അര്‍ദ്ധ ശതകത്തിനു ശേഷം കോഹ്‍ലി പുറത്ത്

ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഇഴഞ്ഞു നീങ്ങുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് കൂടി നേടിയിട്ടുണ്ട്. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 114/4 എന്ന നിലയിലാണ്. 27 റണ്‍സുമായി പുജാരയും റണ്ണൊന്നുമെടുക്കാതെ പാര്‍ത്ഥിവ് പട്ടേലുമാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. 145 പന്തുകളാണ് പുജാര തന്റെ 27 റണ്‍സിനായി നേരിട്ടത്.

54 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാം സെഷനില്‍ ആദ്യം  നഷ്ടമായത്. ലുംഗി ഗിഡിയ്ക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ പുജാരയുമായി ചേര്‍ന്ന് 84 റണ്‍സാണ് കോഹ്‍ലി നേടിയത്. 9 റണ്‍സ് നേടിയ രഹാനയെ മോര്‍ക്കല്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version