“പി എസ് ജിക്ക് എതിരെ ഇറങ്ങാൻ തന്നെ കൊണ്ടാവുന്നത് എല്ലാം ചെയ്യും” – ബെൻസീമ

ഇന്ന് പി എസ് ജിക്ക് എതിരെ കളിക്കാൻ ആയി തന്നെ കൊണ്ട് ആവുന്നത് ഒക്കെ ചെയ്യുന്നുണ്ട് എന്ന് റയൽ മാഡ്രിഡ് സ്ട്രൈക്കർ ബെൻസീമ. പരിക്ക് കാരണം റയൽ മാഡ്രിഡിന്റെ അവസാന മൂന്ന് മത്സരങ്ങളിലും ബെൻസീമ കളിച്ചിരുന്നില്ല.

“എനിക്ക് കളിക്കാൻ കഴിയുമോ എന്നറിയില്ല” ബെൻസീമ പറയുന്നും

“ഞാൻ എപ്പോഴും എന്റെ ടീമിന് വേണ്ടി തയ്യാറാണ്, ഇല്ലെങ്കിൽ ഞാൻ മാഡ്രിഡിൽ തന്നെ തുടരുമായിരുന്നു, പക്ഷേ എനിക്ക് ഇനി പരിക്കേൽക്കാൻ ആഗ്രഹിക്കുന്നില്ല. പരിശീലനത്തിൽ ഞാൻ കാണും. ഏറ്റവും പ്രധാനം 100 ശതമാനം കൊടുക്കാൻ ആവുക എന്നതായിരിക്കും. മാനസികമായി ഞാൻ തയ്യാറാണ്. ശാരീരികമായി കൂടെ തയ്യാറാണൊ എന്നതാണ് കാര്യം” ബെൻസീമ പറഞ്ഞു.

ഞാൻ കളിക്കുക ആണെങ്കിൽ തന്റെ എല്ലാം ഞാൻ ടീമിനായി നൽകും എന്നും ബെൻസീമ പറഞ്ഞു.

റയൽ മാഡ്രിഡിന് എതിരെ ഡൊണ്ണരുമ്മ വല കാക്കാൻ സാധ്യത

ഇന്ന് രാത്രി റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇറ്റലിയുടെ ഗോൾകീപ്പർ ജിജിയോ ഡോണാരുമ്മ പി എസ് ജിയുടെ വല കാക്കും എന്ന് റിപ്പോർട്ട്. കെയ്ലർ നവസിനെ ബെഞ്ചിൽ ഇരുത്താൻ ആണ് പൊചടീനോ ആഗ്രഹിക്കുന്നത്. ഈ സീസണിൽ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഡൊണ്ണരുമ്മയും മൂന്ന് മത്സരങ്ങളിൽ നെവസുമായിരുന്നു വല കാത്തത്.

കഴിഞ്ഞ സമ്മറിൽ മിലാനിൽ നിന്ന് സൗജന്യ ട്രാൻസ്ഫറിലാണ് ഡോണാരുമ്മ പിഎസ്ജിയിൽ ചേർന്നത്. ഇതുവരെ ആകെ 15 മത്സരങ്ങൾ മാത്രമെ താരം കളിച്ചിട്ടുണ്ടായിരുന്നുള്ളൂ. പത്ത് ഗോളുകൾ വഴങ്ങിയ ഡൊണ്ണരുമ്മ ഏഴ് ക്ലീൻ ഷീറ്റുകൾ പി എസ് ജിയിൽ സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് പോർച്ചുഗലിൽ സ്പോർടിങിന്റെ പരീക്ഷ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യ പാദ മത്സരത്തിനായി പോർച്ചുഗലിലേക്ക് പോകും. പോർച്ചുഗീസ് ക്ലബായ സ്പോർടിങിനെ ആണ് സിറ്റി ഇന്ന് നേരിടേണ്ടത്. 12 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ് സിറ്റി പ്രീക്വാർട്ടറിലേക്ക് എത്തിയത്.

അതേസമയം ഗ്രൂപ്പ് സിയിൽ അയാക്‌സിന് പിന്നിൽ രണ്ടാമതാണ് സ്‌പോർട്ടിംഗ് എത്തിയത്. ഗ്രൂപ്പിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പുറത്താക്കി ആയിരുന്നു സ്പോർടിങ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയത്‌. 2008-09 സീസണ് ശേഷം ആദ്യമായാണ് സ്പോർടിങ് പ്രീക്കാർട്ടറിലേക്ക് എത്തുന്നത്.

അവസാന സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട സിറ്റി ഇത്തവണ കിരീടത്തിന് ഫേവറിറ്റുകൾ ആണ്. സിറ്റിക്ക് ഒപ്പം ഇന്ന് ഗ്രീലിഷ്,_ജീസുസ് എന്നിവർ പരിക്ക് കാരണം ഉണ്ടാവില്ല. സസ്പെൻഷൻ കാരണം വാൽക്കറും ഇന്ന് ഉണ്ടാവില്ല.

ദുരിതത്തിൽ നിന്ന് കരകയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അറ്റലാന്റക്ക് എതിരെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അറ്റലാന്റ ആണ് ഇന്ന് യുണൈറ്റഡിന്റെ എതിരാളികൾ. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ ഒലെയ്ക്കും നിർബന്ധമാണ്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും വിജയിച്ചില്ല എങ്കിൽ അത് ഒലെയുടെ ജോലി തന്നെ തെറിപ്പിച്ചേക്കും. അതുകൊണ്ട് തന്നെ ഒലെ വലിയ സമ്മർദ്ദവുമായാണ് ഇന്ന് ടീമിനെ ഇറക്കുന്നത്.

ലെസ്റ്ററിനോട് തോറ്റ ടീമിൽ നിന്ന് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. റാഷ്ഫോർഡും കവാനിയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. ദയനീയ ഫോമിൽ ഉള്ള ക്യാപ്റ്റൻ മഗ്വയറിനെ ഇന്നും ഒലെ വിശ്വാസത്തിൽ എടുക്കുമോ എന്നത് കണ്ടറിയണം. അവസാന മത്സരങ്ങളിൽ ഗോളടിക്കാത്ത റൊണാൾഡോയ്ക്ക് ഫോമിൽ എത്താൻ ആകുമോ എന്നതും ഏവരും ഉറ്റു നോക്കുന്നു. പരിക്ക് കാരണം വരാണെ ഇന്നും യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. അറ്റലാന്റ ക്യാപ്റ്റൻ അടക്കം രണ്ട് പ്രധാന താരങ്ങൾ പരിക്ക് കാരണം അറ്റലാന്റ നിരയിലും ഇല്ല. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ കാണാം.

ബെസികസിനെതിരെ ചരിത്ര വിജയവുമായി സ്പോർടിംഗ്

പോർച്ചുഗീസ് ക്ലബായ സ്പോർടിങ് ലിസ്ബണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ തുർക്കിഷ് ക്ലബായ ബെസികസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സ്പോർടിങ് തോൽപ്പിച്ചത്. ഇതാദ്യമായാണ് ഒരു ചാമ്പ്യൻസ് ലീഗ് എവേ മത്സരത്തിൽ സ്പോർടിംഗ് നാലു ഗോളുകൾ അടിക്കുന്നത്. സ്പോർടിങിന്റെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച എവേ വിജയവുമാണിത്. 15ആം മിനുട്ടിൽ ഉറുഗ്വേ താരം കോട്സ് ആണ് സ്പോർടിങിന് ലീഡ് നൽകിയത്. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ബെസികസിനായി. 24ആം മിനുട്ടിൽ ലാരിൻ ആയിരുന്നു ബെസികസിന് സമനില നൽകിയത്.

എന്നാൽ ഈ ഗോളിന് ശേഷം കളി പോർച്ചുഗീസ് ടീമിന്റെ കയ്യിലായി. 27ആം മിനുട്ടിൽ കോട്സ് തന്നെ സ്പോർടിങിന്റെ ലീഡ് തിരികെ നൽകി. 44ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സരാബിയ സ്പോർടിങിന്റെ മൂന്നാം ഗോൾ നേടി. കളി ആദ്യ പകുതിയിൽ 3-1ന് അവസാനിച്ചു. മത്സരത്തിന്റെ 89ആം മിനുട്ടിൽ മനോഹരമായ ഒരു ലോങ് റേഞ്ചറിലൂടെ പൗളീനോ ആണ് സ്പോർടിങിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

അനായാസം മാഞ്ചസ്റ്റർ സിറ്റി, ബെൽജിയത്തിൽ പെപിന്റെ ടീമിന് വലിയ വിജയം

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വിജയം. ഇന്ന് ബെൽജിയത്തിൽ ചെന്ന് ക്ലബ് ബ്രൂഗെയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിക്ക് ഇന്ന് പ്രയാസകരമായ മത്സരം ബ്രുഗെ നൽകും എന്നാണ് കരുതിയത് എങ്കിലും കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ബെൽജിയൻ ടീമിന് താങ്ങാൻ ആവുന്നതിലും വലുതായുരുന്നു.

30ആം മിനുട്ടിൽ ഫുൾബാക്കായ കാൻസെലോ ആണ് സിറ്റിക്ക് ലീഡ് നൽകിയത്. ഫോഡൻ നൽകിയ പാസ് മനോഹരമായ ഫസ്റ്റ് ടച്ചിലൂടെ കാലുകളിൽ എത്തിയ ശേഷമായിരുന്നു കാൻസെലോയുടെ ഫിനിഷ്. സിറ്റിയുടെ രണ്ടാമത്തെ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. മഹ്റെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി മഹ്റസ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിബ്രുയിന്റെ പാസിൽ നിന്ന് വാൽക്കർ ആണ് സിറ്റിയുടെ ലീഡ് മൂന്നാക്കി ഉയർത്തിയത്. സബ്ബായി എത്തിയ യുവതാരം പാൽമർ ആണ് സിറ്റിയുടെ നാലാം ഗോൾ നേടിയത്. 18കാരനായ താരത്തിന്റെ ആദ്യ യൂറോപ്യൻ ഗോളായിരുന്നു ഇത്. 82ആം മിനുട്ടിൽ വനാഗൻ ആണ് ബ്രുഗെയുടെ ആശ്വാസ ഗോൾ നേടിയത്. പിന്നാലെ മെഹ്റസിന്റെ രണ്ടാം ഗോൾ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ 6 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി!

ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി. യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച 5 ഗോൾ വേട്ടക്കാരിൽ ഒരാളായി ലെവൻഡോസ്കി. റൂഡ് വാൻ നിസ്റ്റൽറോയിയെ മറികടന്നാണ് ആ നേട്ടം ലെവൻഡോസ്കി കുറിച്ചത്. ഇന്നത്തെ മത്സരത്തിൽ ഒളിമ്പ്യക്കോസിനെതിരെ ഇരട്ട ഗോളുകൾ നേടിയ ലെവൻഡോസ്കി ചാമ്പ്യൻസ് ലീഗിൽ 58 ഗോളുകൾ നേടിക്കഴിഞ്ഞു.

60 ഗോളുകളുമായി കെരീം ബെൻസിമയും 71 ഗോളുകളുമായി റൗളും 112 ഗോളുകളുമായി ലയണൽ മെസ്സിയും 127 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ലെവൻഡോസ്കിക്ക് മുന്നിലുള്ളത്. ഈ സീസണിൽ ബയേണിന് വേണ്ടി 18 ഗോളുകളാണ് 13 മത്സരങ്ങളിൽ ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. പോളണ്ടിനും ബയേണിനും വേണ്ടി 21 ഗോളുകളും ലെവൻഡോസ്കി അടിച്ചു കൂട്ടി. ഈ സീസണിൽ സൂപ്പർ കപ്പൊഴിച്ച് ബയേണിന് വേണ്ടി കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കാൻ ലെവൻഡോസ്കിക്ക് കഴിഞ്ഞു. അടുത്ത ബുണ്ടസ് ലീഗ മത്സരത്തിലും ഗോളടിച്ചാൽ ഒരു സീസണിൽ തുടർച്ചയായ 9 മത്സരങ്ങളിൽ ഗോളടിക്കുന്ന താരമെന്ന ജർമ്മൻ റെക്കോഡും ലെവൻഡോസ്കിക്ക് സ്വന്തം.

അഞ്ചടിച്ച് റെഡ്സ്റ്റാറിനെതിരെ വമ്പൻ ജയവുമായി സ്പർസ്

യൂറോപ്പിൽ വമ്പൻ തിരിച്ചുവരവുമായി ടോട്ടെൻഹാം ഹോട്ട് സ്പർസ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്പർസ് ഇന്ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്. ബയേണിനോട് 7-2 നാണം കെട്ട തോൽവി വഴങ്ങിയ സ്പർസ് ചാമ്പ്യൻസ് ലീഗിൽ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഹാരി കേയ്നും സണ്ണും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ എറിക് ലമേലയാണ് മറ്റൊരു ഗോൾ നേടിയത്.

ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ സ്പർസിന്റെ ആദ്യ ജയം കൂടിയാണിത്. ഇതോട് കൂടി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് എത്താൻ ടോട്ടെൻഹാമിനായി. പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന സ്പർസിന് ആശ്വാസം കൂടിയാണ് ഈ ജയം. ഈ സീസണിൽ പലരുമെഴുതി തള്ളിയ പോചെറ്റിനോയ്ക്കും സംഘത്തിനും വമ്പൻ ജയത്തിലാശ്വസിക്കാം. അർജന്റീനിയൻ താരം എറിക് ലമേലയുടെ മികച്ച പ്രകടമാണ് എടുത്ത് പറയേണ്ടത്. സണ്ണിന്റെയും കെയ്നിന്റെയും ഗോളിന് വഴിയിരുക്കിയ ലമേല സ്പർസിന്റെ നാലാം ഗോൾ നേടുകയും ചെയ്തു.

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്, യൂണൈറ്റഡിനും ലിവർപൂളിനും കടുത്ത പോരാട്ടങ്ങൾ

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് വന്നപ്പോൾ ഇംഗ്ലീഷ് ക്ലബ്ബ്കളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനും ലിവർപൂളിനും കടുത്ത എതിരാളികൾ. മൗറീഞ്ഞോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നെയ്മറും എംബപ്പേയും അടങ്ങുന്ന പി എസ് ജി ആണ് എതിരാളികൾ എങ്കിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ലിവർപൂളിന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ആണ് എതിരാളികൾ. റൊണാൾഡോയുടെ യുവന്റസ് അത്ലറ്റികോ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ മെസ്സിയുടെ ബാഴ്സക്ക് താരതമ്യേന എളുപ്പമാക്കാൻ സാധ്യതയുള്ള ലിയോൺ ആണ് എതിരാളികൾ. മറ്റു മത്സര ക്രമങ്ങൾ താഴെ :

ശാൽകെ vs മാഞ്ചസ്റ്റർ സിറ്റി

അത്ലറ്റികോ vs യുവന്റസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് vs പി എസ് ജി

ബൊറൂസിയ ഡോർട്ട് മുണ്ട് vs ടോട്ടൻഹാം

ലിയോൺ vs ബാഴ്സലോണ

റോമ vs പോർട്ടോ

അയാക്‌സ് vs റയൽ മാഡ്രിഡ്

ലിവർപൂൾ vs ബയേൺ മ്യൂണിക്

 

 

Exit mobile version