വാണ്ടറേഴ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിയ്ക്ക് ശേഷം വാണ്ടറേഴ്സില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക മത്സരത്തിന് ഇറങ്ങുന്നത്. കാഗിസോ റബാഡയെ ശ്രീലങ്കയ്ക്കെതിരെ കളിപ്പിക്കാത്തത് ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് താരത്തെ പൂര്‍ണ്ണ സജ്ജനാക്കി നിര്‍ത്തുവാനാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് വ്യക്തമാക്കി.

അതേ സമയം ലങ്കന്‍ നിരയില്‍ നാല് മാറ്റങ്ങളുണ്ട്. ദിനേഷ് ചന്ദിമല്‍, ധനന്‍ജയ ഡി സില്‍വ, കസുന്‍ രജിത, ലഹിരു കുമര എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ലഹിരു തിരിമന്നേ, മിനോദ് ബാനുക, അസിത ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ശ്രീലങ്ക: Dimuth Karunaratne(c), Kusal Perera, Lahiru Thirimanne, Kusal Mendis, Minod Bhanuka, Niroshan Dickwella(w), Dasun Shanaka, Wanindu Hasaranga, Vishwa Fernando, Dushmantha Chameera, Asitha Fernando

ദക്ഷിണാഫ്രിക്ക: : Dean Elgar, Aiden Markram, Rassie van der Dussen, Faf du Plessis, Quinton de Kock(w/c), Temba Bavuma, Wiaan Mulder, Keshav Maharaj, Anrich Nortje, Lutho Sipamla, Lungi Ngidi

ട്രെന്റ്ബ്രിഡ്ജിലെയും വാണ്ടറേഴ്സിലെയും തന്റെ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

ടെസ്റ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ഇന്‍സ്റ്റ ലൈവില്‍ എത്തിയപ്പോളാണ് താരം ഈ പ്രകടനങ്ങളെക്കുറിച്ച് വാചാലനായത്. 2015 ആഷസില്‍ ട്രെന്റ് ബ്രിഡ്ജിലും ദക്ഷിണാഫിക്കയ്ക്കെതിരെ വാണ്ടറേഴ്സിലും നടത്തിയ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ചവയെന്ന് താരം വ്യക്തമാക്കി.

2015 ആഷസില്‍ ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ സ്റ്റുവര്‍ട് ബ്രോഡ് 8 വിക്കറ്റാണ് 15 റണ്‍സ് മാത്രം വിട്ട് നല്‍കി നേടിയത്. പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ദിവസത്തെ തന്റെ സ്പെല്‍ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണെന്ന് താരം സൂചിപ്പിച്ചു. ഇതേ മത്സരത്തില്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയതെന്നും അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാകുവാന്‍ കഴിഞ്ഞുവെന്നതും തനിക്ക് എന്നും സന്തോഷം നല്‍കുന്നുണ്ടെന്നും ബ്രോഡ് വ്യക്തമാക്കി.

അത് പോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ് വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനം. മത്സരത്തില്‍ 17 റണ്‍സിന് 6 വിക്കറ്റാണ് തനിക്ക് ലഭിച്ചത്. അവിടുത്തെ സാഹചര്യം അത്ര കണ്ട് പരിചിതമല്ലായിരുന്നു വിക്കറ്റ് ലഭിക്കുക പ്രയാസകരവുമായിരുന്നു അതിനാല്‍ തന്നെ ഈ പ്രകടനവും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നുവെന്ന് ബ്രോഡ് പറഞ്ഞു.

ടെസ്റ്റില്‍ 485 വിക്കറ്റുകളാണ് ഈ താരം ഇതുവരെ നേടിയിട്ടുള്ളത്.

ഇതുപോലൊരു പിച്ചില്‍ കളിച്ചിട്ടില്ല: അംല, സമാനമായ അഭിപ്രായം പങ്കുവെച്ച് ബുംറയും

വാണ്ടറേഴ്സിലേതിനു സമാനമായൊരു പിച്ചില്‍ താന്‍ ഇതുവരെ കളിച്ചിട്ടില്ല എന്ന് തുറന്ന് പറഞ്ഞ് ഹാഷിം അംല. ഞാന്‍ കളിച്ചതില്‍ ഏറ്റവും “സ്പൈസി” ആയിട്ടുള്ള വിക്കറ്റെന്നാണ് അംല ജോഹാന്നസ്ബര്‍ഗിലെ പിച്ചിനെക്കുറിച്ച് പറഞ്ഞത്. ഇംഗ്ലണ്ടില്‍ ഇതുപോലെ ഒന്നോ രണ്ടോ വിക്കറ്റുകള്‍ ഉണ്ടായേക്കാം എന്നാല്‍ ഇതു ബാറ്റ്സ്മാന്മാരെ സംബന്ധിച്ചോളം ഏറ്റവും കഠിനമായ പരീക്ഷണമാണെന്ന് അംല പറഞ്ഞു. ജസ്പ്രീത് ബുംറയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ബാറ്റ്സ്മാന്മാര്‍ക്ക് ഒന്നും തന്നെ ഈ പിച്ചില്‍ ചെയ്യാനില്ല എന്നാണ് ബുംറ അഭിപ്രായപ്പെട്ടത്.

ദക്ഷിണാഫ്രിക്കന്‍ നിര 194 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ഹാഷിം അംലയാണ് ടീമിന്റെ ടോപ് സ്കോറര്‍. 61 റണ്‍സാണ് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ അംല നേടിയത്. ചില സമയങ്ങളില്‍ ബൗളര്‍മാര്‍ക്ക് യാതൊരു മുന്‍തൂക്കവുമില്ലാത്ത വിക്കറ്റുകളിലാണ് കളി നടക്കുന്നത്. അന്ന് വളരെ അധികം റണ്‍സ് സ്കോര്‍ ചെയ്യാം. ഇന്ന് ആനുകൂല്യം ബൗളര്‍മാര്‍ക്കാണ് എന്നും അംല തുറന്ന് സമ്മതിച്ചു.

ഇന്ത്യന്‍ നിരയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയത് ജസ്പ്രീത് ബുംറയാണ്. തന്റെ കന്നി ടെസ്റ്റ് അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ഇന്ന് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാണ്ടറേര്‍സിലെ പരിശീലന പിച്ചില്‍ ഇന്ത്യന്‍ സംഘത്തിനു അതൃപ്തി

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയ്ക്ക് ഒരുക്കിയ പരിശീലന വിക്കറ്റില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ സംഘം. തിങ്കളാഴ്ച പരിശീലനത്തിനിറങ്ങിയ ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രിയാണ് ടീമിനു ഒരുക്കിയ പിച്ചില്‍ അതൃപ്തി ക്യുറേറ്ററെ അറിയിച്ചത്. വിക്കറ്റിനു വേണ്ടത്ര ഉറപ്പില്ലെന്നും ഇനിയും പല തവണ റോള്‍ ചെയ്യേണ്ടതുണ്ടെന്നുമാണ് രവി ശാസ്ത്രി ക്യുറേറ്ററോട് ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍ ആണ് രവി ശാസ്ത്രിയെ പിച്ചിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയത്. ക്യുറേറ്റര്‍ ബുടുവെല്‍ ബുതലെസി ഉടന്‍ തന്നെ ഹെവി റോളറുടെ സഹായം തേടി ഇന്ത്യന്‍ ടീമിന്റെ ആവശ്യം നിറവേറ്റിക്കൊടുത്തിരുന്നു. വാണ്ടറേര്‍സില്‍ ആദ്യ രണ്ട് ടെസ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ ബൗണ്‍സും വേഗതയുമുള്ള പിച്ചാവും ഇന്ത്യന്‍ സംഘത്തെ കാത്തിരിക്കുന്നത്.

https://twitter.com/anandvasu/status/955145106063052801

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version