വെയിന്‍ പാര്‍ണല്‍ ട്രാവിസ് ഹെഡിനു പകരക്കാരന്‍

ടി20 ബ്ലാസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി വെയിന്‍ പാര്‍ണല്‍ കളിക്കും. ട്രാവിസ് ഹെഡിനു പകരമായാണ് താരം ടീമില്‍ എത്തുന്നത്. ടി20 മത്സരങ്ങള്‍ക്ക് പുറമേ നാല് കൗണ്ടി മത്സരങ്ങളിലും താരം കളിക്കും. സെപ്റ്റംബര്‍ പകുതി വരെ താരം ഇംഗ്ലണ്ടില്‍ കളിക്കുവാനുണ്ടാകും. ഏറെക്കാലമായി പരിക്ക് അലട്ടുന്ന താരം ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയില്‍ പങ്കെടുത്തിരുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളുമായി എഡ്മോണ്ടന്‍ റോയല്‍സിനു വേണ്ടി ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി പാര്‍ണല്‍ മാറിയിരുന്നു. തന്റെ പ്രഥല ലക്ഷ്യം ടീമിനെ ടി20 ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുകയെന്നതാണെന്നാണ് പാര്‍ണലിന്റെ ആദ്യ പ്രതികരണം. ഒന്നാം ഡിവിഷനില്‍ നിലവില്‍ അവസാന സ്ഥാനക്കാരായ ടീമിനെ കൗണ്ടിയില്‍ ഈ ഡിവിഷനില്‍ തന്നെ നിലനിര്‍ത്തുകയും വേണമെന്ന് പാര്‍ണല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version