കോഹ്‍ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

2017ലെ ഐസിസിയുടെ ക്രിക്കറ്ററായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റീവന്‍ സ്മിത്താണ് ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍. സര്‍ ഗാരി സോബേഴ്സ് ട്രോഫി ആണ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഐസിസി ഒഡിഐ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയും തിരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്‍ലി സ്വന്തമാക്കിയത്.

പാക്കിസ്ഥാന്റെ ഹസന്‍ അലിയെ ഐസിസിയുടെ എമേര്‍ജ്ജിംഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തപ്പോള്‍ ഐസിസി അസോസ്സിയേറ്റ് ക്രിക്കറ്റര്‍ പുരസ്കാരം അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍ റഷീദ് ഖാന്‍ സ്വന്തമാക്കി. ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ സ്വന്തമാക്കിയ ചാമ്പ്യന്‍സ് ട്രോഫി വിജയമാണ് ഐസിസി ഫാന്‍സ് മോമന്റ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോഹ്‍ലിയ്ക്ക് പിഴ, മാച്ച് ഫീസിന്റെ 25 ശതമാനം

വിരാട് കോഹ്‍ലിയ്ക്ക് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് വിരാടിനെതിരെ ചുമത്തിയിരിക്കുന്നത്. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പന്തിന്റെ മാറ്റത്തിനായി അമ്പയര്‍മാരോട് ആവശ്യപ്പെട്ട വിരാട് കോഹ്‍ലി കോപിഷ്ഠനായി പന്ത് ഗ്രൗണ്ടില്‍ വലിച്ചെറിയുക ചെയ്തിരുന്നു. ഇത് അമ്പയര്‍മാരായ മൈക്കല്‍ ഗൗഗ്, പോള്‍ റൈഫല്‍ എന്നിവരെ മാച്ച് റഫറി ക്രിസ് ബ്രോഡിനോട് പരാതിപ്പെടുന്നതില്‍ കൊണ്ടെത്തിക്കുകയായിരുന്നു. കോഹ്‍ലി കുറ്റം സമ്മതിച്ച് കൂടുതല്‍ വിശദമായ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു

സെഞ്ചൂറിയണില്‍ കളി തടസ്സപ്പെടുത്തി മഴയും വെളിച്ചക്കുറവും. ഇന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം 307 റണ്‍സിനു ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 90/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. 50 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 36 റണ്‍സ് നേടി ഡീന്‍ എല്‍ഗാറുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറയ്ക്കാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും.  ഒരു ഘട്ടത്തില്‍ 3/2 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. 87 റണ്‍സാണ് എല്‍ഗാര്‍-ഡിവ്ലിലിയേഴ്സ് കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

നേരത്തെ വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറിനു 28 റണ്‍സ് അകലെ വരെ എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 152 റണ്‍സ് നേടിയ കോഹ്‍ലി അവസാന വിക്കറ്റായാണ് പുറത്തായത്. മോണേ മോര്‍ക്കല്‍ നാല് വിക്കറ്റ് വീഴ്ത്തി ആതിഥേയര്‍ക്കായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലീഡില്ല, ഇന്ത്യ 307 റണ്‍സിനു പുറത്ത്

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 307 റണ്‍സിനു പുറത്ത്. വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 335 റണ്‍സിനു 28 അകലെ വരെ എത്തുവാന്‍ ‍ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി 153 റണ്‍സ് നേടിയപ്പോള്‍ മുരളി വിജയ്(46), രവിചന്ദ്രന്‍ അശ്വിന്‍(38) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി മോണേ മോര്‍ക്കല്‍ 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോഹ്‍ലി പൊരുതുന്നു, 2 വിക്കറ്റ് ശേഷിക്കെ ലീഡ് 48 റണ്‍സ് അകലെ

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 287/8 എന്ന നിലയില്‍. നായകന്‍ വിരാട് കോഹ്‍ലിയും അശ്വിനും ചേര്‍ന്ന് നടത്തിയ ഏഴാം വിക്കറ്റ് പോരാട്ടമാണ് ലീഡ് 48 റണ്‍സിലേക്ക് കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി തന്റെ 21ാം ടെസ്റ്റ് ശതകം തികച്ച് കോഹ്‍ലിയും നിര്‍ണ്ണായകമായ 38 റണ്‍സുമായി അശ്വിനും ചേര്‍ന്ന് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വെറോണ്‍ ഫിലാന്‍ഡര്‍ അശ്വിന്റെ അന്തകനായി അവതരിച്ചത്.

നേരത്തെ 183/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(15) റണ്‍ഔട്ടിലൂടെ നഷ്ടമായി. തിരികെ ഓടി കയറാതെ അവസത പ്രകടിപ്പിച്ച ഹാര്‍ദ്ദികിന്റെ നിരുത്തരവാദിത്വപരമായ റണ്ണിംഗാണ് പുറത്താകലിനു വഴിതെളിയിച്ചത്. ദക്ഷിണാഫ്രിക്ക കാത്തിരുന്ന ഒരു വിക്കറ്റാണ് പാണ്ഡ്യയുടെ അമിത വിശ്വാസം കാരണം ഇന്ത്യയ്ക്ക് നഷ്ടമായത്.

പിന്നീട് ഒത്തൂകൂടിയ കോഹ്‍ലി-അശ്വിന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് വീണതോടു കൂടി ഇന്ത്യ ഓള്‍ഔട്ട് ഭീഷണിയിലായിരിക്കുകയാണ്. ഷമിയെ(1) പുറത്താക്കി മോര്‍ക്കല്‍ ഇന്ത്യയുടെ എട്ടാം വിക്കറ്റും വീഴ്ത്തി.

141 റണ്‍സ് നേടി നില്‍ക്കുന്ന കോഹ്‍ലിയ്ക്ക് കൂട്ടായി റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്യാപ്റ്റന്‍ കോഹ്‍ലി, സെഞ്ചൂറിയണിലെ സെഞ്ച്വറി നേട്ടക്കാരന്‍

സെഞ്ചൂറിയണില്‍ സെഞ്ച്വറിയോട് അടുത്തത് മൂന്ന് താരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ രണ്ട് താരങ്ങളും ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‍ലിയും. അതില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എയ്ഡന്‍ മാര്‍ക്രവും ഹാഷിം അംലയമും മൂന്നക്കം കാണാതെ മടങ്ങിയപ്പോള്‍ കിംഗ് കോഹ്‍ലി തന്റെ ശതകം ആഘോഷമാക്കി മാറ്റുകയായിരുന്നു. 67ാം ഓവറിന്റെ ആദ്യ പന്തില്‍ ലുംഗിസാനി ഗിഡിയ്ക്കെതിരെ രണ്ട് റണ്‍സ് നേടി വിരാട് കോഹ്‍ലി തന്റെ ശതകം നേടിയപ്പോള്‍ വാര്‍ണറെ പോലെ ചാടുകയും സ്മിത്തിനെ പോലെ ബാറ്റ് വായുവില്‍ വീശുകയും ചെയ്തു.

ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ ചൂളിയപ്പോള്‍ പിടിച്ച് നിന്നതും മുന്നില്‍ നിന്ന് നയിച്ചതും വിരാട് മാത്രമാണ്. എയ്ഡന്‍ മാര്‍ക്രം 94 റണ്‍സില്‍ പുറത്തായപ്പോള്‍ ഹാഷിം അംല 82 റണ്‍സ് നേടി റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒറ്റയാള്‍ പോരാട്ടവുമായി കോഹ്‍ലി, ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 152 റണ്‍സ് പിന്നിലായി 183/5 എന്ന നിലയിലാണ്. 85 റണ്‍സുമായി വിരാട് കോഹ്‍ലിയാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നില്‍ക്കുന്നത്. കൂട്ടായി 11 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രീസിലുണ്ട്. മുരളി വിജയം 46 റണ്‍സ് നേടി പുറത്തായിരുന്നു.

ചേതേശ്വര്‍ പുജാരയെ പൂജ്യം റണ്‍സിനു നഷ്ടമായതാണ് ഇന്ത്യയുടെ രണ്ടാം ദിവസം ഏറ്റ തിരിച്ചടികളില്‍ ഒന്ന്. ലോകേഷ് രാഹുല്‍(10), രോഹിത് ശര്‍മ്മ
(10), പാര്‍ത്ഥിവ് പട്ടേല്‍(19) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. ലുംഗിസാനി ഗിഡി, കേശവ് മഹാരാജ്, മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 335 റണ്‍സില്‍ അവസാനിച്ചിരുന്നു. അശിന്‍ നാലും ഇഷാന്ത് മൂന്നും വിക്കറ്റ് ഇന്ത്യയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി മാറുകയായിരുന്നു. 49 കോടി ലേലത്തിലൂടെ ചെലവഴിക്കാനാകുന്ന ബാംഗ്ലൂരിനു 2 റൈറ്റ് ടു മാച്ച് അവസരങ്ങള്‍ ബാക്കിയുണ്ട്.

കോഹ്ലിയ്ക്ക് 17 കോടിയും എബിഡിയ്ക്ക് 11 കോടിയും നല്‍കാന്‍ തീരുമാനിച്ച ആര്‍സിബി 1.75 കോടി രൂപയ്ക്കാണ് സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version