Picsart 24 07 13 11 31 33 511

പത്താൻ സഹോദരങ്ങളും യുവരാജും തകർത്തു!! ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഇന്ത്യ ഫൈനലിൽ. ഓസ്ട്രേലിയയെ 86 റൺസിൻ്റെ വലിയ മാർജിനിൽ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്‌. റോബിൻ ഉത്തപ്പ, ക്യാപ്റ്റൻ യുവരാജ് സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവർ ഇന്ത്യക്ക് ആയി വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തിൽ 254/6 എന്ന മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്‌. ചേയ്സ് ചെയ്ത ഓസ്ട്രേലിയക്ക് 168/7 എന്ന സ്കോർ മാത്രമെ നേടാൻ ആയുള്ളൂ.

ഇന്ന് രാത്രി നടക്കുന്ന ഫൈനലിൽ ഇന്ത്യ പാകിസ്താനെ നേരിടും. രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഫാൻ കോഡ് ആപ്പിലും കാണാൻ ആകും.

ഉത്തപ്പ 35 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതമാണ് 65 റൺസ് എടുത്ത് ഇന്ത്യക്ക് നല്ല തുടക്കം നൽകി. 26 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറിയിലെത്തിയ യുവരാജ് ആകെ 28 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 59 റൺസ് നേടി. പിന്നെ ഇർഫാനും യൂസുഫും ഒരുമിച്ച് ചേർന്നു. യൂസുഫ് 23 പന്തിൽ നിന്നാണ് അർധസെഞ്ചുറി തികച്ചത്. ഇർഫാൻ 18 പന്തിലും അർധസെഞ്ചുറി നേടി.

Exit mobile version