Picsart 23 10 09 12 52 10 142

വെയ്ൻ റൂണി ബർമിങ്ഹാമിന്റെ പരിശീലകൻ ആകും

വെയ്ൻ റൂണി ബർമിംഗ്ഹാം ക്ലബിന്റെ മാനേജരാകാൻ സാധ്യത. ഇന്നലെ ഡി സി യുണൈറ്റഡ് ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ റൂണി ഇംഗ്ലീഷ് ഫുട്ബോളിലേക്ക് തിരികെയെത്താൻ ആണ് ശ്രമിക്കുന്നത്‌. മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മുമ്പ് ഇംഗ്ലണ്ടിൽ ഡാർബി യുണൈറ്റഡിനെ പരിശീലിപ്പിച്ച് മികച്ച പ്രകടനം നടത്താൻ ആയിരിന്നു. എന്നാൽ ഡി സി യുണൈറ്റഡിൽ റൂണിയുടെ ടാക്ടിക്സ് ഫലിച്ചില്ല.

ബർമിങ്ഹാമിൽ റൂണി എത്തുക ആണെങ്കിൽ സഹ പരിശീലകരായി റൂണി മുൻ ചെൽസി ലെഫ്റ്റ് ബാക്ക് ആഷ്‌ലി കോളിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സഹതാരം ജോൺ ഒഷിയയെയും കൊണ്ടുവരുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ബർമിങ്ഹാം ആറാം സ്ഥാനത്താണ്. അവരുടെ ഇപ്പോഴത്തെ പരിശീലകൻ ജോൺ ഉസ്റ്റസിയെ പുറത്താക്കിയതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു‌.

Exit mobile version