കോഹ്‍ലിയ്ക്കൊപ്പം കളിക്കാനായിരുന്നേല്‍ അവിസ്മരണീമായേനെ

സറേയില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കാനായിരുന്നെങ്കില്‍ അത് വളരെ പ്രത്യേകതയുള്ളൊരു അനുഭവമായേനെ എന്ന് പങ്കുവെച്ച് സാം കറന്‍. ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് കോഹ്‍ലി കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങിയതായിരുന്നുവെങ്കിലും അവസാന നിമിഷം കോഹ്‍ലി പരിക്ക് മൂലം പിന്മാറുകയായിരുന്നു. കോഹ്‍ലി സറേയില്‍ തന്റെ ടീമംഗമാകുമെന്ന് അറിഞ്ഞപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ടായിരുന്നു.

അത് കൂടാതെ താന്‍ തന്റെ മറ്റു കൗണ്ടികളിലെ സുഹൃത്തുക്കളെ കോഹ്‍ലിയ്ക്കെതിരെ പന്തെറിയുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുമുണ്ടായിരുന്നുവെന്ന് സാം കറന്‍ പറഞ്ഞു. എന്നാല്‍ അവസാന നിമിഷം താരം എത്തുകയില്ലെന്നറിഞ്ഞപ്പോള്‍ ഏറെ ദുഖമുണ്ടായെന്നും സാം കറന്‍ കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറില്‍ നൂറുമായി ശിഖര്‍, പിന്തുണച്ച് കോഹ്‍ലി, മധ്യനിരയ്ക്ക് പാളി, 289 റണ്‍സ് നേടി ഇന്ത്യ

ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും നല്‍കിയ തുടക്കത്തിനു ശേഷം മധ്യനിരയ്ക്ക് പാളിയെങ്കിലും എംഎസ് ധോണിയുടെ പ്രകടനത്തില്‍ ജോഹാന്നസ്ബര്‍ഗില്‍ 298 റണ്‍സ് നേടി ഇന്ത്യ. 7 വിക്കറ്റ് നഷ്ടത്തില്‍ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. എംഎസ് ധോണി പുറത്താകാതെ 42 റണ്‍സുമായി ക്രീസില്‍ നിന്നു. നേരത്തെ രോഹിത്ത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒത്തുകൂട്ടിയ ശിഖര്‍ ധവാന്‍-വിരാട് കോഹ്‍ലി സഖ്യം ഇന്ത്യയുടെ സ്കോറിംഗ് വേഗത്തിലാക്കിയിരുന്നു. 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. കോഹ്‍ലി (75) പുറത്തായ ശേഷവും ശിഖര്‍ തന്റെ മികവ് തുടര്‍ന്ന് ശതകം തികച്ചു. എന്നാല്‍ മിന്നല്‍ കാരണം കളി കുറച്ച് സമയം തടസ്സപ്പെട്ടിരുന്നു. തടസ്സത്തിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യക്ക് ശിഖര്‍ ധവാനെയും(109) നഷ്ടമായി.

ഏറെ വൈകാതെ അജിങ്ക്യ രഹാനെയും മറ്റു താരങ്ങളും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്കോറിംഗ് മന്ദ ഗതിയിലായി. എം എസ് ധോണി അവസാന ഓവറുകളില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവാണ് ടീം സ്കോര്‍ 289ല്‍ എത്തുവാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റും മോണേ മോര്‍ക്കല്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേപ് ടൗണിലും പരമ്പരയിലെ പതിവു കാഴ്ച, സ്പിന്നര്‍മാരുടെ താണ്ഡവം

കേപ് ടൗണിലും ഇന്ത്യന്‍ വിജയം. ഇതോടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരിക്കുകയാണ്. കോഹ്‍ലി പുറത്താകാതെ നേടിയ തകര്‍പ്പന്‍ ശതകത്തിനു(160*) ശേഷം ദക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുക്കുക എന്ന ദൗത്യം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായിരുന്നു. അവര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും തങ്ങളുടെ ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ ഇന്ത്യയുടെ 303 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് കാലിടറി.

40 ഓവറില്‍ 179 റണ്‍സിനു ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 124 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ ഇന്ത്യ നേടിയത്. 51 റണ്‍സ് നേടിയ ജീന്‍ പോള്‍ ഡുമിനു ടോപ് സ്കോറര്‍ ആയപ്പോള്‍ 32 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം രണ്ടാമത്തെ മികച്ച ബാറ്റ്സ്മാനായി. ചഹാലും കുല്‍ദീപും നാല് വീതം വിക്കറ്റ് നേടയിപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അപരാജിതനായി കോഹ്‍ലി, 300 കടന്ന് ഇന്ത്യ

വിരാട് കോഹ്‍ലിയുടെ ശതകത്തിന്റെ ബലത്തില്‍ കേപ് ടൗണില്‍ 303 റണ്‍സ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയുമായുള്ള ആറ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇന്ന് കേപ് ടൗണില്‍ നടക്കുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായെങ്കിലും ഇന്ത്യയെ 140/2 എന്ന നിലയിലേക്ക് ശിഖര്‍ ധവാന്‍(76)-വിരാട് കോഹ്‍ലി കൊണ്ടെത്തിക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്. ഡുമിനിയ്ക്കായിരുന്നു വിക്കറ്റ്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ വിരാട് കോഹ്‍ലി തന്റെ മികച്ച ഫോം നിലനിര്‍ത്തി ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചു. 159 പന്തില്‍ നിന്ന് പുറത്താകാതെ 160 നേടി വിരാട് ഇന്ത്യയുടെ സ്കോര്‍ 303 റണ്‍സില്‍ എത്തുവാന്‍ സഹായിച്ചു. ഏഴാം വിക്കറ്റില്‍ 67 റണ്‍സാണ് കോഹ്‍ലിയും-ഭുവിയും(16*) നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ, ക്രിസ് മോറിസ്, ആന്‍ഡിലേ ഫെഹ്ലുക്വായോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം മത്സരവും ഇന്ത്യയ്ക്ക് സ്വന്തം, ചഹാലിനു അഞ്ച് വിക്കറ്റ്, ധവാന് അര്‍ദ്ധ ശതകം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണിലും ഇന്ത്യന്‍ വിജയം. സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിനു പുറത്താക്കിയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് 3 വിക്കറ്റും വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ 32.2 ഓവറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ശിഖര്‍ ധവാൻ 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി പുറത്താകാതെ 46 റണ്‍സ് നേടി ധവാന് മികച്ച പിന്തുണ നൽകി. 20.3 ഓവറിലാണ് ഇന്ത്യ വിജയം ഉറപ്പിച്ച് പരമ്പരയില്‍ 2-0 നു മുന്നിലെത്തിയത്. കാഗിസോ റബാഡയ്ക്കാണ് രോഹിത്തിന്റെ വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യന്‍ ജയം രണ്ട് റണ്‍സ് അകലെ, ലഞ്ചിനു പിരിഞ്ഞ് താരങ്ങള്‍

സെഞ്ചൂറിയണില്‍ വിജയം നേടി പരമ്പരയില്‍ 2-0 നു മുന്നിലെത്തുവാനുള്ള ഇന്ത്യന്‍ ആരാധകരുടെ ആഗ്രഹത്തിനു കാത്തിരിപ്പ്. വിജയം 2 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് നിയമം പ്രകാരം ദിവസത്തെ ലഞ്ചിനായി പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചതാണ് ഇതിനു കാരണം. 40 മിനുട്ട് ലഞ്ച് ബ്രേക്കിനു ശേഷം താരങ്ങള്‍ വീണ്ടും ഗ്രൗണ്ടിലെത്തുന്നത് വരെ ഇനി വിജയത്തിനായി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കണം.

സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിനു പുറത്താക്കിയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് 3 വിക്കറ്റും വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ 32.2 ഓവറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ  വിജയത്തിനു രണ്ട് റണ്‍സ് അകലെ എത്തിച്ചപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിനു വിധിക്കുകയായിരുന്നു. ശിഖര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി 44 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്നു. 19 ഓവറില്‍ 117/1 എന്ന നിലയിലാണ് ഇന്ത്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡര്‍ബനില്‍ ചരിത്രം ചേസ് ചെയ്ത് ഇന്ത്യ

വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും മധ്യനിരയില്‍ നങ്കൂരമിട്ടപ്പോള്‍ ഡര്‍ബനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതു ചരിത്രം സൃഷ്ടിച്ചു. ഇന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 6 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. വിരാട് കോഹ്‍ലി തന്റെ 33ാം ശതകം നേടിയപ്പോള്‍ രഹാനെ മികവാര്‍ന്ന ഇന്നിംഗ്സിലൂടെ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. വിരാട് 112 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെ 79 റണ്‍സ് നേടി ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി 120 റണ്‍സുമായി ടീമിനു വേണ്ടി തിളങ്ങി. ക്രിസ് മോറിസ്(37), ക്വിന്റണ്‍ ഡിക്കോക്ക്(34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യൂസുവേന്ദ്ര ചഹാല്‍ രണ്ടും വിക്കറ്റ് നേടി.

270 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ (20) തുടക്കത്തില്‍ നഷ്ടമായി. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു ശിഖര്‍ ധവാന്‍ റണ്‍ഔട്ട് ആയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 67 ആയിരുന്നു. ധവാന്‍ 35 റണ്‍സാണ് നേടിയത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ വിരാട് കോഹ്‍ലി-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറ്റുകയായിരുന്നു. 189 റണ്‍സാണ് സഖ്യം മൂന്നാം വിക്കറ്റില്‍ നേടിയത്. 79 റണ്‍സ് നേടി രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിനു 14 റണ്‍സ് മാത്രം അകലെയായിരുന്നു.

രഹാനയെയും വിരാട് കോഹ്‍ലിയെയും പുറത്താക്കി ആന്‍ഡിലെ ഫെഹ്ലുക്വായോ ആണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്നത്. മോണേ മോര്‍ക്കലിനാണ് ഒരു വിക്കറ്റ്. വിരാട് കോഹ്‍ലിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇവര്‍ ഞങ്ങളെക്കാള്‍ മികച്ചത്: കോഹ്‍ലി

ന്യൂസിലാണ്ടില്‍ U-19 ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീം 2008ല്‍ ലോകകപ്പ് നേടിയ യൂത്ത് ടീമിനെക്കാള്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. തന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിനെക്കാള്‍ മികച്ച ടീമാണ് പൃഥ്വിയുടെയും സംഘത്തിന്റെയും എന്ന് കോഹ്‍ലി പറഞ്ഞു. ലോകകപ്പിനു മുന്നോടിയായി ഞാന്‍ അവരെ കണ്ടിരുന്നു. ഞങ്ങളെ അപേക്ഷിച്ച് അവര്‍ തികഞ്ഞ ആത്മവിശ്വാസമുള്ളവരാണ്. ടൂര്‍ണ്ണമെന്റിലെ അവരുടെ പ്രകടനം തന്നെ അവരുടെ ആത്മവിശ്വാസത്തിന്റെ തെളിവാണെന്ന് കോഹ്‍ലി പറഞ്ഞു.

ആദ്യ മത്സരത്തില്‍ 100 റണ്‍സിനു ഇന്ത്യ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. പാപുവ ന്യു ഗിനിയ്ക്കെതിരെയും സിംബാബ്‍വേയ്ക്കെതിരെയും 10 വിക്കറ്റ് ജയം സ്വന്തമാക്കി മുന്നേറിയ ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 131 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. സെമിയില്‍ അയല്‍ക്കാരായ പാക്കിസ്ഥാനെതിരെ 203 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കി.

പാക്കിസ്ഥാനെതിരെയുള്ള കളി എന്നും സമ്മര്‍ദ്ധ മത്സരമാണ്. ആ മത്സരത്തിലെ ടീമിന്റെ പ്രകടനം അവര്‍ എത്രത്തോളം മികച്ചതാണെന്ന് തെളിയിച്ചിരിക്കുന്നു എന്നും കോഹ്‍ലി പറ‍ഞ്ഞു. ടീമിനു കപ്പുയര്‍ത്താനാകട്ടെ എന്ന ആശംസയും കോഹ്‍ലി അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെറും 187 റണ്‍സ്, ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു

ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്സില്‍ പാളി. ആദ്യ ദിവസം 187 റണ്‍സ് നേടി ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകങ്ങള്‍ നേടിയ വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യും പൂജ്യത്തിനു പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍(30) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. പുജാര 50 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‍ലി 54 റണ്‍സ് നേടി.

കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ നയിച്ചു. മോണേ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍, ആന്‍ഡിലെ ഫെഹ്‍ലുക്വായോ എന്നിവര്‍ രണ്ടും ലുംഗിസാനി ഗിഡി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ദ്ധ ശതകത്തിനു ശേഷം കോഹ്‍ലി പുറത്ത്

ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഇഴഞ്ഞു നീങ്ങുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് കൂടി നേടിയിട്ടുണ്ട്. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 114/4 എന്ന നിലയിലാണ്. 27 റണ്‍സുമായി പുജാരയും റണ്ണൊന്നുമെടുക്കാതെ പാര്‍ത്ഥിവ് പട്ടേലുമാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. 145 പന്തുകളാണ് പുജാര തന്റെ 27 റണ്‍സിനായി നേരിട്ടത്.

54 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാം സെഷനില്‍ ആദ്യം  നഷ്ടമായത്. ലുംഗി ഗിഡിയ്ക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ പുജാരയുമായി ചേര്‍ന്ന് 84 റണ്‍സാണ് കോഹ്‍ലി നേടിയത്. 9 റണ്‍സ് നേടിയ രഹാനയെ മോര്‍ക്കല്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോഹ്‍ലിയ്ക്കൊപ്പം കളിക്കണമെന്നത് ആഗ്രഹം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കുക എന്നത് തന്റെ ആഗ്രഹമെന്ന് അറിയിച്ച് ഇന്ത്യന്‍ U-19 പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടി. ഇന്ത്യയ്ക്കായി U-19 ക്രിക്കറ്റ് ലോകകപ്പില്‍ 150km/h സ്പീഡില്‍ പന്തെറിഞ്ഞാണ് കമലേഷ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. സ്ഥിരമായി 145 ശ്രേണിയില്‍ പന്തെറിയുന്ന കമലേഷാണ് ടൂര്‍ണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്ത് ഇതുവരെ എറിഞ്ഞിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തിലാണ് നാഗര്‍കോടി ടൂര്‍ണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്.

ഇന്ത്യയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന നാഗര്‍കോടിയുടെ ആഗ്രഹം വിരാട് കോഹ്‍ലിയോടൊപ്പം ക്രിക്കറ്റ് കളിക്കുക എന്നതാണ്. ജനുവരി 26നു ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോഹ്‍ലി തന്നെ ഐസിസി ടീമുകളുടെ നായകന്‍

ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ നായക സ്ഥാനത്ത് വിരാട് കോഹ്‍ലി. ഇരു ടീമുകളിലും സ്ഥാനം പിടിച്ചത് വെറും നാല് താരങ്ങളാണ് അതില്‍ ഇന്ത്യയുടെ വിരാട് കോഹ്‍ലിയും ഉള്‍പ്പെടുന്നു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‍ലി, ക്വിന്റണ്‍ ഡിക്കോക്ക്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് ഐസിസിയുടെ ടെസ്റ്റ, ഏകദിന ടീമുകളില്‍ ഇടം പിടിച്ചിട്ടുള്ള താരങ്ങള്‍. ഇരു ടീമുകളെയും നയിക്കുന്നത് വിരാട് കോഹ്‍ലിയാണ്.

ഇന്ത്യയില്‍ നിന്ന് ടെസ്റ്റ് ടീമില്‍ വിരാടിനു പുറമേ ചേതേശ്വര്‍ പുജാരയും രവിചന്ദ്രന്‍ അശ്വിനും ഇടം പിടിച്ചപ്പോള്‍ ഏകദിന ടീമില്‍ രോഹിത്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയുമാണ് ഇന്ത്യന്‍ നായകന് കൂട്ടായി ഉള്ളത്.

ഐസിസി ടെസ്റ്റ് ടീം: ഡീന്‍ എല്‍ഗാര്‍, ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‍ലി, സ്റ്റീവ് സ്മിത്ത്, ചേതേശ്വര്‍ പുജാര, ബെന്‍ സ്റ്റോക്സ്, ക്വിന്റണ്‍ ഡിക്കോക്ക്, ആര്‍ അശ്വിന്‍, മിച്ചല്‍ സ്റ്റാര്‍ക്, കാഗിസോ റബാഡ, ജെയിംസ് ആന്‍ഡേര്‍സണ്‍

ഐസിസി ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ബാബര്‍ അസം, എബി ഡി വില്ലിയേഴ്സ്, ക്വിന്റണ്‍ ഡിക്കോക്ക്, ബെന്‍ സ്റ്റോക്സ്, ട്രെന്റ് ബൗള്‍ട്ട്, ഹസന്‍ അലി, റഷീദ് ഖാന്‍, ജസ്പ്രീത് ബുംറ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version