Picsart 24 09 21 18 56 41 452

വെസ്റ്റ് ഹാമിനെ തകർത്തു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ എതിരാളികളുടെ മൈതാനത്ത് വെസ്റ്റ് ഹാം യുണൈറ്റഡിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ചു ചെൽസി. പ്രീമിയർ ലീഗിൽ ആദ്യ 3 മത്സരങ്ങളിലും ഇത് ആദ്യമായാണ് വെസ്റ്റ് ഹാം പരാജയം വഴങ്ങുന്നത്. വെസ്റ്റ് ഹാമിന്റെ മോശം പ്രതിരോധം കണ്ട മത്സരത്തിൽ നാലാം മിനിറ്റിൽ സാഞ്ചോയുടെ പാസിൽ നിന്നു നിക്കോളാസ് ജാക്സൺ ആണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്.

നിക്കോളാസ് ജാക്സൺ

തുടർന്ന് 18 മത്തെ മിനിറ്റിൽ മികച്ച ടീം നീക്കത്തിന് ഒടുവിൽ കയ്സെഡോയുടെ പാസിൽ നിന്നു മികച്ച രണ്ടാം ഗോൾ നേടിയ ജാക്സൺ ചെൽസി മുൻതൂക്കം ഇരട്ടിയാക്കി. ഇടക്ക് വെസ്റ്റ് ഹാമിനു ഏതാണ്ട് അർഹിച്ച പെനാൽട്ടി റഫറി നിഷേധിച്ചപ്പോൾ കുഡുസ് നേടിയ ഗോൾ ഓഫ് സൈഡും ആയി. രണ്ടാം പകുതി തുടങ്ങിയ ഉടൻ ജാക്സന്റെ പാസിൽ നിന്നു ഗോൾ നേടിയ കോൾ പാമർ ആണ് ചെൽസി ജയം പൂർത്തിയാക്കിയത്. ജയത്തോടെ ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി.

Exit mobile version