Picsart 24 08 03 12 35 27 244

ജർമ്മൻ സ്ട്രൈക്കർ ഫുൾക്രഗിനെ വെസ്റ്റ് ഹാം സ്വന്തമാക്കി

വെസ്റ്റ് ഹാം യുണൈറ്റഡ് ജർമ്മനിയിൽ നിന്ന് ഒരു പുതിയ സ്ട്രൈക്കറെ സ്വന്തമാക്കിയിരിക്കുകയാണ്. ബൊറൂസിയ ഡോർട്മുണ്ട് താരം നിക്ലാസ് ഫുൾക്രഗിനെ സ്വന്തമാക്കാനായി ബൊറൂസിയ ഡോർട്ട്മുണ്ടുമായി വെസ്റ്റ് ഹാം ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

31 കാരനായ ജർമ്മൻ ഇൻ്റർനാഷണൽ നാളെ ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. 27 മില്യൺ നൽകിയാണ് വെസ്റ്റ് ഹാം ഫുൾക്രഗിനെ സ്വന്തമാക്കുന്നത്. 2027വരെയുള്ള കരാർ താരം ജർമ്മനിയിൽ ഒപ്പുവെക്കും. ഒരു സീസണിൽ 3 മില്യൺ യൂറോ വിലയുള്ള വേതനം അദ്ദേഹം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ യൂറോ കപ്പിൽ ജർമ്മനിക്ക് ആയി ഫുൾക്രഗ് രണ്ട് ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു താരം ഡോർട്മുണ്ടിൽ എത്തിയത്. അതിനു മുമ്പ് വെർഡർ ബ്രെമനിൽ ആയിരുന്നു.

Exit mobile version