ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് കാഞ്ചി വീരൻസ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പുമായി കാഞ്ചി വീരൻസ്. ടുട്ടി പാട്രിയറ്റ്സിനെ 58 റൺസിനാണ് കാഞ്ചി വീരൻസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസിന് തുടക്കത്തിൽ തന്നെ വിശാൽ വൈദ്യയെ (2) നഷ്ടമായെങ്കിലും സിദ്ധാർത്ഥും (50) അപരജിതും (76*) മികച്ച നിലയിലെത്തിച്ചു. സഞ്ജയ് 4 റൺസെടുത്തപ്പോൾ സതീഷ് 47 റൺസെടുത്ത് പുറത്താവാതെ നിന്നു. വെങ്കടേഷ് 2ഉം തമിൾകുമരൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സ് താമരൈക്കണന്റെ ബൗളിംഗിന് മുന്നിൽ പതറി. താമരൈക്കണ്ണൻ 3 വിക്കറ്റ് നേടി. സുതേഷ് 2ഉം ഹരീഷ്, സിലമ്പരശൻ,സതീഷ് എന്നിവർ ഓരോ വിക്കറ്റും നേടി. ടുട്ടി പാട്രിയറ്റ്സിന്റെ നിരയിൽ അക്ഷയ് ശ്രീനിവാസനും(22) സെന്തിൽനാഥനും മാത്രമാണ് (25) പൊരുതി നോക്കിയത്. നാഥൻ (19) ഉം വിക്കറ്റ്കീപ്പർ കമലേഷുമാണ്(16) രണ്ടക്കം കടന്നത്.

Exit mobile version