വെസ്റ്റ് ഹാമിനെ തകർത്തു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ എതിരാളികളുടെ മൈതാനത്ത് വെസ്റ്റ് ഹാം യുണൈറ്റഡിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ചു ചെൽസി. പ്രീമിയർ ലീഗിൽ ആദ്യ 3 മത്സരങ്ങളിലും ഇത് ആദ്യമായാണ് വെസ്റ്റ് ഹാം പരാജയം വഴങ്ങുന്നത്. വെസ്റ്റ് ഹാമിന്റെ മോശം പ്രതിരോധം കണ്ട മത്സരത്തിൽ നാലാം മിനിറ്റിൽ സാഞ്ചോയുടെ പാസിൽ നിന്നു നിക്കോളാസ് ജാക്സൺ ആണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്.

നിക്കോളാസ് ജാക്സൺ

തുടർന്ന് 18 മത്തെ മിനിറ്റിൽ മികച്ച ടീം നീക്കത്തിന് ഒടുവിൽ കയ്സെഡോയുടെ പാസിൽ നിന്നു മികച്ച രണ്ടാം ഗോൾ നേടിയ ജാക്സൺ ചെൽസി മുൻതൂക്കം ഇരട്ടിയാക്കി. ഇടക്ക് വെസ്റ്റ് ഹാമിനു ഏതാണ്ട് അർഹിച്ച പെനാൽട്ടി റഫറി നിഷേധിച്ചപ്പോൾ കുഡുസ് നേടിയ ഗോൾ ഓഫ് സൈഡും ആയി. രണ്ടാം പകുതി തുടങ്ങിയ ഉടൻ ജാക്സന്റെ പാസിൽ നിന്നു ഗോൾ നേടിയ കോൾ പാമർ ആണ് ചെൽസി ജയം പൂർത്തിയാക്കിയത്. ജയത്തോടെ ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി.

പാരീസിൽ നിന്നു കാർലോസ് സോളറെ ടീമിൽ എത്തിച്ചു വെസ്റ്റ് ഹാം

പാരീസ് സെന്റ് ജർമൻ താരം കാർലോസ് സോളറെ ടീമിൽ എത്തിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. സീസൺ മുഴുവൻ ലോണിൽ ആണ് 27 കാരനായ സ്പാനിഷ് മധ്യനിര താരത്തെ ഇംഗ്ലീഷ് ക്ലബ് ടീമിൽ എത്തിച്ചത്. ഈ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ഇറക്കിയ വെസ്റ്റ് ഹാം ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കുന്ന ഒമ്പതാം താരമാണ് സോളർ.

വലൻസിയയിൽ കഴിവ് തെളിയിച്ച സോളർ വലിയ പ്രതീക്ഷയോടെ 2022 ൽ ആണ് പാരീസിലേക്ക് പോകുന്നത്. എന്നാൽ പാരീസിൽ പലപ്പോഴും താരത്തിനുള്ള അവസരങ്ങൾ കുറഞ്ഞതും ഫോമില്ലായ്മയും മറ്റ്‌ താരങ്ങളുടെ വരവും വിനയായി. സ്പാനിഷ് ദേശീയ ടീമിന് ആയി 14 പ്രാവശ്യം ബൂട്ട് കെട്ടിയ താരത്തിന്റെ വരവ് വെസ്റ്റ് ഹാമിനെ ഒന്നു കൂടി ശക്തമാക്കും എന്നുറപ്പാണ്.

ജെയിംസ് വാർഡ്-പ്രൊസിനെ ടീമിൽ എത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

വെസ്റ്റ് ഹാമിന്റെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് വാർഡ്-പ്രൊസിനെ ടീമിൽ എത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. ഈ സീസൺ അവസാനം വരെ ലോൺ വ്യവസ്ഥയിൽ ആണ് താരത്തെ ഫോറസ്റ്റ് ടീമിൽ എത്തിച്ചത്. തങ്ങളുടെ മധ്യനിര ശക്തമാക്കാൻ ഒരുങ്ങുന്ന ഫോറസ്റ്റിന് താരത്തിന്റെ വരവ് വലിയ ഗുണം ചെയ്യും.

മറ്റു താരങ്ങളുടെ വരവ് കാരണം ടീമിലെ അവസരങ്ങൾ കുറഞ്ഞത് ആണ് താരത്തെ ലോണിൽ വിടാൻ വെസ്റ്റ് ഹാമിനെ പ്രേരിപ്പിച്ച ഘടകം. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധരിൽ ഒരാൾ ആയ വാർഡ്-പ്രൊസ് വളരെ നാളത്തെ കരിയറിന് ശേഷം സൗതാപ്റ്റണിൽ നിന്നാണ് വെസ്റ്റ് ഹാമിൽ എത്തിയത്. എന്നാൽ വെസ്റ്റ് ഹാമിൽ വേണ്ട പോലെ തിളങ്ങാൻ മുൻ സൗതാപ്റ്റൺ ക്യാപ്റ്റനു ആയിരുന്നില്ല.

വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് വിജയിച്ച് ആസ്റ്റൺ വില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ച് ആസ്റ്റൺ വില്ല. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ ചെന്നാണ് വില്ല വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വില്ലയുടെ വിജയം. ഇരു ടീമുകളും ഇത്തവണ മികച്ച ട്രാൻസ്ഫറുകൾ നടത്തി അതിശക്തമായാണ് പ്രീമിയർ ലീഗിന് ഒരുങ്ങിയത്.

ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ആസ്റ്റൺ വില്ലക്ക് ലീഡ് നേടാനായി. അവർക്കായി ഓനാനയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ 37ആം മിനിറ്റിൽ പക്വേറ്റ ഒരു പെനാൽറ്റിയിലൂടെ വെസ്റ്റ് ഹാമിന് സമനില തിരിച്ചു നൽകി. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരുവരും മികച്ച ഫുട്ബോൾ തന്നെ കളിച്ചു. 79ആം മിനിറ്റിൽ ജോൺ ഡിറാൻ വില്ലയുടെ രണ്ടാം ഗോൾ നേടി. 2-1ന് ആസ്റ്റൺ വില്ല മുന്നിൽ. ഇതിനു ശേഷം വെസ്റ്റ് ഹാം സമനിലക്കായി ശ്രമിച്ചു എങ്കിലും അവർക്ക് സ്വന്തം ഗ്രൗണ്ടിൽ പരാജയത്തോടെ തന്നെ സീസൺ തുടങ്ങേണ്ടി വന്നു.

ആരോൺ വാൻ ബിസാകയെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയെ വെസ്റ്റ് ഹാം സ്വന്തമാക്കി. താരത്തെ 15 മില്യൺ നൽകിയാണ് വെസ്റ്റ് ഹാം സ്വന്തമാക്കുന്നത്. നാളെ വാൻ ബിസാക ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി. 4 വർഷത്തെ കരാർ വാൻ ബിസാക വെസ്റ്റ് ഹാമിൽ ഒപ്പുവെക്കും.

താരത്തിന് ഒരു വർഷത്തെ കരാർ കൂടെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കി ഉണ്ടായിരുന്നത്.
25 കാരനായ വാൻ-ബിസാക്ക, 2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും അറ്റാക്കിൽ കാര്യമായി സംഭാവന ചെയ്യാൻ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമർശനം ആയി നിന്നിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയ്ക്ക് പകരം ബയേൺ താരമായ മസ്റോയിയെ സ്വന്തമാക്കും.

ഫ്രഞ്ച് ഡിഫൻഡർ ജീൻ-ക്ലെയർ ടോഡിബോ (24) വെസ്റ്റ് ഹാമിലേക്ക്

ഫ്രഞ്ച് ഡിഫൻഡർ ജീൻ-ക്ലെയർ ടോഡിബോ (24) വെസ്റ്റ് ഹാമിലേക്ക്. താരവും വെസ്റ്റ് ഹാമുമായി വ്യക്തിഗത നിബന്ധനകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിലെ തന്നെ ആസ്റ്റൺ വില്ല, ഇറ്റലിയിലെ യുവന്റസ് എന്നിവർ ഉൾപ്പെടെ നിരവധി യൂറോപ്യൻ ക്ലബ്ബുകൾ നീസിന്റെ ഡിഫൻഡർക്ക് ആയി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ വെസ്റ്റ് ഹാം ആണ് താരം തിരഞ്ഞെടുത്തത്.

ഫ്രാൻസ് ഇൻ്റർനാഷണൽ ഡിഫൻഡർ ലോണിൽ ആകും വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് പോകുന്നത്. സീസൺ അവസാനം 40 മില്യൺ നൽകി താരത്തെ വാങ്ങണം. 2021 മുതൽ താരം നീസിനൊപ്പം ഉണ്ട്. മുമ്പ് ബാഴ്സലോണക്ക് ആയും ടൊഡിബോ കളിച്ചിട്ടുണ്ട്.

ജർമ്മൻ സ്ട്രൈക്കർ ഫുൾക്രഗിനെ വെസ്റ്റ് ഹാം സ്വന്തമാക്കി

വെസ്റ്റ് ഹാം യുണൈറ്റഡ് ജർമ്മനിയിൽ നിന്ന് ഒരു പുതിയ സ്ട്രൈക്കറെ സ്വന്തമാക്കിയിരിക്കുകയാണ്. ബൊറൂസിയ ഡോർട്മുണ്ട് താരം നിക്ലാസ് ഫുൾക്രഗിനെ സ്വന്തമാക്കാനായി ബൊറൂസിയ ഡോർട്ട്മുണ്ടുമായി വെസ്റ്റ് ഹാം ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

31 കാരനായ ജർമ്മൻ ഇൻ്റർനാഷണൽ നാളെ ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. 27 മില്യൺ നൽകിയാണ് വെസ്റ്റ് ഹാം ഫുൾക്രഗിനെ സ്വന്തമാക്കുന്നത്. 2027വരെയുള്ള കരാർ താരം ജർമ്മനിയിൽ ഒപ്പുവെക്കും. ഒരു സീസണിൽ 3 മില്യൺ യൂറോ വിലയുള്ള വേതനം അദ്ദേഹം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ യൂറോ കപ്പിൽ ജർമ്മനിക്ക് ആയി ഫുൾക്രഗ് രണ്ട് ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു താരം ഡോർട്മുണ്ടിൽ എത്തിയത്. അതിനു മുമ്പ് വെർഡർ ബ്രെമനിൽ ആയിരുന്നു.

ബ്രസീലിയൻ സെന്റർ ബാക്ക് ഫബ്രിസിയോ ബ്രൂണോ വെസ്റ്റ് ഹാമിൽ

വെസ്റ്റ് ഹാം യുണൈറ്റഡ് ബ്രസീലിയൻ ഡിഫൻഡർ ഫബ്രിസിയോ ബ്രൂണോയെ സൈൻ ചെയ്യാൻ ഫ്ലെമെംഗോയുമായി ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 28-കാരനായ സെൻ്റർ ബാക്ക് വെസ്റ്റ് ഹാം പുതിയ പരിശീലകൻ ലൊപെറ്റഗിയുടെ വെസ്റ്റ് ഹാമിലെ ആദ്യ സൈനിംഗ് ആയിരിക്കും ഇത്.

വെസ്റ്റ് ഹാം 10.2 മില്യൺ പൗണ്ട് ട്രാൻസ്ഫർ ഫീ ആയൊ ഫ്ലെമെംഗോക്ക് നൽകും. ഡിഫൻഡറിന് 1.28 മില്യൺ പൗണ്ട് വേതനമായും നൽകും. ഏഞ്ചലോ ഒഗ്ബോണ വെസ്റ്റ് ഹാം വിടാൻ തീരുമാനിച്ചതിനാൽ ക്ലബ് ഒരു സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്യാൻ സധ്യതയുണ്ട്. മറ്റു ഡിഫൻഡേഴ്സ് ആയ നായിഫ് അഗേർഡിൻ്റെയും ക്യാപ്റ്റൻ കുർട്ട് സോമയുടെയും ഭാവിയിലും വെസ്റ്റ് ഹാമിന് ഉറപില്ല.

ലൊപെറ്റിഗി വെസ്റ്റ് ഹാമിന്റെ അടുത്ത പരിശീലകനാകും

സ്പാനിഷ് പരിശീലകൻ ലൊപെറ്റെഗി വെസ്റ്റ് ഹാമിന്റെ അടുത്ത പരിശീലകനാകും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലൊപെറ്റിഗിയും വെസ്റ്റ് ഹാമും തമ്മിലുള്ള ചർച്ചകൾ വിജയത്തിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. എ സി മിലാൻ, ബയേൺ എന്നിവരും ലൊപെറ്റിഗിക്ക് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വരാൻ തീരുമാനിക്കുക ആയിരുന്നു.

അവസാനമായി 2023ൽ വോൾവ്സിനെ ആണ് ലൊപെറ്റിഗി പരിശീലിപ്പിച്ചത്. അതിനു മുമ്പ് സെവിയ്യയിൽ അദ്ദേഹം പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടുയാണ് ലൊപെറ്റിഗി. സ്പെയിൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ ഇപ്പോഴത്തെ പരിശീലകനായ ഡേവിഡ് മോയ്സ് ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും.

വെസ്റ്റ് ഹാമിനെതിരെ ഗോളടിച്ചു കൂട്ടി ചെൽസി!! മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ഏഴാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ചെൽസി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഈ വിജയം ചെൽസിയുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി. അവർ ഇന്നത്തെ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ ഏഴാം സ്ഥാാത്തേക്ക് എത്തി.

ഇന്ന് 15ആം മിനുട്ടിൽ കോൾ പാൽമറിലൂടെയാണ് ചെൽസി ലീഡ് എടുത്തത്. 30ആം മിനുട്ടിൽ കോണർ ഗാലഗർ അവരുടെ ലീഡ് ഇരട്ടിയാക്കി.36ആം മിനുട്ടിൽ മദുവേക കൂടെ ഗോൾ നേടിയതോടെ ചെൽസി ആദ്യ പകുതി 3-0 എന്ന ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ നിക്കോളസ് ജാക്സൺ ഇരട്ട ഗോളുകൾ നേടിയതോടെ ചെൽസി വിജയം പൂർത്തിയാക്കി. ചെൽസിക്ക് 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് ഉള്ളത്. ചെൽസിക്ക് ഒപ്പം 54 പോയിന്റുമായി നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത്.

ലിവർപൂളിന് കിരീടം മറക്കാം, വെസ്റ്റ് ഹാമിന് എതിരെ സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ലിവർപൂളിന് ഒരു വലിയ തിരിച്ചടി കൂടെ. ഇന്ന് വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ ലിവർപൂൾ വെസ്റ്റ് ഹാമിന് എതിരെ സമനില വഴങ്ങി. 2-2 എന്ന നിലയിലാണ് കളി എന്ന് അവസാനിച്ചത്. ഇതോടെ മൂന്നുമത്സരം മാത്രം ശേഷിക്കെ ലിവർപൂൾ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

ഇന്ന് മത്സരത്തിൽ 43ആം മിനിറ്റിൽ ജെറാദ് ബോവനിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോബോട്സൺ ലിവർപൂളിനായി സമനില നൽകി. ലൂയിസ് ഡിയസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ സമനില ഗോൾ.

65ആം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ ലിവർപൂൾ ലീഡും നേടി. വിജയത്തിലേക്ക് തിരിച്ചുവന്നു എന്ന് നിനച്ചിരിക്കെ 77 മിനിറ്റിൽ അന്റോണിയോയുടെ വക വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോൾ പിറന്നു. കളി സമനിലയിൽ.

35 മത്സരങ്ങളിൽ നിന്ന് 75 പോയന്റുള്ള ലിവർപൂൾ ഇപ്പോൾ മൂന്നാംസ്ഥാനത്ത് നിൽക്കുകയാണ്. ലിവർപൂളിനേക്കാൾ രണ്ടു മത്സരങ്ങൾ കുറവ് കളിച്ച സിറ്റിയും ഒരു മത്സരം കുറവ് കളിച്ച ആഴ്സണലും ലിവർപൂളിന്റെ മുന്നിലാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ലിവർപൂൾ കിരീടം നേടണമെങ്കിൽ വലിയ അത്ഭുതങ്ങൾ നടക്കേണ്ടി വരും.

കാൽവിൻ ഫിലിപ്സ് മാഞ്ചസ്റ്റർ സിറ്റി വിട്ട് വെസ്റ്റ് ഹാമിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമായിരുന്ന കാൽവിൻ ഫിലിപ്സ് വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. ലോൺ കരാറിലാണ് വെസ്റ്റ് ഹാം ഇംഗ്ലീഷ് മിഡ്ഫീൽഡറെ സ്വന്തമാക്കുന്നത്. 28കാരനായ താരം 2 സീസൺ മുന്നിൽ ആയിരുന്നു ലീഡ് യുണൈറ്റഡ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. എന്നാൽ സിറ്റിയിൽ ഒരു അവസരവും താരത്തിന് ലഭിച്ചില്ല. ഈ സീസണിൽ തന്നെ ആകെ 4 മത്സരങ്ങളെ താരം സിറ്റിക്ക് ആയി കളിച്ചിരുന്നുള്ളൂ.

അധികം അവസരം കിട്ടാനായി കാൽവിൻ ഫിലിപ്സ് ക്ലബ് വിടാൻ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. വെസ്റ്റ് ഹാം ലോൺ കാലാവധിയുടെ സമയമത്ത് കാൽവിൻ ഫിലിപ്സിന്റെ വേതനം പൂർണ്ണമായും വഹിക്കും. കരാറിൽ അവസാനം താരത്തെ വാങ്ങാനുള്ള ബൈ ക്ലോസും ഉണ്ട്. താരം ഇന്ന് ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

Exit mobile version