Picsart 23 05 08 22 30 49 627

മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെ തകർക്കും എന്ന് വെയ്ൻ റൂണി

യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ നേരിടും. പ്രീമിയർ ലീഗ് ടേബിളിലും മുന്നിൽ നിൽക്കുന്ന സിറ്റി എഫ്എ കപ്പിന്റെ ഫൈനലിൽ ഇടം നേടി ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. അവർ 1999ൽ ട്രെബിൾ കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രെബിൾ നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബാകാൻ ഒരുങ്ങുകയാണ്.

റയലിന് എതിരായ മത്സരത്തിന് മുന്നോടിയായി, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ വെയ്ൻ റൂണി സിറ്റിയുടെ നിലവിലെ ടീമിനെ പ്രശംസിച്ചു, അവർ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും നേടിയാൽ, ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി അവരെ കണക്കാക്കാമെന്ന് റൂണി പറഞ്ഞു. 1999ലെ യുണൈറ്റഡ് ടീമിനൊപ്പം അവർ എത്തും എന്നും അദ്ദേഹം പറഞ്ഞു.

ഈ മാഞ്ചസ്റ്റർ സിറ്റിക്ക് റയൽ മാഡ്രിഡിനെ സെമിയിൽ തോൽപ്പിക്കാൻ അല്ല തകർക്കാൻ തന്നെ ആകും എന്നും റൂണി പ്രവചിച്ചു.

Exit mobile version