രണ്ടാം മത്സരവും ഇന്ത്യയ്ക്ക് സ്വന്തം, ചഹാലിനു അഞ്ച് വിക്കറ്റ്, ധവാന് അര്‍ദ്ധ ശതകം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണിലും ഇന്ത്യന്‍ വിജയം. സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 118 റണ്‍സിനു പുറത്താക്കിയിരുന്നു. യൂസുവേന്ദ്ര ചഹാല്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് 3 വിക്കറ്റും വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയെ 32.2 ഓവറില്‍ പുറത്താക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ശിഖര്‍ ധവാൻ 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി പുറത്താകാതെ 46 റണ്‍സ് നേടി ധവാന് മികച്ച പിന്തുണ നൽകി. 20.3 ഓവറിലാണ് ഇന്ത്യ വിജയം ഉറപ്പിച്ച് പരമ്പരയില്‍ 2-0 നു മുന്നിലെത്തിയത്. കാഗിസോ റബാഡയ്ക്കാണ് രോഹിത്തിന്റെ വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version