ട്രെന്റ് ബ്രിഡ്ജിൽ അവസാന ദിവസം കാണികള്‍ക്ക് പ്രവേശനം സൗജന്യം

ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം കാണികള്‍ക്ക് സൗജന്യ പ്രവേശനം ഒരുക്കി അധികാരികള്‍. ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിന്റെ പക്കൽ 3 വിക്കറ്റ് അവശേഷിക്കെ 238 റൺസാണ് ലീഡുള്ളത്.

രണ്ടാം ഇന്നിംഗ്സിൽ ടീം 224/7 എന്ന നിലയിലേക്ക് വീണപ്പോള്‍ അവസാന ദിവസം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഇതോടെ ഈ ആവേശകരമായ അന്ത്യം കാണികള്‍ക്ക് സൗജന്യമായി കാണുവാനുള്ള അവസരം ആണ് ഇംഗ്ലണ്ട് ബോര്‍ഡ് അധികാരികള്‍ ഒരുക്കിയിരിക്കുന്നത്.

ജാക്ക് ലീഷ് ഫിറ്റ്, രണ്ടാം ടെസ്റ്റിൽ മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ടിന്റെ ഇലവന്‍ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന ടെസ്റ്റിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ഇലവനെ പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തിൽ കൺകഷന്‍ സബ് ചെയ്യപ്പെട്ട ജാക്ക് ലീഷും രണ്ടാം ടെസ്റ്റിൽ കളിക്കുന്നുണ്ട്.

കൺകഷന് ശേഷം താരം ഫിറ്റ് ആണെന്ന് മെഡിക്കൽ സംഘം വിധിച്ചതോടെ താരത്തെ ഇംഗ്ലണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തുകയായിരുന്നു. മാറ്റ് പാര്‍ക്കിന്‍സൺ ആയിരുന്നു മത്സരത്തിൽ പകരം കളിച്ചത്.

ജയം 157 റൺസ് അകലെ, കൈവശം 9 വിക്കറ്റ്, കടക്കുമോ ഇന്ത്യ ട്രെന്റ് ബ്രിഡ്ജ് കടമ്പ?

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ നേടേണ്ടത് 157 റൺസ് കൂടി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 303 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 209 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ദിവസം അവസാനിക്കുമ്പോള്‍ 52/1 എന്ന നിലയിലാണ്.

26 റൺസ് നേടിയ കെഎൽ രാഹുലിനെ സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ 12 റൺസ് വീതം നേടി ചേതേശ്വര്‍ പുജാരയും രോഹിത് ശര്‍മ്മയുമാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു, ജോ റൂട്ടിന് ശതകം, ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്

ട്രെന്റ് ബ്രിഡ്ജിൽ വിജയം കുറിയ്ക്കുവാന്‍ ഇന്ത്യ നേടേണ്ടത് 209 റൺസ്. ഇന്ന് ജോ റൂട്ട് നേടിയ 109 റൺസിന്റെ ബലത്തിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 303 റൺസാണ് നേടിയ്. റൂട്ട് പുറത്താകുമ്പോള്‍ 274 റൺസ് ആയിരുന്നു ഇംഗ്ലണ്ട് നേടിയതെങ്കിലും അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യ വേഗത്തിൽ വീഴ്ത്തുകയായിരുന്നു.

റൂട്ടിന്റെ ഉള്‍പ്പെടെ 5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് സിറാജ്, ശര്‍ദ്ധുൽ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ട്രെന്റ്ബ്രിഡ്ജിലെയും വാണ്ടറേഴ്സിലെയും തന്റെ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

ടെസ്റ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ഇന്‍സ്റ്റ ലൈവില്‍ എത്തിയപ്പോളാണ് താരം ഈ പ്രകടനങ്ങളെക്കുറിച്ച് വാചാലനായത്. 2015 ആഷസില്‍ ട്രെന്റ് ബ്രിഡ്ജിലും ദക്ഷിണാഫിക്കയ്ക്കെതിരെ വാണ്ടറേഴ്സിലും നടത്തിയ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ചവയെന്ന് താരം വ്യക്തമാക്കി.

2015 ആഷസില്‍ ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ സ്റ്റുവര്‍ട് ബ്രോഡ് 8 വിക്കറ്റാണ് 15 റണ്‍സ് മാത്രം വിട്ട് നല്‍കി നേടിയത്. പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ദിവസത്തെ തന്റെ സ്പെല്‍ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണെന്ന് താരം സൂചിപ്പിച്ചു. ഇതേ മത്സരത്തില്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയതെന്നും അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാകുവാന്‍ കഴിഞ്ഞുവെന്നതും തനിക്ക് എന്നും സന്തോഷം നല്‍കുന്നുണ്ടെന്നും ബ്രോഡ് വ്യക്തമാക്കി.

അത് പോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ് വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനം. മത്സരത്തില്‍ 17 റണ്‍സിന് 6 വിക്കറ്റാണ് തനിക്ക് ലഭിച്ചത്. അവിടുത്തെ സാഹചര്യം അത്ര കണ്ട് പരിചിതമല്ലായിരുന്നു വിക്കറ്റ് ലഭിക്കുക പ്രയാസകരവുമായിരുന്നു അതിനാല്‍ തന്നെ ഈ പ്രകടനവും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നുവെന്ന് ബ്രോഡ് പറഞ്ഞു.

ടെസ്റ്റില്‍ 485 വിക്കറ്റുകളാണ് ഈ താരം ഇതുവരെ നേടിയിട്ടുള്ളത്.

മഴയില്‍ മുങ്ങി മറ്റൊരു മത്സരം കൂടി, ട്രെന്റ് ബ്രിഡ്ജില്‍ പോയിന്റ് പങ്കുവെച്ച് ഇന്ത്യയും ന്യൂസിലാണ്ട്

ലോകകപ്പ് 2019ലെ നാലാം മത്സരവും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരമാണ് ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ടത്. ഇതിനു മുമ്പ് ലോകകപ്പുകളില്‍ രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഈ ലോകകപ്പില്‍ മാത്രമായി ഇത് നാല് മത്സരങ്ങളായി ഇത്തരത്തില്‍ മഴയില്‍ മുങ്ങി നശിക്കുന്നത്.

ഈ ആഴ്ചയിലെ ഇത് മൂന്നാമത്തെ മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇതോടെ ന്യൂസിലാണ്ടിനു 7 പോയിന്റും ഇന്ത്യയ്ക്ക് അഞ്ച് പോയിന്റുമാണ് കൈവശമുള്ളത്. ഓസ്ട്രേലിയ ആറ് പോയിന്റുമായി ന്യൂസിലാണ്ടിനു പുറകില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

ട്രെന്റ് ബ്രിഡ്ജില്‍ ടോസ് വൈകും

ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ-ന്യൂസിലാണ്ട് മത്സരത്തിന്റെ ടോസ് വൈകുമെന്ന് അറിയിച്ച് ബിസിസിഐ. മഴ മാറി നില്‍ക്കുകയാണെങ്കിലും നേരത്തെ മഴ പെയ്തതിനാല്‍ ഗ്രൗണ്ട് കളിയ്ക്ക് അനുയോജ്യമാക്കുവാനുള്ള ശ്രമം ഗ്രൗണ്ട് സ്റ്റാഫ് നടത്തി വരികയാണ്. ഇന്ന് മൂന്ന് മണിയ്ക്ക് ഒരു പരിശോധനയുണ്ടെന്നാണ് ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

3 മണിയുടെ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ എത്ര മണിയ്ക്ക് കളി ആരംഭിക്കുമെന്ന് അറിയാനാകൂ.

രവിചന്ദ്രന്‍ അശ്വിന്‍ നോട്ടിംഗാംഷയറിലേക്ക്

ഈ വര്‍ഷത്തെ കൗണ്ടി സീസണിന്റെ രണ്ടാം പകുതിയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ സ്വന്തമാക്കി നോട്ടിംഗാംഷയര്‍. ജെയിംസ് പാറ്റിന്‍സണ്‍ ജൂണ്‍ അവസാനത്തോടെ മടങ്ങുമ്പോളാണ് അശ്വിന്‍ ടീമിനൊപ്പം ചേരുക. ആറ് മത്സരങ്ങളെങ്കിലും താരം ഈ സീസണില്‍ കളിയ്ക്കുമെന്നാണ് അറിയുന്നത്.

ജൂണ്‍ 30നാണ് അശ്വിന്‍ ടീമിനൊപ്പം ആദ്യ മത്സരത്തിനിറങ്ങുക. എസ്സെക്സിനെതിരെയാണ് അശ്വിന്‍ ആദ്യമായി ഈ സീസണില്‍ കളിയ്ക്കുക. ലോകോത്തര താരങ്ങളെ സൈന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അശ്വിനുമായി കരാറിലെത്തിയതെന്നും നോട്ടിംഗാംഷയറിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ മിക്-നെവെല്‍ പറഞ്ഞത്.

ജസ്പ്രീത് ബുംറ @ മെല്‍ബേണ്‍, ട്രെന്റ് ബ്രിഡ്ജ്, ജോഹാന്നസ്ബര്‍ഗ്

മെല്‍ബേണില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയ്ക്ക് അത്യപൂര്‍വ്വമായ നേട്ടം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഒരേ കലണ്ടര്‍ വര്‍ഷത്തില്‍ 5 വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതിയാണ് ബുംറ ഇന്നത്തെ പ്രകടനത്തോടെ സ്വന്തമാക്കിയത്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും താരം സമാനമായ നേട്ടം നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബര്‍ഗില്‍ 5/54 എന്ന സ്പെല്ലും ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജില്‍ 5/85 എന്ന സ്പെല്ലും പുറത്തെടുത്ത് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച ബുംറ 6/33 എന്ന നേട്ടമാണ് ഓസ്ട്രേലിയയില്‍ സ്വന്തമാക്കിയത്.

മാച്ച് ഫീസും കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു

സമ്മാനദാന ചടങ്ങില്‍ മത്സര വിജയത്തെ കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമര്‍പ്പിച്ച ഇന്ത്യന്‍ ടീം തങ്ങളുടെ മാച്ച് ഫീസ് പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു. കോഹ്‍ലി വിജയം കേരളത്തിനായി സമര്‍പ്പിക്കുമ്പോള്‍ ട്രെന്റ് ബ്രിഡ്ജിലെ കാണികള്‍ കൈയ്യടികളോടെയാണ് ഇതിനെ സ്വീകരിച്ചത്. അതിനു ശേഷമാണ് കോഹ്‍ലിയും സംഘവും തങ്ങളുടെ ഈ മത്സരത്തിലെ വേതനം കേരളത്തിനായി സംഭാവന ചെയ്തത്.

15 ലക്ഷത്തോളം രൂപയാണ് ഒരു താരത്തിനു ടെസ്റ്റ് മത്സരത്തില്‍ നിന്ന് ലഭിക്കുന്നത്. അതിനര്‍ത്ഥം രണ്ട് കോടിയോളം രൂപ കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സംഭാവന ചെയ്യുമെന്നാണ്.

ട്രെന്റ് ബ്രിഡ്ജ് പിടിച്ചടക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം. 311/9 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് എത്ര നേരം അതിജീവിക്കുമെന്നതായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ 17 പന്തുകള്‍ പിന്നിട്ട അവസാന ദിവസത്തില്‍ ജെയിംസ് ആന്‍ഡേഴ്സണേ(11) പുറത്താക്കി ഇന്ത്യ ടെസ്റ്റ് സ്വന്തമാക്കുകയായിരുന്നു. ആദില്‍ റഷീദ് മറുവശത്ത് 33 റണ്‍സുമായി നില്‍ക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിനായിരുന്നു വിക്കറ്റ്.

ഇന്നത്തെ ദിവസം 6 റണ്‍സ് കൂടി മാത്രമേ ഇംഗ്ലണ്ടിനു നേടാനായുള്ളു. 317 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയി. ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ വിജയമൊരുക്കിയത്. നാലാം ദിവസം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാതെ ആദില്‍ റഷീദും വാലറ്റവും മത്സരം അവസാന നിമിഷത്തേക്ക് നീട്ടുകയായിരുന്നു.

ഇംഗ്ലണ്ട് തകരുന്നു, ഇന്ത്യന്‍ ജയം 6 വിക്കറ്റുകള്‍ അകലെ

ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ട് തോല്‍വി ഒഴിവാക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. മത്സരത്തിന്റെ നാലാം ദിവസം 521 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് 23/0 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 84/4 എന്ന നിലയിലാണ്. 437 റണ്‍സ് ജയത്തിനായി ഇനിയും നേടേണ്ടിയിരിക്കുന്ന ഇംഗ്ലണ്ടിനു 6 വിക്കറ്റുകളാണ് കൈവശമുള്ളത്.

ഇഷാന്ത് ശര്‍മ്മ രണ്ടും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. അലിസ്റ്റര്‍ കുക്ക് 17 റണ്‍സും ഒല്ലി പോപ് 6 റണ്‍സും നേടി പുറത്തായി. ജോസ് ബട്‍ലര്‍ 19 റണ്‍സും ബെന്‍ സ്റ്റോക്സ് 3 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

Exit mobile version