ഇതിഹാസങ്ങളുടെ മത്സരത്തിന് ഇടയിൽ യൂസുഫ് പഠാനും ജോൺസനും ഏറ്റുമുട്ടി, ജോൺസന് വിലക്ക് കിട്ടിയേക്കും

ഇന്നലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ നടന്ന ബിൽവാര കിംഗ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ രണ്ട് മുൻ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താനെ മിച്ചൽ ജോൺസൻ പ്രകോപിപിച്ചതാണ് സംഭവത്തിന് കാരണമായത്‌. സംഭവം ആരാഞ്ഞ് ജോൺസന് അടുക്കലേക്ക് പോയ യൂസുഫ് പഠാനെ ഓസ്ട്രേലിയൻ താരം തള്ളി മാറ്റി.

അമ്പയർമാരും സഹതാരങ്ങളും ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്‌. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, യൂസഫ് ജോൺസണുമായി തർക്കിക്കുന്നതും പേസർ അവനെ തള്ളുന്നതും കാണാം. ജോൺസനെ അടുത്ത മത്സരത്തിൽ വിലക്കാൻ ആണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്‌.

ലെജൻഡ്സ് ലീഗ് കളിക്കാൻ വന്ന മിച്ചൽ ജോൺസന്റെ ലഖ്നൗവിലെ ഹോട്ടൽ മുറിയിൽ പാമ്പ്‌

ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസന്റെ ഹോട്ടൽ റൂമിൽ പാമ്പ്‌. ലഖ്നൗവിൽ ഉള്ള താരം തന്റെ റൂമിൽ കണ്ട പാമ്പിന്റെ ചിത്രം ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ടി20 ടൂർണമെന്റ് കളിക്കാൻ ആണ് ജോൺസൺ ഇന്ത്യയിൽ എത്തിയത്. ഇന്ത്യ ക്യാപിറ്റൽസിനായാണ് താരം കളിക്കുന്നത്.

ഹോട്ടൽ മുറിയിൽ നിന്നുള്ള പാമ്പിന്റെ ഫോട്ടോ പങ്കിട്ട ശേഷം അത് ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ ആകുന്നുണ്ടോ ആരാധകരോട് താരം ചോദിച്ചു. ലഖ്നൗവിലേ താമസം ഗംഭീരം ആണെന്ന് അദ്ദേഹം പരിഹസിച്ചു. ഇൻസ്റ്റ ഗ്രാമിലൂടെ ആണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

എന്റെ ലോകകപ്പ് നായകന്‍ മാക്സ്വല്‍: മിച്ചല്‍ ജോണ്‍സണ്‍

ഓസ്ട്രേലിയയെ ലോകകപ്പില്‍ നയിക്കുവാന്‍ ഏറ്റവും അനുയോജ്യനായ താരം ഗ്ലെന്‍ മാക്സ്വെല്‍ ആണെന്ന് അഭിപ്രായപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. തന്റെ ഈ അഭിപ്രായം പലരുടെയും നെറ്റി ചുളിച്ചേക്കാം എന്നാല്‍ മാക്സ്വെല്‍ ടീമുകളെ നയിച്ച് മുമ്പും കഴിവ് തെളിയിച്ച താരമാണ്. ബിഗ് ബാഷിലും ഐപിഎലിലും ടീമുകളെ നയിച്ച താരമാണ് മാക്സ്വെല്‍. ഇതില്‍ തന്നെ മെല്‍ബേണ്‍ സ്റ്റാര്‍സ് ഗ്ലെന്‍ മാക്സ്വെല്ലിന്റെ കീഴില്‍ ഏറെ മികവ് പുലര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

ടീം മീറ്റിംഗുകളിലും ഫീല്‍ഡ് പൊസിഷനുകള്‍ നിശ്ചയിക്കുന്നതിലും മാക്സ്വെല്ലിനു മികവ് ഏറെയുണ്ടെന്നാണ് ജോണ്‍സണ്‍ പറയുന്നത്. നിലവിലെ നായകന്‍ ആരോണ്‍ ഫിഞ്ച് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനാലും സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഉടനെ തന്നെ നായക റോളുകള്‍ നല്‍കില്ല എന്നതിനാലും ഓസ്ട്രേലിയ തങ്ങളുടെ ക്യാപ്റ്റന്‍സി റോളിനായി ആളെ തപ്പി ബുദ്ധിമുട്ടുന്ന സാഹചര്യം ഉടലെടുക്കുന്നതിനിടയിലാണ് മിച്ചല്‍ ജോണ്‍സണ്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

താരങ്ങളുടെ വിലക്ക് മാറ്റേണ്ടതില്ലെന്ന് മിച്ചല്‍ ജോണ്‍സണ്‍

ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്കുകള്‍ മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം വിശദമാക്കിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരില്‍ നിന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും താരത്തിനു പിന്തുണയായി പലരും രംഗത്തെത്തുന്നുണ്ട്.

https://twitter.com/MitchJohnson398/status/1064102302213070848

ഈ മൂന്ന് താരങ്ങളും തെറ്റ് ചെയ്തതായി സമ്മതിയ്ക്കുകയും വിലക്കുകളെ അംഗീകരിക്കുകയും ചെയ്തവരാണെന്നും മിച്ചല്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഫോമും സ്ഥിരതയുമില്ലാതെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്നതിനാലാണ് വാര്‍ണറുടെയും സ്മിത്തിന്റെയും വിലക്ക് കുറയ്ക്കണമെന്ന് പലതാരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ബാന്‍ക്രോഫ്ടിന്റെ വിലക്കിന്റെ കാലാവധി അവസാനിക്കാറായിരിക്കെ സ്മിത്തിനും വാര്‍ണര്‍ക്കും മാത്രം ഇളവ് നല്‍കുന്നതും ശരിയല്ലെന്നാണ് മിച്ചല്‍ ജോണ്‍സണ്‍ അഭിപ്രായപ്പെടുന്നത്.

സ്റ്റാര്‍ക്കിനു പുറമേ ജോണ്‍സണും ലിസ്റ്റിനു പുറത്ത്, കൊല്‍ക്കത്ത വിട്ട് നല്‍കുന്നത് 8 താരങ്ങളെ

ഇംഗ്ലണ്ട് താരം ടോം കറനു പുറമെ ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ ഉള്‍പ്പെടെ 8 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബിഗ് ബാഷില്‍ നിന്ന് വിരമിച്ച മിച്ചല്‍ ജോണ്‍സണ്‍ ഐപിഎലില്‍ നിന്നും ഉടന്‍ രാജി വയ്ക്കുമെന്ന സൂചനയാണ് ഈ പുതിയ പുറത്ത് വരുന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരം പോലും കളിക്കാനാകാത്ത കമലേഷ് നാഗര്‍കോടിയും മറ്റു പ്രമുഖ താരങ്ങളും ഉള്‍പ്പെടെ 13 താരങ്ങളെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയിട്ടുള്ളത്.

മിച്ചല്‍ ജോണ്‍സണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനില്ല

വ്യക്തിപരമായ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നില്ല എന്ന് തീരുമാനിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണ്‍. പിഎസ്എലില്‍ കളിക്കു്നില്ലെങ്കിലും ഐപിഎലില്‍ താരം കളിക്കാന്‍ അവസരം തേടുന്നുണ്ട്. രണ്ട് കോടി അടിസ്ഥാന വിലയുമായി താരം ലേലത്തില്‍ പങ്കു കൊള്ളുവാന്‍ തയ്യാറാകുകയാണ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സ് ആയിരുന്നു മിച്ചല്‍ ജോണ്‍സണെ സ്വന്തമാക്കിയത്.

https://twitter.com/MitchJohnson398/status/953270861695401985

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version