ട്രെന്റ് ബ്രിഡ്ജ് പിടിച്ചടക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം. 311/9 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് എത്ര നേരം അതിജീവിക്കുമെന്നതായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ 17 പന്തുകള്‍ പിന്നിട്ട അവസാന ദിവസത്തില്‍ ജെയിംസ് ആന്‍ഡേഴ്സണേ(11) പുറത്താക്കി ഇന്ത്യ ടെസ്റ്റ് സ്വന്തമാക്കുകയായിരുന്നു. ആദില്‍ റഷീദ് മറുവശത്ത് 33 റണ്‍സുമായി നില്‍ക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിനായിരുന്നു വിക്കറ്റ്.

ഇന്നത്തെ ദിവസം 6 റണ്‍സ് കൂടി മാത്രമേ ഇംഗ്ലണ്ടിനു നേടാനായുള്ളു. 317 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയി. ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ വിജയമൊരുക്കിയത്. നാലാം ദിവസം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാതെ ആദില്‍ റഷീദും വാലറ്റവും മത്സരം അവസാന നിമിഷത്തേക്ക് നീട്ടുകയായിരുന്നു.

Exit mobile version