രജത് പടിദാറിനും ടോപ്ലിയ്ക്കും പകരക്കാരെ സ്വന്തമാക്കി ആര്‍സിബി

പരിക്കേറ്റ് ഐപിഎലില്‍ നിന്ന് പുറത്ത് പോയ ആര്‍സിബി താരങ്ങളായ റീസ് ടോപ്ലി, രജത് പടിദാര്‍ എന്നിവര്‍ക്ക് പകരം ദക്ഷിണാഫ്രിക്കന്‍ താരം വെയിന്‍ പാർണലിനെയും കര്‍ണ്ണാടക സീമര്‍ വൈശാഖ് വിജയകുമാറിനെയും സ്വന്തമാക്കി ആര്‍സിബി.

75 ലക്ഷം രൂപയ്ക്കാണ് വെയിന്‍ പാര്‍ണലിനെ ആര്‍സിബി സ്വന്തമാക്കിയത്. വൈശാഖിനെ 20 ലക്ഷം രൂപയ്ക്കുമാണ് സ്വന്തമാക്കിയിരുന്നത്. പാര്‍ണൽ മുമ്പ് ഐപിഎലില്‍ പൂനെ വാരിയേഴ്സ്, ഡൽഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

അയര്‍ലണ്ടിനെതിരെ 44 റൺസിന്റെ മികച്ച വിജയവുമായി ദക്ഷിണാഫ്രിക്ക

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ തകര്‍പ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 182 റൺസ് നേടിയപ്പോള്‍ റീസ ഹെന്‍ഡ്രിക്സ്(42), ഹെയിന്‍റിച്ച് ക്ലാസ്സന്‍(39), ഡേവിഡ് മില്ലര്‍(34), എയ്ഡന്‍ മാര്‍ക്രം(27) എന്നിവരാണ് തിളങ്ങിയത്.

അയര്‍ലണ്ടിനായി ഹാരി ടെക്ടര്‍ 34 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ് 28 റൺസും നേടി. 19 പന്തിൽ 32 റൺസുമായി ബാരി മക്കാര്‍ത്തി അവസാന ഓവറുകളിൽ തിളങ്ങിയെങ്കിലും 18.5 ഓവറിൽ 138 റൺസ് മാത്രമേ അയര്‍ലണ്ടിന് നേടാനായുള്ളു.

വെയിന്‍ പാര്‍ണൽ 5 വിക്കറ്റും ഡ്വെയിന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരികെ എത്തി വെയിന്‍ പാര്‍ണൽ

നെതര്‍ലാണ്ട്സിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ടീം പ്രഖ്യാപിച്ചപ്പോള്‍ മുന്‍ കൊല്‍പക് താരം വെയിന്‍ പാര്‍ണൽ തിരികെ ടീമിലിടം പിടിച്ചു. മൂന്ന് ഏകദിനങ്ങളില്‍ ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ ദക്ഷിണാഫ്രിക്കയെ കേശവ് മഹാരാജ് ആണ് നയിക്കുക.

2017 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കായി അവസാനമായി കളിച്ച പാര്‍ണൽ പിന്നീട് മൂന്ന് വര്‍ഷത്തെ കൊല്‍പക് കരാറിൽ വോര്‍സ്റ്റര്‍ഷയറിന് വേണ്ടി കളിക്കുകയായിരുന്നു. ലോകകപ്പ് കളിച്ച പ്രധാന താരങ്ങലില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പ് കളിച്ചവരിൽ കേശവ് മഹാരാജ്, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, ലുംഗിസാനി എന്‍ഗിഡി, ഡ്വെയിന്‍ പ്രിട്ടോറിയസ്, തബ്രൈസ് ഷംസി എന്നിവരാണ് ടീമില്‍ ഇടം പിടിച്ചവര്‍.

South Africa : Keshav Maharaj (c), Daryn Dupavillon, Zubayr Hamza, Reeza Hendricks, Sisanda Magala, Janneman Malan, David Miller, Lungi Ngidi, Dwaine Pretorius, Andile Phehlukwayo, Wayne Parnell, Ryan Rickelton, Tabraiz Shamsi, Kyle Verreynne, Lizaad Williams, Khaya Zondo.

വെയിന്‍ പാര്‍ണല്‍ നോര്‍ത്താംപ്ടണ്‍ഷയറുമായി കരാറിലെത്തി

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെയിന്‍ പാര്‍ണലിനെ തങ്ങളുടെ വിദേശ താരമായി ടീമിലെത്തിച്ച് നോര്‍ത്താംപ്ടണ്‍ഷര്‍. വരുന്ന സീസണിലെ മൂന്ന് ഫോര്‍മാറ്റിലും താരം ടീമിനായി കളിക്കും. മാര്‍ച്ച് അവസാനത്തോടെ ഇംഗ്ലണ്ടില്‍ എത്തുന്ന താരം കെന്റിനതിരെ ഏപ്രില്‍ എട്ടിനുള്ള മത്സരം മുതല്‍ ടീമിന്റെ സെലക്ഷനായി ലഭ്യമായിരിക്കും.

ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് റിപ്ലി താരത്തിനെ സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചു. മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നതിനാല്‍ തന്നെ താരത്തിന്റെ വര്‍ക്ക‍്‍ലോഡ് മാനേജ്മെന്റ് കൈകാര്യം ചെയ്യുക എന്നൊരു വെല്ലുവിളി ടീമിന്റെ മുന്നിലുണ്ടെന്നും കോച്ച് വ്യക്തമാക്കി.

അനായാസ വിജയവുമായി സിന്ധീസ്, ചാമ്പ്യന്മാര്‍ക്കെതിരെ 9 വിക്കറ്റ് ജയം

പ്രവീണ്‍ താംബേ ഒരുക്കിയ സ്പിന്‍ കുരുക്കില്‍ വീണ ശേഷം 103 റണ്‍സ് നേടിയെങ്കിലും കേരള നൈറ്റ്സിനു സിന്ധീസിനെ പിടിച്ചു നിര്‍ത്താനായില്ല. അനായാസം വിജയത്തിലേക്ക് നീങ്ങിയ സിന്ധീസ് മത്സരം 7.4 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 1 വിക്കറ്റിന്റെ ജയം ടീം സ്വന്തമാക്കുമ്പോള്‍ ഷെയന്‍ വാട്സണ്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. 20 പന്തില്‍ 49 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് പുറത്തായ താരം.

ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റിനു ഉടമയായത് സന്ദീപ് ലാമിച്ചാനെയായിരുന്നു.

 

വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ നാല് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ടീമിനെ രക്ഷിച്ചത് വെയിന്‍ പാര്‍ണല്‍-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ്. 21/6 എന്ന നിലയില്‍ നിന്നാണ് ടീം 103/7 എന്ന സ്കോറിലേക്ക് എത്തിയതെന്നുള്ളത് കേരള നൈറ്റ്സിന്റെ തിരിച്ചുവരവായി വിശേഷിപ്പിക്കാം.

24 പന്തില്‍ 59 റണ്‍സ് നേടി വെയിന്‍ പാര്‍ണെല്ലിനു പിന്തുണയായി 23 റണ്‍സുമായി സൊഹൈല്‍ തന്‍വീറുമാണ് ടീമിന്റെ സ്കോര്‍ 10 ഓവറില്‍ 103 റണ്‍സിലേക്ക് നയിച്ചത്. താംബേ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇസ്രു ഉഡാന ഒരു വിക്കറ്റ് നേടി. തന്‍വീര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ ഹാട്രിക്ക് ഉള്‍പ്പെടെ ഓവറില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടിയിരുന്നു.

കൊല്‍പക് കരാര്‍ ഒപ്പിട്ട് വെയിന്‍ പാര്‍ണെല്‍

ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ വെയിന്‍ പാര്‍ണെര്‍ വോര്‍സെസ്റ്റര്‍ഷയറുമായി കൊല്‍പക് കരാറിലേര്‍പ്പെട്ടു. തന്റെ അന്താരാഷ്ട്ര കരിയറിനു സമാപ്തി കുറിച്ചാണ് മൂന്ന് വര്‍ഷത്തേക്ക് വെയിന്‍ പാര്‍ണെല്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 2009ല്‍ അരങ്ങേറ്റം നടത്തിയ വെയിന്‍ പാര്‍ണെല്‍ ടീമിനായി 6 ടെസ്റ്റുകളും 65 ഏകദിനങ്ങളും 40 ടി20കളിലും പങ്കെടുത്തു. 2017ല്‍ ബംഗ്ലാദേശിനെതിരെയാണ് തന്റെ അവസാന അന്താരാഷ്ട്ര മത്സരം പാര്‍ണെല്‍ കളിച്ചത്.

വെയിന്‍ പാര്‍ണെല്‍ തന്നെയാണ് ഈ സീസണില്‍ വോര്‍സെസ്റ്റര്‍ഷയറിനോട് ഇത്തരത്തില്‍ കരാറിലേര്‍പ്പെടാമെന്ന ആശയം മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്. ഈ കൗണ്ടി സീസണില്‍ താരം ഗ്ലാമോര്‍ഗന്‍, കെന്റ്, സസെക്സ്സ് എന്നിവര്‍ക്ക് കളിച്ച ശേഷമാണ് വോര്‍സെസ്റ്റര്‍ഷയറിലേക്ക് എത്തുന്നത്.

വെയിന്‍ പാര്‍ണല്‍ ട്രാവിസ് ഹെഡിനു പകരക്കാരന്‍

ടി20 ബ്ലാസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി വെയിന്‍ പാര്‍ണല്‍ കളിക്കും. ട്രാവിസ് ഹെഡിനു പകരമായാണ് താരം ടീമില്‍ എത്തുന്നത്. ടി20 മത്സരങ്ങള്‍ക്ക് പുറമേ നാല് കൗണ്ടി മത്സരങ്ങളിലും താരം കളിക്കും. സെപ്റ്റംബര്‍ പകുതി വരെ താരം ഇംഗ്ലണ്ടില്‍ കളിക്കുവാനുണ്ടാകും. ഏറെക്കാലമായി പരിക്ക് അലട്ടുന്ന താരം ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയില്‍ പങ്കെടുത്തിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളുമായി എഡ്മോണ്ടന്‍ റോയല്‍സിനു വേണ്ടി ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി പാര്‍ണല്‍ മാറിയിരുന്നു. തന്റെ പ്രഥല ലക്ഷ്യം ടീമിനെ ടി20 ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുകയെന്നതാണെന്നാണ് പാര്‍ണലിന്റെ ആദ്യ പ്രതികരണം. ഒന്നാം ഡിവിഷനില്‍ നിലവില്‍ അവസാന സ്ഥാനക്കാരായ ടീമിനെ കൗണ്ടിയില്‍ ഈ ഡിവിഷനില്‍ തന്നെ നിലനിര്‍ത്തുകയും വേണമെന്ന് പാര്‍ണല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version