Picsart 22 09 18 21 01 38 778

കാത്തിരിപ്പിന് അവസാനം, എവർട്ടണ് പ്രീമിയർ ലീഗിലെ ആദ്യ വിജയം

അങ്ങനെ ലീഗിലെ ഏഴാം മത്സരത്തിൽ എവർട്ടൺ തങ്ങളുടെ ആദ്യ വിജയം കണ്ടെത്തി. ഇന്ന് ഗുഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് എവർട്ടൺ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ നീൽ മോപേ ആണ് എവർട്ടണ് ജയം നൽകിയത്.

നീൽ മോപേയുടെ എവർട്ടൺ കരിയറിലെ ആദ്യ ഗോളാണിത്. വെസ്റ്റ് ഹാമിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി റിലഗേഷൻ സോണിൽ നിൽക്കുകയാണ് വെസ്റ്റ് ഹാം. എവർട്ടൺ ഏഴ് പോയിന്റുമായി പതിമൂന്നാം സ്ഥാനത്തും നിൽക്കുന്നു

Exit mobile version