വെറും 187 റണ്‍സ്, ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു

ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്സില്‍ പാളി. ആദ്യ ദിവസം 187 റണ്‍സ് നേടി ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകങ്ങള്‍ നേടിയ വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യും പൂജ്യത്തിനു പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍(30) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. പുജാര 50 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‍ലി 54 റണ്‍സ് നേടി.

കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ നയിച്ചു. മോണേ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍, ആന്‍ഡിലെ ഫെഹ്‍ലുക്വായോ എന്നിവര്‍ രണ്ടും ലുംഗിസാനി ഗിഡി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version