80 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, 332 റൺസിന്റെ വിജയം നേടി ദക്ഷിണാഫ്രിക്ക

ബംഗ്ലാദേശിനെതിരെ പോര്‍ട്ട് എലിസബത്തിൽ 332 റൺസിന്റെ വിജയം നേടി ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ നാലാം ദിവസം 27/3 എന്ന നിലയിൽ പുനരാരംഭിച്ച ബംഗ്ലാദേശ് 80 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

കഴിഞ്ഞ ടെസ്റ്റിലെ പോലെ സ്പിന്നര്‍മാരാണ് ബംഗ്ലാദേശിനെ തകര്‍ത്ത് കളഞ്ഞത്. കേശവ് മഹാരാജ് 7 വിക്കറ്റും സൈമൺ ഹാര്‍മര്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 27 റൺസ് നേടിയ ലിറ്റൺ ദാസ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍.

ബംഗ്ലാദേശ് 217 റൺസിന് ഓള്‍ഔട്ട്, ഫോളോ ഓൺ വേണ്ടെന്ന് തീരുമാനിച്ച് ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 217 റൺസിന് അവസാനിപ്പിച്ചു. 210/7 എന്ന നിലയിൽ മൂന്നാം ദിവസം ലഞ്ചിന് പിരിഞ്ഞ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റ് ഏഴ് റൺസ് നേടുന്നതിനിടെ നഷ്ടമാകുകയായിരുന്നു.

വിയാന്‍ മുള്‍ഡര്‍, സൈമൺ ഹാര്‍മ്മര്‍ എന്നിവര്‍ ആതിഥേയര്‍ക്കായി മൂന്നും കേശവ് മഹാരാജ് രണ്ടും വിക്കറ്റാണ് നേടിയത്. ചായയ്ക്ക് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 84/2 എന്ന നിലയിലാണ്. 40 റൺസുമായി സാരെൽ ഇര്‍വി ക്രീസിലുള്ളപ്പോള്‍ ഡീന്‍ എൽഗാര്‍(26), കീഗന്‍ പീറ്റേര്‍സൺ(14) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 320 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയുടെ കൈയ്യിലുള്ളത്.

ബംഗ്ലാദേശിനെ നാണംകെടുത്തി കേശവ് മഹാരാജ്, 53 റൺസിന് പുറത്ത്

ഡര്‍ബന്‍ ടെസ്റ്റിൽ ബംഗ്ലാദേശ് ബാറ്റിംഗിന് ദാരുണാന്ത്യം. മത്സരത്തിന്റെ അവസാന ദിവസം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ ബംഗ്ലാദേശിനെ ചുറ്റിക്കുന്ന കാഴ്ചയാണ് കണ്ടത്. കേശവ് മഹാരാജ് 7 വിക്കറ്റ് നേടിയപ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ വെറും 53 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഇതോടെ മത്സരത്തിൽ 220 റൺസിന്റെ വിജയം ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. പത്തോവറിൽ 32 റൺസ് വിട്ട് നല്‍കിയാണ് കേശവ് മഹാരാജ് 7 വിക്കറ്റ് നേടിയത്. സൈമൺ ഹാര്‍മര്‍ 3 വിക്കറ്റ് നേടി.

2015ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി!!! ബംഗ്ലാദേശിന് തലവേദന സൃഷ്ടിച്ച് സൈമൺ ഹാര്‍മ്മര്‍

ഡര്‍ബനിൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് തിരിച്ചടി. സൈമൺ ഹാര്‍മ്മര്‍ ടീമിന്റെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശിന് നേടാനായത് 98 റൺസ് മാത്രമാണ്.

44 റൺസ് നേടിയ മഹമ്മുദുള്‍ ഹസന്‍ ജോയ് ആണ് ബംഗ്ലാദേശിന്റെ പ്രധാന സ്കോറര്‍. താരത്തിന് കൂട്ടായി ടാസ്കിന്‍ അഹമ്മദ് റൺ എടുക്കാതെ ക്രീസിലുണ്ട്. 38 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയാണ് മറ്റൊരു പ്രധാന സ്കോറര്‍.

ഒരു ഘട്ടത്തിൽ 80/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ബംഗ്ലാദേശിനെ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുമായി ഹാര്‍മ്മര്‍ കുഴപ്പത്തിലാക്കുകയായിരുന്നു.

ഖാലിദ് അഹമ്മദിന് നാല് വിക്കറ്റ്, ബാവുമയ്ക്ക് ശതകം നഷ്ടം, ദക്ഷിണാഫ്രിക്ക 367 റൺസ് നേടി പുറത്തായി

ബംഗ്ലാദേശിനെതിരെ ഡര്‍ബന്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 367 റൺസിൽ അവസാനിച്ചു. ടെംബ ബാവുമയ്ക്ക്(93) ശതകം ഏഴ് റൺസ് അകലെ നഷ്ടമായപ്പോള്‍ ഖാലിദ് അഹമ്മദിന്റെ 4 വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശ് നിരയിലെ ശ്രദ്ധേമായ പ്രകടനം.

Khaledahmed

തലേ ദിവസത്തെ സ്കോറായ 233/4 എന്ന സ്കോറിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ കൈലിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ തന്നെ തൊട്ടടുത്ത പന്തിൽ ഖാലിദ് അഹമ്മദ് വിയാന്‍ മുള്‍ഡറെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 245/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് കേശവ് മഹാരാജും ടെംബ ബാവുമയും ചേര്‍ന്ന് 45 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും ബാവുമയ്ക്ക് ശതകം കൈയ്യകലത്തിൽ നഷ്ടമാകുകയായിരുന്നു. അടുത്ത ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് സൈമൺ ഹാര്‍മ്മര്‍ ആണ് വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത്.

അവസാന വിക്കറ്റിൽ 35 റൺസ് നേടിയ സൈമൺ – ഒലിവിയര്‍ കൂട്ടുകെട്ടിനെ മെഹ്ദി ഹസന്‍ ആണ് തകര്‍ത്തത്. സൈമൺ ഹാര്‍മ്മര്‍ പുറത്താകാതെ 38 റൺസ് നേടി ക്രീസിൽ നിന്നു.

6 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരികെ എത്തി സൈമൺ ഹാര്‍മര്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഫെബ്രുവരി 17ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലേക്കുള്ള 17 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ 32 വയസ്സുള്ള ഓഫ് സ്പിന്നര്‍ സൈമൺ ഹാര്‍മറുടെ മടങ്ങി വരവാണ് സെലക്ഷനിലെ പ്രത്യേകത. ഇന്ത്യയ്ക്കെതിരെ 2015ൽ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച താരം ഇപ്പോള്‍ ആറ് വര്‍ഷത്തിന് ശേഷമാണ് തിരികെ ടീമിലേക്ക് എത്തുന്നത്.

2017ൽ എസ്സെക്സുമായി കൊല്‍പക് കരാറിൽ ഒപ്പിട്ട താരം കൗണ്ടിയിലും ടി20 ബ്ലാസ്റ്റിലും ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ഈ കാലയളവിൽ എസ്സെക്സ് മൂന്ന് കൗണ്ടി കിരീടവും ഒരു ടി20 ബ്ലാസ്റ്റ് കിരീടവും സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക സംഭാവന നടത്തിയത് ഹാര്‍മര്‍ ആണ്.

ദക്ഷിണാഫ്രിക്ക: Dean Elgar (captain), Temba Bavuma (vice-captain), Sarel Erwee, Simon Harmer, Marco Jansen, Keshav Maharaj, Aiden Markram, Wiaan Mulder, Lungi Ngidi, Duanne Olivier, Keegan Petersen, Kagiso Rabada, Ryan Rickelton, Lutho Sipamla, Glenton Stuurman, Rassie van der Dussen, Kyle Verreynne

ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്

വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 145 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി എസ്സെക്സ കിരീടം ഉയര്‍ത്തി. അവസാന ഓവറില്‍ 12 റണ്‍സെന്ന വിജയ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയ ശേഷം സൈമണ്‍ ഹാര്‍മര്‍ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിച്ചു.

ടീം ക്യാപ്റ്റനായ സൈമണ്‍ ഹാര്‍മര്‍ ആണ് കളിയിലെ താരം. ബൗളിംഗില്‍ 16 റണ്‍സ് വിട്ട് നല്‍കിയ നാലോവറില്‍ നിന്ന് 3 വിക്കറ്റ് നേടിയ ഹാര്‍മര്‍ ബാറ്റിംഗില്‍ 7 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. 22 പന്തില്‍ പുറത്താകാതെ നിന്ന് 36 റണ്‍സ് നേടി രവി ബൊപ്പാരയും 36 റണ്‍സ് നേടിയ ടോം വെസ്റ്റിലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വോര്‍സെസ്റ്റര്‍ഷയറിനായി വെയിന്‍ പാര്‍ണലും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയറിന് വേണ്ടി റിക്കി വെസ്സല്‍സ്(31), മോയിന്‍ അലി(32) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത് സൈമര്‍ ഹാര്‍മര്‍ മൂന്നും ഡാനിയേല്‍ ലോറന്‍സ്, രവി ബൊപ്പാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി എസ്സെക്സ് ബൗളിംഗില്‍ തിളങ്ങി.

Exit mobile version