TennisFeatured

ഫെഡററുടെ റെക്കോർഡിനൊപ്പമെത്തി ജോക്കോവിച്ച്; ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ

Resizedimage 2026 05 28 00 09 24 1

പാരീസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ ഫ്രാൻസിന്റെ വൈൽഡ് കാർഡ് താരം വാലന്റീൻ റോയറെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 6-3, 6-2, 6-7 (7-9), 6-3. ആദ്യ രണ്ട് സെറ്റുകളിലും ആധിപത്യം പുലർത്തിയ ജോക്കോവിച്ചിനെതിരെ മൂന്നാം സെറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ റോയർക്ക് സാധിച്ചു. ഒരു മാച്ച് പോയിന്റ് രക്ഷപ്പെടുത്തിയ റോയർ ആവേശകരമായ ടൈബ്രേക്കറിലൂടെ സെറ്റ് സ്വന്തമാക്കിയെങ്കിലും, നാലാം സെറ്റിൽ തകർപ്പൻ സർവീസുകളിലൂടെയും ഷാർപ്പ് ആംഗിൾ ഷോട്ടുകളിലൂടെയും ജോക്കോവിച്ച് വിജയം പിടിച്ചെടുത്തു.


ഈ വിജയത്തോടെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ മഹത്തായ ഒരു റെക്കോർഡിനൊപ്പം എത്താനും ജോക്കോവിച്ചിനായി. തുടർച്ചയായി 21-ാം തവണയാണ് താരം റോളണ്ട് ഗാരോസിന്റെ മൂന്നാം റൗണ്ടിൽ എത്തുന്നത്. ഇതോടെ ഒരു ഗ്രാൻഡ് സ്ലാമിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ മൂന്നാം റൗണ്ടിലെത്തുന്ന താരമെന്ന റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം (ഓപ്പൺ ഇറ) ജോക്കോവിച്ച് എത്തി. തന്റെ 25-ാമത് ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇത്തവണ പാരീസിൽ ഇറങ്ങുന്നത്.