മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് മത്സരങ്ങള്‍ മാറ്റിവെച്ചു. ഇന്നലെ നടത്താനിരുന്ന ആദ്യ ക്വാളിഫയര്‍ മത്സരമായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്-മധുരൈ പാന്തേഴ്സ് പോരാട്ടവും ഇന്ന് നടക്കാനിരുന്ന ആദ്യ എലിമിനേറ്ററുമാണ് വേറൊരു ദിവസത്തേക്ക് മാറ്റിയത്. ഇന്നത്തെ എലിമിനേറ്ററില്‍ കാരൈകുഡി കാളൈകളും ലൈക്ക കോവൈ കിംഗ്സുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്.
https://twitter.com/TNPremierLeague/status/1026819865942913024
പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗ് ഔദ്യോഗികമായി അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial