Picsart 24 05 25 18 27 33 141

റൂണി വീണ്ടും പരിശീലക റോളിൽ, പുതിയ ക്ലബിൽ ചുമതലയേറ്റു

ഇംഗ്ലണ്ടിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും ഇതിഹാസ താരമായ വെയ്ൻ റൂണി പുതിയ പരിശീലക റോളിൽ പ്രവേശിച്ചു. ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന പ്ലിമൗത്ത് ആർഗൈലിൻ്റെ മാനേജരായാണ് റൂണി നിയമിക്കപ്പെട്ടത്. ഈ കഴിഞ്ഞ സീസണിൽ ബർമിങ്ഹാമിനൊപ്പം ഉണ്ടായിരുന്ന റൂണിക്ക് അവിടെ അത്ര നല്ല സമയമായിരുന്നില്ല.

15 മത്സരങ്ങൾ കൊണ്ട് റൂണിയെ ബർമിംഗ്ഹാം സിറ്റി പുറത്താക്കിയിരുന്നു. ബിർമിംഗ്ഹാം ഈ സീസണിൽ റിലഗേറ്റ് ആവുകയും ചെയ്തിരുന്നു. ചാമ്പ്യൻഷിപ്പിൽ 20-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് പ്ലിമൗത്ത്. ഏപ്രിലിൽ പുറത്താക്കപ്പെട്ട ഇയാൻ ഫോസ്റ്ററിന് പകരമാണ് റൂണി പ്ലിമൗത്തിൽ എത്തുന്നത്.

മുമ്പ് ഡിസി യുണൈറ്റഡ്, ഡെർബി കൗണ്ടി എന്നീ ടീമുകളെയും റൂണി പരിശീലിപ്പിച്ചിട്ടുണ്ട്‌. ഒരു കളിക്കാരനെന്ന നിലയിൽ, റൂണി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ റെക്കോർഡ് ഗോൾ സ്‌കോറർ ആണ്‌

Exit mobile version