ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കായ 68ൽ ആണ് നാഗൽ ഇപ്പോൾ ഉള്ളത്.

സുമിത് നാഗൽ ബ്രൗൺഷ്‌വീഗ് എടിപി ചലഞ്ചറിൻ്റെ രണ്ടാം റൗണ്ടിലേക്ക്

സുമിത് നാഗൽ ബ്രൗൺഷ്വീഗിൽ രണ്ടാം റൗണ്ടിൽ. ചൊവ്വാഴ്ച ബ്രസീലിൻ്റെ ഫിലിപ്പെ മെലിജെനി ആൽവസിനെതിരെ നേടിയ മികച്ച വിജയത്തോടെയാണ് ജർമ്മനിയിലെ ബ്രൗൺഷ്‌വീഗ് എടിപി ചലഞ്ചറിൻ്റെ രണ്ടാം റൗണ്ടിലേക്ക് ഇന്ത്യയുടെ ഒന്നാം റാങ്കുകാരൻ സുമിത് നാഗൽ മുന്നേറിയത്. ടൂർണമെൻ്റിൽ രണ്ടാം സീഡായ നാഗൽ കളിമൺ കോർട്ടിൽ 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയം ഉറപ്പിച്ചു. ഇനി ബുധനാഴ്ച അർജൻ്റീനയുടെ പെഡ്രോ കാച്ചിനെതിരെ റൗണ്ട്-16 പോരാട്ടത്തിന് നാഗൽ ഇറങ്ങും.

നിലവിൽ ലോക റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള നാഗൽ, ഈ മാസം അവസാനം റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പായാണ് ഈ ടൂർണമെൻ്റ് ഉപയോഗിക്കുന്നത്. കഴിഞ്ഞയാഴ്ച വിംബിൾഡണിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും നാഗൽ ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ആണ്.

Exit mobile version