മാച്ച് ഫീസും കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു

സമ്മാനദാന ചടങ്ങില്‍ മത്സര വിജയത്തെ കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമര്‍പ്പിച്ച ഇന്ത്യന്‍ ടീം തങ്ങളുടെ മാച്ച് ഫീസ് പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു. കോഹ്‍ലി വിജയം കേരളത്തിനായി സമര്‍പ്പിക്കുമ്പോള്‍ ട്രെന്റ് ബ്രിഡ്ജിലെ കാണികള്‍ കൈയ്യടികളോടെയാണ് ഇതിനെ സ്വീകരിച്ചത്. അതിനു ശേഷമാണ് കോഹ്‍ലിയും സംഘവും തങ്ങളുടെ ഈ മത്സരത്തിലെ വേതനം കേരളത്തിനായി സംഭാവന ചെയ്തത്.

15 ലക്ഷത്തോളം രൂപയാണ് ഒരു താരത്തിനു ടെസ്റ്റ് മത്സരത്തില്‍ നിന്ന് ലഭിക്കുന്നത്. അതിനര്‍ത്ഥം രണ്ട് കോടിയോളം രൂപ കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സംഭാവന ചെയ്യുമെന്നാണ്.

Exit mobile version