വെയ്ൻ റൂണി പ്ലിമത്ത് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു

പ്ലിമത്ത്, ഡിസംബർ 31: വെയ്ൻ റൂണി ചാമ്പ്യൻഷിപ്പ് ടീമായ പ്ലിമത്ത് ആർഗൈലുമായുള്ള ബന്ധം അവസാനിപ്പിച്ചു. പരസ്പര സമ്മതത്തോടെ വെയ്ൻ റൂണി പരിശീലക സ്ഥാനം ഒഴിഞ്ഞതായി ക്ലബ് അറിയിച്ചു. 39 കാരനായ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന് പ്ലിമത്തിനൊപ്പം ഉള്ള 23 മത്സരങ്ങളിൽ നിന്ന് നാല് ലീഗ് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ, അവർ ലീഗിൽ ഇപ്പോൾ അവസാന സ്ഥാനത്താണ്.

മുമ്പ് ബർമിംഗ്ഹാം സിറ്റിയിൽ നിന്നും റൂണി പുറത്താക്കപ്പെട്ടിരുന്നു. ഓക്‌സ്‌ഫോർഡ് യുണൈറ്റഡിനോട് 2-0 ന് തോറ്റതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. അവസാന ഒമ്പത് ഗെയിമുകളിലും പ്ലിമതിന് ജയിക്കാൻ ആയിരുന്നില്ല.

റൂണി വീണ്ടും പരിശീലക റോളിൽ, പുതിയ ക്ലബിൽ ചുമതലയേറ്റു

ഇംഗ്ലണ്ടിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും ഇതിഹാസ താരമായ വെയ്ൻ റൂണി പുതിയ പരിശീലക റോളിൽ പ്രവേശിച്ചു. ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന പ്ലിമൗത്ത് ആർഗൈലിൻ്റെ മാനേജരായാണ് റൂണി നിയമിക്കപ്പെട്ടത്. ഈ കഴിഞ്ഞ സീസണിൽ ബർമിങ്ഹാമിനൊപ്പം ഉണ്ടായിരുന്ന റൂണിക്ക് അവിടെ അത്ര നല്ല സമയമായിരുന്നില്ല.

15 മത്സരങ്ങൾ കൊണ്ട് റൂണിയെ ബർമിംഗ്ഹാം സിറ്റി പുറത്താക്കിയിരുന്നു. ബിർമിംഗ്ഹാം ഈ സീസണിൽ റിലഗേറ്റ് ആവുകയും ചെയ്തിരുന്നു. ചാമ്പ്യൻഷിപ്പിൽ 20-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് പ്ലിമൗത്ത്. ഏപ്രിലിൽ പുറത്താക്കപ്പെട്ട ഇയാൻ ഫോസ്റ്ററിന് പകരമാണ് റൂണി പ്ലിമൗത്തിൽ എത്തുന്നത്.

മുമ്പ് ഡിസി യുണൈറ്റഡ്, ഡെർബി കൗണ്ടി എന്നീ ടീമുകളെയും റൂണി പരിശീലിപ്പിച്ചിട്ടുണ്ട്‌. ഒരു കളിക്കാരനെന്ന നിലയിൽ, റൂണി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ റെക്കോർഡ് ഗോൾ സ്‌കോറർ ആണ്‌

6ആമതുള്ള ടീമിനെ 20ആം സ്ഥാനത്ത് എത്തിച്ച വെയ്ൻ റൂണിയെ പുറത്താക്കി

വെയ്ൻ റൂണി ബർമിംഗ്ഹാം ക്ലബിന്റെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്തായി. ചുമതലയേറ്റ് മൂന്ന് മാസം ആകുന്നതിന് മുമ്പാണ് റൂണി പരിശീലല സ്ഥാനത്ത് നിന്ന് പുറത്തായത്‌. ലീഗിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ബർമിങ്ഹാം റൂണി ചുമതലയേറ്റ ശേഷം ആകെ 2 മത്സരങ്ങൾ ആണ് കളിച്ചത്. ആറാമത് നിന്ന് ബർമിങ്ഹാം 20ആം സ്ഥാനത്തേക്ക് താഴ്ന്നു. 15 മത്സരങ്ങളിൽ ഒമ്പതും ബർമിങ്ഹാം പരാജയപ്പെട്ടു.

ഡി സി യുണൈറ്റഡ് ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞായിരുന്നു റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരികെയെത്തിയത്‌. മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മുമ്പ് ഇംഗ്ലണ്ടിൽ ഡാർബി യുണൈറ്റഡിനെ പരിശീലിപ്പിച്ച് മികച്ച പ്രകടനം നടത്താൻ ആയിരിന്നു. എന്നാൽ ഡി സി യുണൈറ്റഡിലും ഇപ്പോൾ ബർമിങ്ഹാമിലും റൂണിയുടെ ടാക്ടിക്സ് ഫലിച്ചില്ല.

വെയ്ൻ റൂണി ബർമിങ്ഹാമിന്റെ പരിശീലകൻ ആകും

വെയ്ൻ റൂണി ബർമിംഗ്ഹാം ക്ലബിന്റെ മാനേജരാകാൻ സാധ്യത. ഇന്നലെ ഡി സി യുണൈറ്റഡ് ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരികെയെത്താൻ ആണ് ശ്രമിക്കുന്നത്‌. മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മുമ്പ് ഇംഗ്ലണ്ടിൽ ഡാർബി യുണൈറ്റഡിനെ പരിശീലിപ്പിച്ച് മികച്ച പ്രകടനം നടത്താൻ ആയിരിന്നു. എന്നാൽ ഡി സി യുണൈറ്റഡിൽ റൂണിയുടെ ടാക്ടിക്സ് ഫലിച്ചില്ല.

ബർമിങ്ഹാമിൽ റൂണി എത്തുക ആണെങ്കിൽ സഹ പരിശീലകരായി റൂണി മുൻ ചെൽസി ലെഫ്റ്റ് ബാക്ക് ആഷ്‌ലി കോളിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സഹതാരം ജോൺ ഒഷിയയെയും കൊണ്ടുവരുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ബർമിങ്ഹാം ആറാം സ്ഥാനത്താണ്. അവരുടെ ഇപ്പോഴത്തെ പരിശീലകൻ ജോൺ ഉസ്റ്റസിയെ പുറത്താക്കിയതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു‌.

പ്ലേ ഓഫിന് യോഗ്യത നേടിയില്ല, റൂണിയെ ഡി സി യുണൈറ്റഡ് പുറത്താക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണിയെ അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നു നീക്കി. ഡി സി യുണൈറ്റഡ് പ്ലേ ഓഫ് യോഗ്യത നേടില്ല എന്ന് ഉറപ്പായതോടെയാണ് റൂണിയും ക്ലബുമായി പിരിഞ്ഞത്. കഴിഞ്ഞ വർഷമായിരുന്നു റൂണി ഡി സി യുണൈറ്റഡിൽ പരിശീലകനായി എത്തിയത്.

ഈ സീസണിൽ ഡി സി യുണൈറ്റഡ് 34 മത്സരങ്ങളിൽ 40 പോയിന്റ് ആണ് ക്ലബ് നേടിയത്. പക്ഷെ ആദ്യ ഒമ്പതിൽ അവർക്ക് ഫിനിഷ് ചെയ്യാൻ ഈ പോയിന്റ് പോര.

റൂണി മുമ്പ് 2018ൽ ഡി സി യുണൈറ്റഡിൽ കളിക്കാരനായി എത്തിയിരുന്നു. അന്ന് ഡി സി യുണൈറ്റഡ് ആരാധകരുടെ പ്രിയ താരമായി മാറാൻ വെയ്ൻ റൂണിക്ക് ആയിരുന്നു. ആ മാജിക്ക് പരിശീലകനായി റൂണിക്ക് ആവർത്തിക്കാൻ ആയില്ല. ഇതിനു മുമ്പ് ഇംഗ്ലീഷ് ക്ലബായ ഡാർബി കൗണ്ടിയുടെ പരിശീലകനായിരുന്നു റൂണി. ഡാർബി കൗണ്ടി ആയിരുന്നു പരിശീലകൻ എന്ന നിലയിലെ റൂണിയുടെ ആദ്യ ക്ലബ്.

മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെ തകർക്കും എന്ന് വെയ്ൻ റൂണി

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ നേരിടും. പ്രീമിയർ ലീഗ് ടേബിളിലും മുന്നിൽ നിൽക്കുന്ന സിറ്റി എഫ്എ കപ്പിന്റെ ഫൈനലിൽ ഇടം നേടി ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. അവർ 1999ൽ ട്രെബിൾ കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രെബിൾ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബാകാൻ ഒരുങ്ങുകയാണ്.

റയലിന് എതിരായ മത്സരത്തിന് മുന്നോടിയായി, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ വെയ്ൻ റൂണി സിറ്റിയുടെ നിലവിലെ ടീമിനെ പ്രശംസിച്ചു, അവർ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും നേടിയാൽ, ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി അവരെ കണക്കാക്കാമെന്ന് റൂണി പറഞ്ഞു. 1999ലെ യുണൈറ്റഡ് ടീമിനൊപ്പം അവർ എത്തും എന്നും അദ്ദേഹം പറഞ്ഞു.

ഈ മാഞ്ചസ്റ്റർ സിറ്റിക്ക് റയൽ മാഡ്രിഡിനെ സെമിയിൽ തോൽപ്പിക്കാൻ അല്ല തകർക്കാൻ തന്നെ ആകും എന്നും റൂണി പ്രവചിച്ചു.

ഗോൾ വേട്ടയിൽ റൂണിയെ മറികടന്നു ഹാരി കെയിൻ, ഇന്ന് കുറിച്ചത് മൂന്നു റെക്കോർഡുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എക്കാലത്തെയും വലിയ രണ്ടാമത്തെ ഗോൾ വേട്ടക്കാരനായി ഹാരി കെയിൻ. ഇന്ന് ലണ്ടൻ ഡാർബിയിൽ പാലസിന് എതിരായ ഗോളിലൂടെ വെയിൻ റൂണിയുടെ 208 ഗോളുകൾ എന്ന നേട്ടം ഇംഗ്ലീഷ് നായകൻ മറികടന്നു. നിലവിൽ ടോട്ടനത്തിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ കൂടിയാണ് കെയിൻ. നിലവിൽ 260 ഗോളുകൾ ഉള്ള അലൻ ഷിയറർ മാത്രമാണ് കെയിനിന് മുന്നിൽ ഉള്ളത്.

അതേസമയം പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്തും എവേ മൈതാനങ്ങളിലും നൂറിൽ അധികം ഗോളുകൾ നേടുന്ന ഏക താരമായും കെയിൻ മാറി. ഇന്ന് ഹെഡറിലൂടെ ഗോൾ നേടിയ കെയിൻ സീസണിൽ പത്താം ഹെഡർ ഗോൾ ആണ് നേടിയത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും അധികം ഹെഡർ ഗോളുകൾ നേടുന്ന താരമായും ഇതോടെ കെയിൻ മാറി. ഈ സീസണിൽ 26 ഗോളുകൾ നേടിയ കെയിൻ ഹാളണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ്.

റൊണാൾഡോ നേടിയ പെനാൾട്ടി അദ്ദേഹത്തിന്റെ മികവാണ് എന്ന് വെയ്ൻ റൂണി

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഘാനക്ക് എതിരെ നേടിയ പെനാൾട്ടി അദ്ദേഹത്തിന്റെ മികവാണ് എന്ന് വെയ്ൻ റൂണി. പലരും റൊണാൾഡോയെ ആ പെനാൾട്ടിയുടെ പേരിൽ വിമർശിച്ചു എങ്കിലും റൊണാൾഡോ ചെയ്തത് ഒരു സ്ട്രൈക്കറുടെ ജോലി ആണ് എന്ന് വെയ്ൻ റൂണി സ്പോർട്സ് 18ൽ പറഞ്ഞു. റൊണാൾഡോ ഒരു ഫോർവേഡ് എന്ന നിലയിൽ തന്റെ എല്ലാം പരിചയസമ്പത്തും ഉപയോഗിച്ചാണ് ആ പെനാൾട്ടി വിജയിച്ചത്. എന്നും റൊണാൾഡോയുടെ മുൻ സഹതാരം കൂടിയായ റൂണി പറഞ്ഞു.

റൊണാൾഡോ ചെയ്തത് ഒരു നല്ല നീക്കമാണ്. ഒരു സെന്റർ ഫോർവേഡിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന നല്ല പ്രകടനമാണ് അത് എന്നും റൂണി പെനാൾട്ടിയെ കുറിച്ച് പറഞ്ഞു. എന്നാൽ ആ പെനാൾട്ടി തെറ്റായ തീരുമാനം ആണെന്ന് പോർച്ചുഗീസ് ഇതിഹാസം ഫിഗോ പറഞ്ഞു. അത് ഒരു തരത്തിലും പെനാൾട്ടി അല്ല എന്ന് ഫിഗോ സ്പോർട്സ് 18ന്റെ പോസ്റ്റ് മാച്ച് ഷോയിൽ പറഞ്ഞു.

റൊണാൾഡോയോ മെസ്സിയോ ലോകകപ്പ് നേടണം എന്ന് വെയ്ൻ റൂണി

ഖത്തർ ലോകകപ്പ് ഇംഗ്ലണ്ടിന് നേടാൻ ആയില്ല എങ്കിൽ അത് ലയണൽ മെസ്സിയുടെ അർജന്റീനയോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലോ നേടണം എന്ന് ഇംഗ്ലീഷ് ഇതിഹാസ താരം വെയ്ൻ റൂണി. ക്രിസ്റ്റ്യാനോ റൊണാൾഡോ റൂണിക്ക് എതിരെ രൂക്ഷമായ വിമർശനം നടത്തിയതിന് പിന്നാലെയാണ് റൂണിയുടെ പ്രതികരണം.

റൊണാൾഡോക്കും മെസ്സിക്കും മേൽ വലിയ പ്രതീക്ഷകൾ ഉണ്ട്‌. ആ സമ്മർദ്ദം കൈകാര്യം ചെയ്യാൻ അവർക്ക് അറിയുകയും ചെയ്യാം. ലോകകപ്പ് ഇവരിൽ ആരെങ്കിലും ഒരാൾ നേടിക്കൊണ്ട് കരിയർ ഐതിഹാസികമായി അവസാനിപ്പിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് റൂണി പറയുന്നു.

ഇത് അവരുടെ അവിശ്വസനീയമായ കരിയറിന് അനുയോജ്യമായ ഒരു അവസാനമായിരിക്കും എന്നും റൂണി പറയുന്നു. അർജന്റീനയെ വിജയിപ്പിക്കാൻ മെസ്സി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വെയ്ൻ റൂണിയേക്കാൾ ലുക്ക് ഞാൻ ആണ്, എന്നെ വിമർശിക്കാൻ റൂണി ആരെന്ന് റൊണാൾഡോ

ഇന്ന് പിയേഴ്സ് മോർഗന് റൊണാൾഡോ നൽകിയ അഭിമുഖങ്ങൾ നിറയെ വിവാദങ്ങൾ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെയും കോച്ചിനെയും വിമർശിച്ച റൊണാൾഡോ ഒപ്പം ക്ലബിന്റെ ഇതിഹാസ താരമായ വെയ്ൻ റൂണിയെയും വിമർശിച്ചു. റൂണി തന്നെ വിമർശിക്കാൻ ആരാണ് എന്ന് റൊണാൾഡോ ചോദിക്കുന്നു. വെയ്ൻ റൂണിക്ക് തന്നോട് അസൂയ ആകും. തനിക്ക് അദ്ദേഹത്തേക്കാൾ ദീർഘമായ കരാർ ഉണ്ട്‌. റൂണി തന്നെക്കാൾ മുമ്പ് കരിയർ അവസാനിപ്പിക്കേണ്ട വന്ന വിഷമം ആകാം എന്നും ഞാൻ ടോപ് ലെവലിൽ കളിക്കുന്നത് സഹിക്കുന്നുണ്ടാകില്ല എന്നും റൊണാൾഡോ പറയുന്നു.

വെയ്ൻ റൂണിയെക്കാൾ കാണാൻ ലുക്ക് ഇപ്പോഴും ഞാൻ ആണാണ് എന്നും അതിനെ കുറിച്ച് ഞാൻ സംസാരിക്കുന്നില്ല എന്നും റൊണാൾഡോ പറഞ്ഞു. റൂണിയുടെ ഫിറ്റ്നസിനെ പരിഹസിച്ചാണ് റൊണാൾഡോ ഇത്തരം കമന്റ് പറഞ്ഞത്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചവരാണ് റൊണാൾഡോയും റൂണിയും. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് റൊണാൾഡോ കാര്യത്തിൽ രണ്ട് സ്വരം ഉണ്ട് എങ്കിലും എല്ലാം യുണൈറ്റഡ് ആരാധകർക്കും റൂണി പ്രിയപ്പെട്ട താരമാണ്. റൂണിക്ക് എതിരായ റൊണാൾഡോയുടെ ബാലിശമായ പരാമർശങ്ങൾ വലിയ വിവാദമായി മാറിയേക്കും.

“ഇത്രയും മോശം ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ താൻ മുമ്പ് കണ്ടിട്ടില്ല” – വെയ്ൻ റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രകടനങ്ങൾ ഏറെ നിരാശ നൽകുന്നതാണ് എന്ന് ഇതിഹാസ താരം വെയ്ൻ റൂണി. ബ്രെന്റ്ഫോർഡിന് എതിരായ മത്സരം കാണുക ഭയങ്കര പ്രയാസം ആയിരുന്നു എന്ന് റൂണി പറഞ്ഞു. യുണൈറ്റഡ് മത്സരം കാണുമ്പോൾ കാണുന്നത് താരങ്ങൾ കൈ ഉയർത്തി മറ്റുള്ളവരെ കുറ്റം പറയുന്നതാണ്. ഈ താരങ്ങൾ സ്വയം നോക്കുകയും സംസാരിക്കുകയും ആണ് വേണ്ടത്. റൂണി പറഞ്ഞു.

Credit: Twitter

നിങ്ങൾ ഓടുകയും പരിശ്രമിക്കുകയും ചെയ്തില്ല എങ്കിൽ ഏതു ടീമിനോടും നിങ്ങൾ പരാജയപ്പെടും. അതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടക്കുന്നത്. അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി ആവശ്യമുള്ള മികവ് ഒന്നും ഈ ടീം പുറത്ത് എടുക്കുന്നില്ല. ഇത്ര മോശം ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞാൻ കണ്ടില്ല. റൂണി ഡ പറഞ്ഞു.

ഈ ടീമിന് ഇത് ഏറെ കാലമായി സംഭവിക്കുന്നു. ഈ താരങ്ങൾക്ക് ഒരു വികാരവും വ്യക്തിത്വവും വികാരവും ഇല്ല എന്ന് റൂണി പറഞ്ഞു.

എം.എൽ.എസ്സിൽ വീണ്ടും റൂണിയുടെ മാജിക് ഗോൾ – വീഡിയോ

മേജർ ലീഗ് സോക്കറിൽ വീണ്ടും വെയ്ൻ റൂണി മാജിക്. ഇന്നലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനിയുടെ ഒർലാണ്ടോ സിറ്റിക്കെതിരേയുള്ള മത്സരത്തിൽ അസാധ്യമായ ആംഗിളിൽ നിന്ന് ഗോൾ നേടിയാണ് റൂണി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിൽ റൂണിയുടെ ഗോളിൽ 2-1ന് ഒർലാണ്ടോ സിറ്റിയെ തോൽപിച്ച് ഡി.സി യുണൈറ്റഡ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഈ സീസണിൽ റൂണിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്. മത്സരത്തിൽ ആദ്യ ഗോളിന് വഴി ഒരുക്കിയതും റൂണി തന്നെയായിരുന്നു.

മത്സരത്തിന്റെ ഗോൾ നേടി ഡി.സി യുണൈറ്റഡ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. സ്റ്റീവ് ബിർൺബാം ആണ് ഗോൾ നേടിയത്. തുടർന്നാണ് ലോകകപ്പിൽ ജർമൻ താരം ടോണി ക്രൂസ് നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ റൂണി അസാധ്യമായ ആംഗിളിൽ നിന്ന് ഗോൾ നേടി ഡി.സി യുണൈറ്റഡിന്റെ ലീഡ് ഉയർത്തിയത്. രണ്ടാം പകുതിയിൽ ഡോം ഡോയർ ഒരു ഗോൾ മടക്കിയെങ്കിലും ഡി.സി യുണൈറ്റഡ് അനായാസം ജയിക്കുകയായിരുന്നു.

Exit mobile version