വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാര്‍, 2022ൽ മൂന്ന് ഫോര്‍മാറ്റിലും കളിക്കും

2022 സീസണിൽ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി മാത്യൂ വെയിഡ്. താരം മൂന്ന് ഫോര്‍മാറ്റിൽ കൗണ്ടിയ്ക്ക് വേണ്ടി കളിക്കാനുണ്ടാകും. ടോപ് അഞ്ചിൽ എവിടെയും ബാറ്റ് ചെയ്യുവാനുള്ള ശേഷി മാത്യു വെയിഡിനുണ്ടെന്നാണ് വോര്‍സ്റ്ററിന്റെ ക്രിക്കറ്റ് സ്റ്റിയറിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ പ്രിഡ്ജോൺ വ്യക്തമാക്കിയത്.

യുവതാരങ്ങള്‍ക്കും താരത്തിനൊപ്പം കളിക്കുന്നത് ഗുണം ചെയ്യുമെന്നും പ്രിഡ്ജോൺ പറഞ്ഞു. വെയിഡിന് ക്യാപ്റ്റന്‍സി പരിചയവുമുണ്ടെന്നും അത് ടീമിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അല്‍സാരി ജോസഫ് കൗണ്ടി കളിക്കുവാന്‍ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി

വെസ്റ്റിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍. 2021 കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ആദ്യ 7 മത്സരങ്ങളില്‍ താരം ടീമിനൊപ്പം ചേരും. നിലവില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള വിന്‍ഡീസ് ടെസ്റ്റ് ടീമിന്റെ ഭാഗമാണ് അല്‍സാരി ജോസഫ്. ഏപ്രില്‍ 2ന് പരമ്പര അവസാനിച്ച ശേഷം ഏപ്രില്‍ 4ന് താരം ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ഏപ്രില്‍ 8ന് എസ്സെക്സിനെതിരെയാണ് വോര്‍സ്റ്റര്‍ഷയറിന്റെ ആദ്യ മത്സരം.

2016ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജോസഫ്, അതേ വര്‍ഷം വിന്‍ഡീസിന്റെ അണ്ടര്‍ 19 ലോകകപ്പ് വിജയികളായ ടീമില്‍ അംഗമായിരുന്ന. 88 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 88 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. തനിക്ക് ഈ അവസരം നല്‍കിയ വോര്‍സ്റ്റര്‍ഷയറിനും കൗണ്ടി പരിചയത്തിന് അനുമതി തന്ന ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനും താന്‍ നന്ദി അറിയിക്കുകയാണെന്നും അല്‍സാരി ജോസഫ് വ്യക്തമാക്കി.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മൂന്ന് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരത്തിന്റെ പേരിലാണ് ഐപിഎലിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. അന്ന് 12 റണ്‍സിന് ആറ് വിക്കറ്റാണ് മുംബൈയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ താരം നേടിയത്.

വോര്‍സ്റ്റര്‍ഷയറുമായുള്ള കരാര്‍ പുതുക്കി ബെന്‍ കോക്സ്

വോര്‍സ്റ്റര്‍ഷയറുമായുള്ള തന്റെ കരാര്‍ പുതുക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബെന്‍ കോക്സ്. രണ്ട് വര്‍ഷത്തേക്കാണ് താരം തന്റെ കരാര്‍ ദൈര്‍ഘിപ്പിച്ചത്. ഇതോടെ താരം 2023 സീസണ്‍ അവസാനം വരെ ടീമിനൊപ്പം തുടരും. നിലവില്‍ ഒരു വര്‍ഷത്തെ കരാര്‍ ആയിരുന്നു കോക്സിന് ക്ലബ്ബുമായി ഉണ്ടായിരുന്നത്.

2009ല്‍ ആണ് കോക്സ് വോര്‍സ്റ്റര്‍ഷയറിന് വേണ്ടി അരങ്ങേറ്റം കുറച്ചത്. പ്രാദേശിക താരം കൂടിയായ കോക്സിന്റെ കരാര്‍ ദൈര്‍ഘിപ്പിക്കല്‍ ക്ലബിനെ സംബന്ധിച്ച് മികച്ച കാര്യമാണെന്ന് ക്ലബ് അധികാരികള്‍ അറിയിച്ചു.

ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്

വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 145 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി എസ്സെക്സ കിരീടം ഉയര്‍ത്തി. അവസാന ഓവറില്‍ 12 റണ്‍സെന്ന വിജയ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയ ശേഷം സൈമണ്‍ ഹാര്‍മര്‍ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിച്ചു.

ടീം ക്യാപ്റ്റനായ സൈമണ്‍ ഹാര്‍മര്‍ ആണ് കളിയിലെ താരം. ബൗളിംഗില്‍ 16 റണ്‍സ് വിട്ട് നല്‍കിയ നാലോവറില്‍ നിന്ന് 3 വിക്കറ്റ് നേടിയ ഹാര്‍മര്‍ ബാറ്റിംഗില്‍ 7 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. 22 പന്തില്‍ പുറത്താകാതെ നിന്ന് 36 റണ്‍സ് നേടി രവി ബൊപ്പാരയും 36 റണ്‍സ് നേടിയ ടോം വെസ്റ്റിലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വോര്‍സെസ്റ്റര്‍ഷയറിനായി വെയിന്‍ പാര്‍ണലും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയറിന് വേണ്ടി റിക്കി വെസ്സല്‍സ്(31), മോയിന്‍ അലി(32) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത് സൈമര്‍ ഹാര്‍മര്‍ മൂന്നും ഡാനിയേല്‍ ലോറന്‍സ്, രവി ബൊപ്പാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി എസ്സെക്സ് ബൗളിംഗില്‍ തിളങ്ങി.

റിക്കി വെസല്‍സ് വോര്‍സ്റ്റര്‍ഷയറിലേക്ക്

നോട്ടിംഗാംഷയറില്‍ നിന്ന് വിട ചൊല്ലി റിക്കി വെസല്‍സ്. മൂന്ന് വര്‍ഷത്തേക്കാണ് വെസല്‍സ് വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2018ല്‍ മോശം ഫോമില്‍ തുടരുകയായിരുന്ന വെസല്‍സിനു കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി നോട്ടിംഗാംഷയര്‍ പുതിയ ബാറ്റ്സ്മാന്മാരെ ടീമിലെത്തിച്ചിരുന്നു. ബെന്‍ ഡക്കറ്റ്, ബെന്‍ സ്ലേറ്റര്‍, ജോ ക്ലാര്‍ക്ക് എന്നിവരെ അടുത്തിടെ ടീമിലെത്തിച്ചതിനെത്തുടര്‍ന്ന് റിക്കി വെസല്‍സിനുള്ള അവസരം കുറയുമെന്ന് ഏറെക്കുറെ ഉറപ്പാവുകയായിരുന്നു.

താരത്തിനു പുതിയ കൗണ്ടി തേടുന്നതിനായി നോട്ടിംഗാംഷയര്‍ താരത്തെ കരാറില്‍ നിന്ന് നേരത്തെ വിട ചൊല്ലുവാനും അനുവദിച്ചിരുന്നു. രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട വോര്‍സ്റ്റര്‍ഷയറിനു താരത്തിനെ ടീമിലെത്തിക്കാനായത് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

നോട്ടിംഗാംഷയറുമായി നാല് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച് ജോ ക്ലാര്‍ക്ക്

വോര്‍സെസ്റ്റര്‍ഷയര്‍ താരം ജോ ക്ലാര്‍ക്ക് പുതിയ കൗണ്ടിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇംഗ്ലണ്ടിലെ ഈ സീസണ്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുമ്പോള്‍ താരത്തിന്റെ വോര്‍സെസ്റ്റര്‍ഷയര്‍ കരാര്‍ അവസാനിക്കുവാനിരിക്കെയാണ് 22 വയസ്സുകാരന്‍ താരം നോട്ടിംഗാംഷയറുമായി പുതിയ കരാറിലെത്തുന്നത്. നാല് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബ് ഇതുവരെ ബെന്‍ ഡക്കറ്റ്, സാക്ക് ചാപ്പല്‍, ബെന്‍ സ്ലേറ്റര്‍ എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്.

ഈ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജോ ക്ലാര്‍ക്ക് 1500ലധികം റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ജോ ക്ലാര്‍ക്കിനെ ടീമിലെത്തിക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെ്നന് നോട്ടിംഗാംഷയര്‍ ക്രിക്കറ്റ് ഡയറക്ടര്‍ മിക് നെവെല്‍ അഭിപ്രായപ്പെട്ടു.

അശ്വിനു പുറമേ ഗുപ്ടിലിന്റെ സേവനവും കൗണ്ടി ടീമിനു നഷ്ടമാവും

രവിചന്ദ്രന്‍ അശ്വിന്‍ പരിക്ക് മൂലം കളിക്കില്ലെന്ന് അറിയിപ്പ് കിട്ടയതിനു പിന്നാലെ മറ്റൊരു താരത്തിനെക്കുടി നഷ്ടമായി ഇംഗ്ലീഷ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയര്‍. ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ സേവനവും ടീമിനു ലഭിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. തങ്ങളുടെ രണ്ട് വിദേശ താരങ്ങളെയും നഷ്ടമായ ടീമിനു പുതിയ താരങ്ങളെ കണ്ടെത്തേണ്ട് അവസ്ഥയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.

2017ല്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കൗണ്ടി ടീമിനെ ഡിവിഷന്‍ വണ്ണിലേക്ക് യോഗ്യത നേടുവാന്‍ അശ്വിന്‍ സഹായിച്ചിരുന്നു. അശ്വിന്റെയും ഗുപ്ടിലിന്റെയും അഭാവത്തെക്കുറിച്ച് കൗണ്ടിയുടെ സിഇഒ തന്നെയാണ് വിവരം പുറത്ത് വിട്ടത്.

പരിക്ക്, കൗണ്ടിയില്‍ നിന്നും അശ്വിന്‍ വിട്ട് നില്‍ക്കും

അഞ്ചാം ടെസ്റ്റില്‍ നിന്ന് പരിക്കും മോശം ഫോമും മൂലം ഒഴിവാക്കപ്പെട്ട അശ്വിന് കൗണ്ടിയിലെ മത്സരങ്ങളിലും കളിക്കാനാകില്ലെന്ന് അറിയുന്നു. മൂന്നാം ടെസ്റ്റിലെ പരിക്കിനെ മറച്ചുവെച്ച് അശ്വിന്‍ നാലാം ടെസ്റ്റില്‍ കളിച്ചുവെങ്കിലും താരത്തിനു അത് തിരിച്ചടിയായി മാറിയിരുന്നു. നാലാം ടെസ്റ്റില്‍ മികവ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം പിന്നീട് അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി ശേഷിക്കുന്ന കൗണ്ടി സീസണില്‍ അശ്വിന്‍ കളിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. 2017ല്‍ ടീമിനു വേണ്ടി മികച്ച പ്രഭാവം സൃഷ്ടിച്ച താരം തിരികെ എത്തുന്നില്ലെന്നത് ടീമിനെ സംബന്ധിച്ച് ദുഃഖകരമായ വാര്‍ത്തയാണെന്നാണ് ഇതിനെക്കുറിച്ച് വോര്‍സെസ്റ്റര്‍ഷയര്‍ സിഇഒ മാറ്റ് റൗന്‍സ്ലെ പറഞ്ഞത്.

വെയിന്‍ പാര്‍ണല്‍ ട്രാവിസ് ഹെഡിനു പകരക്കാരന്‍

ടി20 ബ്ലാസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി വെയിന്‍ പാര്‍ണല്‍ കളിക്കും. ട്രാവിസ് ഹെഡിനു പകരമായാണ് താരം ടീമില്‍ എത്തുന്നത്. ടി20 മത്സരങ്ങള്‍ക്ക് പുറമേ നാല് കൗണ്ടി മത്സരങ്ങളിലും താരം കളിക്കും. സെപ്റ്റംബര്‍ പകുതി വരെ താരം ഇംഗ്ലണ്ടില്‍ കളിക്കുവാനുണ്ടാകും. ഏറെക്കാലമായി പരിക്ക് അലട്ടുന്ന താരം ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയില്‍ പങ്കെടുത്തിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളുമായി എഡ്മോണ്ടന്‍ റോയല്‍സിനു വേണ്ടി ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി പാര്‍ണല്‍ മാറിയിരുന്നു. തന്റെ പ്രഥല ലക്ഷ്യം ടീമിനെ ടി20 ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുകയെന്നതാണെന്നാണ് പാര്‍ണലിന്റെ ആദ്യ പ്രതികരണം. ഒന്നാം ഡിവിഷനില്‍ നിലവില്‍ അവസാന സ്ഥാനക്കാരായ ടീമിനെ കൗണ്ടിയില്‍ ഈ ഡിവിഷനില്‍ തന്നെ നിലനിര്‍ത്തുകയും വേണമെന്ന് പാര്‍ണല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വോര്‍സെസ്റ്റയറിന്റെ അവസാന രണ്ട് മത്സരങ്ങളിലും അശ്വിന്‍ കളിക്കും

ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ വോര്‍സെസ്റ്ററിനു വേണ്ടി അവസാന രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ കളിക്കുവാന്‍ കരാറില്‍ ഒപ്പുവെച്ചു. എസെക്സിനും യോര്‍ക്ക്ഷയറിനുമെതിരെയാണ് ഈ രണ്ട് മത്സരങ്ങള്‍. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മറ്റു ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അശ്വിന്‍ ഇംഗ്ലണ്ടില്‍ തുടരും.

വെയിന്‍ പാര്‍ണലിനു പകരം വിദേശ താരമായാണ് അശ്വിന്‍ എത്തുക. കഴിഞ്ഞ സീസണില്‍ വോര്‍സെസ്റ്റര്‍ഷയറിനു ഡിവിഷന്‍ ഒന്നിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ ഇടയാക്കിയ പ്രകടനം അശ്വിനില്‍ നിന്ന് വന്നിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ട്രാവിസ് ഹെഡ് കൗണ്ടിയിലേക്ക്, താരത്തെ സ്വന്തമാക്കി വോര്‍സെസ്റ്റര്‍ഷയര്‍

ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയറുമായി കരാറില്‍ ഏര്‍പ്പെട്ടു. മൂന്ന് ഫോര്‍മാറ്റിലും കൗണ്ടിക്ക് വേണ്ടി താരം കളിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മികച്ച ഫോമില്‍ ഈ സീസണില്‍ കളിക്കുന്ന ഹെഡ് ബിഗ് ബാഷില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സിനോടൊപ്പം കപ്പുയര്‍ത്തിയിരുന്നു.

https://twitter.com/WorcsCCC/status/961919010869825536

ടി20യിലും ഏകദിനത്തിലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുള്ള താരത്തിന്റെ ടെസ്റ്റ് മോഹങ്ങള്‍ക്ക് അടിത്തറ നല്‍കുന്നതിനു വേണ്ടിയാണ് കൗണ്ടി ശ്രമങ്ങളെന്നാണ് വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version