പ്രവീല്‍ താംബെയേ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ടീമില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ താംബെയേ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ഡ്രാഫ്ടില്‍ താത്തെ സ്വന്തമാക്കിയതോടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം താരം സ്വന്തമാക്കും.

48 വയസ്സുകാരന്‍ താംബെ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ളതാണ്. 2020 ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും ടി10 ലീഗില്‍ കളിച്ചതിന് ഐപിഎല്‍ താരത്തെ വിലക്കിയിരുന്നു.

ഏപ്രില്‍ 18ന് ആരംഭിച്ച് സെപ്റ്റംബര്‍ 10ന് ടൂര്‍ണ്ണമെന്റ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഡ്രാഫ്ടില്‍ രണ്ട് ഇന്ത്യക്കാരും

ഇന്ത്യന്‍ വംശജരായ പ്രവീണ്‍ താംബേയും ആസാദ് പത്താനും കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഡ്രാഫ്ടില്‍ അംഗം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ ടൂര്‍ണ്ണമെന്റ് അരങ്ങേറുക. 537 താരങങ്ങളാണ് പട്ടികയിലുള്ളത്. 48 വയസ്സുള്ള താംബേ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്.

താംബേയാണ് ഡ്രാഫ്ടിലെ പ്രായം കൂടിയ താരവും. 2020 ഐപിഎലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സ്വന്തമാക്കിയിരുന്നവെങ്കിലും ടി10 ലീഗ് പോലുള്ള ലീഗില്‍ കളിച്ചതിന് താരത്തെ ബിസിസിഐ അയോഗ്യനാക്കുകയായിരുന്നു. റെയില്‍വേ താരം അസാദ് പത്താന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്നു.

അനായാസ വിജയവുമായി സിന്ധീസ്, ചാമ്പ്യന്മാര്‍ക്കെതിരെ 9 വിക്കറ്റ് ജയം

പ്രവീണ്‍ താംബേ ഒരുക്കിയ സ്പിന്‍ കുരുക്കില്‍ വീണ ശേഷം 103 റണ്‍സ് നേടിയെങ്കിലും കേരള നൈറ്റ്സിനു സിന്ധീസിനെ പിടിച്ചു നിര്‍ത്താനായില്ല. അനായാസം വിജയത്തിലേക്ക് നീങ്ങിയ സിന്ധീസ് മത്സരം 7.4 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 1 വിക്കറ്റിന്റെ ജയം ടീം സ്വന്തമാക്കുമ്പോള്‍ ഷെയന്‍ വാട്സണ്‍ 24 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. 20 പന്തില്‍ 49 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് പുറത്തായ താരം.

ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റിനു ഉടമയായത് സന്ദീപ് ലാമിച്ചാനെയായിരുന്നു.

 

വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ നാല് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ടീമിനെ രക്ഷിച്ചത് വെയിന്‍ പാര്‍ണല്‍-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ്. 21/6 എന്ന നിലയില്‍ നിന്നാണ് ടീം 103/7 എന്ന സ്കോറിലേക്ക് എത്തിയതെന്നുള്ളത് കേരള നൈറ്റ്സിന്റെ തിരിച്ചുവരവായി വിശേഷിപ്പിക്കാം.

24 പന്തില്‍ 59 റണ്‍സ് നേടി വെയിന്‍ പാര്‍ണെല്ലിനു പിന്തുണയായി 23 റണ്‍സുമായി സൊഹൈല്‍ തന്‍വീറുമാണ് ടീമിന്റെ സ്കോര്‍ 10 ഓവറില്‍ 103 റണ്‍സിലേക്ക് നയിച്ചത്. താംബേ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇസ്രു ഉഡാന ഒരു വിക്കറ്റ് നേടി. തന്‍വീര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ ഹാട്രിക്ക് ഉള്‍പ്പെടെ ഓവറില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടിയിരുന്നു.

Exit mobile version