Picsart 23 06 15 18 33 13 248

റൈസിനായുള്ള ആഴ്സണൽ ബിഡ് വെസ്റ്റ് ഹാം നിരസിച്ചു, 100 മില്യൺ വേണം

ഡെക്ലൻ റൈസിനെ സ്വന്തമാക്കാനുള്ള ആഴ്സണൽ ശ്രമങ്ങൾക്ക് തിരിച്ചടി. ആഴ്സണൽ നടത്തിയ 80 മിക്യൺ പൗണ്ടിന്റെ ബിഡ് വെസ്റ്റ് ഹാം റിജക്ട് ചെയ്തതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഈ സീസണോടെ വെസ്റ്റ് ഹാം വിടും എന്ന് ഉറപ്പാണ്. വെസ്റ്റ് ഹാം 100 മില്യണു മുകളിൽ ഒരു ഓഫർ വന്നാലെ താരത്തെ വിൽക്കുകയുള്ളൂ. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി രംഗത്തു വന്നിട്ടുണ്ട്. സിറ്റിയുടെ വിഡിന് മുമ്പ് ആഴ്സണൽ ഒരു ബിഡ് കൂടെ വെസ്റ്റ് ഹാമിന് സമർപ്പിക്കും.

23-കാരൻ ഹാമേഴ്സിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കോൺഫറൻസ് ലീഗ് കിരീടത്തിലേക്ക് ടീമിനെ നയിച്ച റൈസ് ഈ നേട്ടത്തോടെ ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും വലിയ തുക ചോദിക്കുന്നത് കൊണ്ട് യുണൈറ്റഡ് ബിഡ് ചെയ്യാൻ പോലും സാധ്യതയില്ല. യുണൈറ്റഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിലാണ്. ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിരാംഗമാണ്.

Exit mobile version