തമിഴ്നാട് പ്രീമിയര്‍ ലീഗിലൂടെ മുരളി വിജയ് തിരിച്ചെത്തുന്നു

നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുരളി വിജയ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു.ഐപിഎൽ 2020ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശേഷം താരം ക്രിക്കറ്രിൽ സജീവമായയിരുന്നില്ല. തമിഴ്നാട് പ്രീമിയര്‍ ലീഗിൽ റൂബി തൃച്ചി വാരിയേഴ്സിന് വേണ്ടി താരം കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

2020ന് ശേഷം ഈ മുന്‍ ഇന്ത്യന്‍ താരം ഒരു തരത്തിലുമുള്ള ക്രിക്കറ്റ് കളിച്ചിരുന്നില്ല. വ്യക്തിഗതമായ ബ്രേക്ക് എന്നാണ് താരം ഈ ഇടവേളയെ വിശേഷിപ്പിച്ചത്. തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായിരുന്നു ഈ തീരുമാനം എന്നും മുരളി വിജയ് വ്യക്തമാക്കി.

തമിഴ്നാട് പ്രീമിയര്‍ ലീഗിന് സര്‍ക്കാര്‍ അനുമതി

തമിഴ്നാട് പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 19ന് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പ് ആരംഭിക്കുമെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും അഞ്ച് ദിവസത്തെ ക്വാറന്റീനും അഞ്ച് ആര്‍ടിപിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.

കാണികള്‍ക്കും മീഡിയയ്ക്കും വേദിയിലേക്ക് അനുമതിയില്ല. ഫൈനൽ ഓഗസ്റ്റ് 15ന് നടത്തുവാനാണ് തീരുമാനം. മൂന്ന് വേദികളിലായി നടത്തുവാന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ നാലിന് താരങ്ങളെല്ലാം ചെന്നൈയിൽ ക്വാറന്റീനിൽ പ്രവേശിക്കുമെന്നാണ് അറിയുന്നത്.

അതിന് മുമ്പ് താരങ്ങള്‍ രണ്ട് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണം. അഞ്ച് ദിവസത്തെ ക്വാറന്റീനിടെ മൂന്ന് ടെസ്റ്റിൽ താരങ്ങള്‍ നെഗറ്റീവ് ആവണം. അതിന് ശേഷം മാത്രമായിരിക്കും പരിശീലനത്തിന് അനുമതി.

തമിഴ്നാട് പ്രീമിയര്‍ ലീഗ് ജൂലൈയിൽ

2021ലെ തമിഴ്നാട് പ്രീമിയര്‍ ലീഗ് സീസൺ ജൂലൈയിൽ ആരംഭിക്കും. ജൂലൈ മുതൽ ഓഗസ്റ്റ് വരെ ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം പതിപ്പ് നടക്കുമെന്നാണ് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാൽ ജൂലൈ 19 മുതൽ ഓഗസ്റ്റ് 15 വരെ ടൂര്‍ണ്ണമെന്റ് നടത്തുവാനാണ് അസോസ്സിയേഷന്‍ തീരുമാനം.

32 മത്സരങ്ങളും ചെന്നൈയിലാവും നടക്കുകയെന്നാണ് അറിയുന്നത്. തിരുന്നല്‍വേലി, ഡിണ്ടിഗൽ, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളെയും കരുതൽ വേദിയെന്ന നിലയിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വെച്ചു

ജൂണ്‍ നാലിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വയ്ക്കുന്നതായി അറിയിച്ച് അധികാരികള്‍. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് നടത്തുക അസാധ്യമാണെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണന്‍ അറിയിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയ ശേഷം മാത്രമേ പുതുക്കിയ തീയ്യതി തീരുമാനിക്കുകയുള്ളുവെന്നും കണ്ണന്‍ അറിയിച്ചു. സേലത്തെ എസ്‍സിഎഫ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂലൈ നാലിനായിരുന്നു ഫൈനല്‍ തീരുമാനിച്ചിരുന്നത്. ഈ വര്‍ഷം അഞ്ചാം പതിപ്പാണ് നടക്കാനിരിക്കുന്നത്.

നടരാജനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയ തന്റെ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നു – വീരേന്ദര്‍ സേവാഗ്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്ക്വാഡില്‍ ടി നടരാജനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ തന്റെ തീരുമാനം വലുതായിരുന്നുവെന്നും എന്നാല്‍ തന്റെ ഈ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നുവെന്ന് പറഞ്ഞ് വീരേന്ദര്‍ സേവാഗ്.

2017 സീസണില്‍ 6 മത്സരങ്ങള്‍ കളിച്ച യോര്‍ക്കര്‍ മാസ്റ്റര്‍ക്ക് 2 വിക്കറ്റ് മാത്രമാണ് നേടാനായത്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായിരുന്നു സേവാഗ് അന്ന്. താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സേവാഗ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ടിഎന്‍പിഎല്‍ മാത്രം കളിച്ച ഒരു താരത്തെ ഇത്ര വലിയ വില കൊടുത്ത് എന്തിന് എടുത്തു എന്നതായിരുന്നു താന്‍ നേരിട്ട ചോദ്യം എന്നാണ് സേവാഗ് വ്യക്തമാക്കിയത്. 2017ല്‍ മൂന്ന് കോടി രൂപയ്ക്കാണ് താരത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.

താന്‍ പൈസയെക്കുറിച്ച് ആശങ്കപ്പെട്ടില്ലെന്നും തനിക്ക് താരത്തിന്റെ പ്രതിഭയില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നുവെന്നും ടീമിലെ ചില തമിഴ്നാട് താരങ്ങളും താരത്തെ ടീമിലേക്ക് എത്തിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്നും സേവാഗ് വ്യക്തമാക്കി.

ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് കാഞ്ചി വീരൻസ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പുമായി കാഞ്ചി വീരൻസ്. ടുട്ടി പാട്രിയറ്റ്സിനെ 58 റൺസിനാണ് കാഞ്ചി വീരൻസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസിന് തുടക്കത്തിൽ തന്നെ വിശാൽ വൈദ്യയെ (2) നഷ്ടമായെങ്കിലും സിദ്ധാർത്ഥും (50) അപരജിതും (76*) മികച്ച നിലയിലെത്തിച്ചു. സഞ്ജയ് 4 റൺസെടുത്തപ്പോൾ സതീഷ് 47 റൺസെടുത്ത് പുറത്താവാതെ നിന്നു. വെങ്കടേഷ് 2ഉം തമിൾകുമരൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സ് താമരൈക്കണന്റെ ബൗളിംഗിന് മുന്നിൽ പതറി. താമരൈക്കണ്ണൻ 3 വിക്കറ്റ് നേടി. സുതേഷ് 2ഉം ഹരീഷ്, സിലമ്പരശൻ,സതീഷ് എന്നിവർ ഓരോ വിക്കറ്റും നേടി. ടുട്ടി പാട്രിയറ്റ്സിന്റെ നിരയിൽ അക്ഷയ് ശ്രീനിവാസനും(22) സെന്തിൽനാഥനും മാത്രമാണ് (25) പൊരുതി നോക്കിയത്. നാഥൻ (19) ഉം വിക്കറ്റ്കീപ്പർ കമലേഷുമാണ്(16) രണ്ടക്കം കടന്നത്.

കരുണാനിധിയുടെ നിര്യാണം, തമിഴ്നാട് പ്രീമയിര്‍ ലീഗ് പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റി വെച്ചു

മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റിവെച്ചു. ഇന്നലെ നടത്താനിരുന്ന ആദ്യ ക്വാളിഫയര്‍ മത്സരമായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്-മധുരൈ പാന്തേഴ്സ് പോരാട്ടവും ഇന്ന് നടക്കാനിരുന്ന ആദ്യ എലിമിനേറ്ററുമാണ് വേറൊരു ദിവസത്തേക്ക് മാറ്റിയത്. ഇന്നത്തെ എലിമിനേറ്ററില്‍ കാരൈകുഡി കാളൈകളും ലൈക്ക കോവൈ കിംഗ്സുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്.

https://twitter.com/TNPremierLeague/status/1026819865942913024

പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗ് ഔദ്യോഗികമായി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സുപ്രീംകോടതി ഇടപ്പെട്ടു, തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മറ്റു സംസ്ഥാന താരങ്ങളില്ല

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അന്യ സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അറിയിച്ച് സുപ്രീം കോടതി. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ അറിയിപ്പ് പ്രകാരം നേരത്തെ ഇത്തരത്തില്‍ താരങ്ങളുടെ പങ്കെടുക്കല്‍ തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ടിഎന്‍പിഎല്‍ ഭാരവാഹികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതാത് അസോസ്സിയേഷനുകളില്‍ നിന്ന് അനുമതി പത്രം വാങ്ങിച്ചതിനാല്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ടിഎന്‍പിഎലിനു വേണ്ട ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ബിസിസിഐ ഭരണഘടനയിലെ ഇതിന്മേലുള്ള നിയമാവലി ചൂണ്ടിക്കാണിച്ചാണ് സിഒഎ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിച്ചത്. ഇതിനെ സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു. ഫ്രാഞ്ചൈസികള്‍ക്ക് രണ്ട് പുറം സംസ്ഥാന താരങ്ങളെ പങ്കെടുപ്പിക്കാമെന്ന് നേരത്തെ ടിഎന്‍പിഎല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും കാര്യങ്ങള്‍ കുഴപ്പത്തിലാക്കി സിഒഎ, അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതിയില്ല

തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനു ലഭിച്ച ബിസിസിഐ അനുമതിയെ വിലക്കി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. നേരത്തെ തന്നെ ഇത്തരത്തില്‍ അന്യ സംസ്ഥാന താരങ്ങള്‍ക്ക് അനുമതി നല്‍കി ടൂര്‍ണ്ണമെന്റ് നടത്തുകയാണെങ്കില്‍ അംഗീകൃതമല്ലാത്തതായി ടൂര്‍ണ്ണമെന്റിനെ പ്രഖ്യാപിക്കുമെന്ന താക്കീത് സിഒഎ നല്‍കിയിരുന്നു. എന്നാല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇതിനു ബിസിസിഐയ്ക്ക് നേരത്തെ തന്നെ കത്തയയ്ച്ചിരുന്നുവെന്നും ബിസിസിഐ അനുമതി ലഭിച്ചതാണെന്നുമാണ് അസോസ്സിയേഷന്‍ വാദിച്ചത്.

ഇപ്പോള്‍ ബിസിസിഐ നിയമങ്ങള്‍ പ്രകാരം ഇപ്രകാരം അനുമതി നല്‍കുക സാധ്യമല്ലെന്നു സിഒഎ തിരികെ ടിഎന്‍സിഎയ്ക്ക് കത്ത് നല്‍കി. താരങ്ങള്‍ക്ക് അനുമതി പത്രം നല്‍കിയ അസോസ്സിയേഷനുകളോട് അത് പിന്‍വലിക്കുവാനും സിഒഎ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ടിഎന്‍സിഎ തിങ്കളാഴ്ച നടക്കുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളു. അടുത്ത് കുറച്ച് കാലമായി പല വിഷയങ്ങളിലും ബിസിസിഐയും സിഒഎയും വിരുദ്ധ ചേരികളിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമിഴ്നാട് അസോസ്സിയേഷനു താക്കീതുമായി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിക്കുവാനുള്ള തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ്. ബിസിസിഐ നിയമങ്ങള്‍ ഇത്തരം തീരുമാനങ്ങളെ അനുകൂലിക്കുന്നില്ല എന്നതിനാല്‍ ഇതുമായി തമിഴ്നാട് ബോര്‍ഡ് മുന്നോട്ട് പോയാല്‍ ഈ ടൂര്‍ണ്ണമെന്റിനെ അനുമതിയില്ലാത്ത ടൂര്‍ണ്ണമെന്റായി കണക്കാക്കുമെന്നാണ് സിഒഎയുടെ നയം.

ഇത്തരം കാര്യങ്ങള്‍ക്ക് ഇതുവരെ അനുമതി അസോസ്സിയേഷന്‍ തേടിയിട്ടില്ലെന്നാണ് സിഒഎ സംസ്ഥാനത്തിനു അയയ്ച്ച ഇമെയിലില്‍ സൂചിപ്പിച്ചിരിക്കുന്നത്. ജൂലൈ 11 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം പതിപ്പ്. അതാത് സംസ്ഥാനങ്ങള്‍ക്കും താരങ്ങളെ ഇത്തരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും സിഒഎ അറിയിച്ചിട്ടുണ്ട്.

മലയാളിത്താരം റൈഫി വിന്‍സെന്റുള്‍പ്പെടെ ചില ഇതര സംസ്ഥാന ക്രിക്കറ്റ് താരങ്ങള്‍ ടിഎന്‍പിഎല്‍ 2018ല്‍ പങ്കെടുക്കുവാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version