Picsart 24 05 05 20 12 42 567

വെസ്റ്റ് ഹാമിനെതിരെ ഗോളടിച്ചു കൂട്ടി ചെൽസി!! മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ഏഴാം സ്ഥാനത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ വിജയം. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ചെൽസി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഈ വിജയം ചെൽസിയുടെ യൂറോപ്യൻ പ്രതീക്ഷകൾ സജീവമാക്കി. അവർ ഇന്നത്തെ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ ഏഴാം സ്ഥാാത്തേക്ക് എത്തി.

ഇന്ന് 15ആം മിനുട്ടിൽ കോൾ പാൽമറിലൂടെയാണ് ചെൽസി ലീഡ് എടുത്തത്. 30ആം മിനുട്ടിൽ കോണർ ഗാലഗർ അവരുടെ ലീഡ് ഇരട്ടിയാക്കി.36ആം മിനുട്ടിൽ മദുവേക കൂടെ ഗോൾ നേടിയതോടെ ചെൽസി ആദ്യ പകുതി 3-0 എന്ന ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ നിക്കോളസ് ജാക്സൺ ഇരട്ട ഗോളുകൾ നേടിയതോടെ ചെൽസി വിജയം പൂർത്തിയാക്കി. ചെൽസിക്ക് 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് ഉള്ളത്. ചെൽസിക്ക് ഒപ്പം 54 പോയിന്റുമായി നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത്.

Exit mobile version