കുറ്റക്കാരനല്ല, മൂന്നാം ടെസ്റ്റ് സ്ക്വാഡിലേക്ക് മടങ്ങിയെത്തി ബെന്‍ സ്റ്റോക്സ്

ബ്രിസ്റ്റോള്‍ സംഭവത്തില്‍ സംഘട്ടനത്തില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ബെന്‍ സ്റ്റോക്സിനെ ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. താരത്തിനെതിരെ നേരത്തെ അന്വേഷണവും കോടതി നടപടികളും തുടരുകയായിരുന്നു. ഒരാഴ്ചത്തോളമുള്ള കോടതി നടപടിക്രമങ്ങള്‍ക്കൊടുവിലാണ് താരം കുറ്റക്കാരനല്ലെന്ന് ജൂറി കണ്ടെത്തിയത്. ഓഗസ്റ്റ് 18നു ആരംഭിക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിസ് വോക്സ്, സാം കറന്‍ എന്നിവരുടെ പ്രകടനത്തിനാല്‍ സ്റ്റോക്സിനു അന്തിമ ഇലവനില്‍ ഇടം ലഭിക്കുമോയെന്നത് നിശ്ചയമില്ല.

കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബെന്‍ സ്റ്റോക്സിനെതിരെയും അലക്സ് ഹെയില്‍സിനെയിതിരെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റോക്സ് ഇപ്പോള്‍ തന്നെ സംഭവത്തിന്റെ പേരില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നും ഏഴ് ഏകദിനങ്ങളില്‍ നിന്നും നാല് ടി20കളില്‍ നിന്നും വിട്ടു നിന്നുവെന്നത് താരത്തിനു കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജില്‍

ലോര്‍ഡ്സില്‍ ഇന്ത്യയെ തറപറ്റിച്ച ഇംഗ്ലണ്ട് അതേ സ്ക്വാഡിനെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലും നിലനിര്‍ത്തി. പരമ്പരയില്‍ 2-0 നു മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂ്നാം ടെസ്റ്റിനെ സമീപിക്കുന്നത്. സ്റ്റോക്സിനു സംബന്ധിച്ച തീരുമാനം കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ബോര്‍ഡ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ചയാണ് ദേശീയ സെലക്ടര്‍മാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ബെന്‍ സ്റ്റോക്സിന്റെ കേസില്‍ ഈ ആഴ്ച അവസാനത്തോടെ മാത്രമേ അന്തിമ വിധി വരികയുള്ളുവെന്നാണ് പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നോട്ടിംഗാം ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത ടെസ്റ്റില്‍ താന്‍ കളിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പുറം വേദന കാരണം മൂന്നാം ദിവസത്തിന്റെ അവസാനവും നാലാം ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിലും താരം കളത്തിലിറങ്ങാതെ വിട്ടു നിന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വിരാട് കോഹ്‍ലി അടുത്ത ടെസ്റ്റില്‍ കളിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. തന്റെ പതിവ് നാലാം നമ്പറില്‍ കോഹ്‍ലി ബാറ്റിംഗിനിറങ്ങായിതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ കോഹ്‍ലി തന്നെ പറയുന്നത്. താന്‍ 100% ഫിറ്റല്ലെങ്കിലും മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ്. വിക്കറ്റിനിടയിലെ ഓട്ടത്തിനെയും ഫീല്‍ഡിംഗിലും ഇത് ബാധിക്കുമെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ താനുണ്ടാകുമെന്നാണ് കോഹ്‍ലി അഭിപ്രായപ്പെട്ടത്. ഇനിയും അഞ്ച് ദിവസമുണ്ടെന്നത് തനിക്ക് ഇപ്പോളത്തെ നിലയില്‍ നിന്ന് ഭേദം പ്രാപിക്കുവാന്‍ സഹായകരമാകുമെന്നാണ് കോഹ്‍ലി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version