മാറുന്ന സാഹചര്യവുമായി പൊരുത്തപ്പെടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല – ടെംബ ബാവുമ

പാക്കിസ്ഥാനെതിരെയുള്ള തോൽവിയ്ക്ക് ശേഷം അതിന്റെ കാരണം എന്തെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ. സാഹചര്യങ്ങള്‍ മാറുന്നതുമായി പൊരുത്തപ്പെടുന്നതിൽ ദക്ഷിണാഫ്രിക്ക സ്ലോ ആയിരുന്നുവെന്നാണ് ബാവുമ വ്യക്തമാക്കിയത്.

മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നതിനാൽ തന്നെ മത്സരത്തിനിടെ സാഹചര്യങ്ങള്‍ മാറി. ബോള്‍ സ്കിഡ് ചെയ്യുന്നുണ്ടായിരുന്നു, ഇതിനോടെല്ലാം പൊരുത്തുപ്പെടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത് മെല്ലെ ആയിരുന്നുവെന്നും ബാവുമ വ്യക്തമാക്കി.

ഫീൽഡിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി എന്നും ബാവുമ വ്യക്തമാക്കി. തങ്ങളുടെ മികച്ച ക്രിക്കറ്റല്ല ഇന്ന് ടീം കളിച്ചതെന്നും ബാവുമ വ്യക്തമാക്കി.

താനൊഴികെ ബാറ്റിംഗിൽ എല്ലാവരും ഫോമിലാണ് – ടെംബ ബാവുമ

താന്‍ ഒഴികെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ലൈനപ്പ് മികച്ച ഫോമിലാണെന്ന് പറഞ്ഞ് ടെംബ ബാവുമ. കുറച്ച് അധിക കാലമായി ഒരുമിച്ച് കളിച്ച് വരുന്നൊരു ബാറ്റിംഗ് യൂണിറ്റാണ് ദക്ഷിണാഫ്രിക്കയുടേതെന്നും ബാവുമ അഭിപ്രായപ്പെട്ടു.

ടീമിന് ഫേവറൈറ്റുകള്‍ എന്ന ടാഗ് ഇഷ്ടമല്ലെന്നും ഓരോ ടൂര്‍ണ്ണമെന്റിലും ഫേവറൈറ്റുകളല്ലെന്ന നിലയിലാണ് തങ്ങള്‍ എത്തുന്നതെന്നും ബാവുമ കൂട്ടിചേര്‍ത്തു. സമ്മര്‍ദ്ദ മത്സരത്തിൽ വിജയം കുറിയ്ക്കുവാന്‍ സാധിച്ചതിനാൽ തന്നെ ടീമിന് മികച്ച ആത്മവിശ്വാസം ഉണ്ടെന്നും ബാവുമ സൂചിപ്പിച്ചു.

ഇംഗ്ലണ്ട് ടൂറിന് ടെംബ ബാവുമ ഇല്ല, മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള ദക്ഷിണാഫ്രിക്കയുടെ ടീം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയുടെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ടെംബ ബാവുമ ഇല്ല. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെ താരത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് അവസാന മത്സരത്തിൽ കേശവ് മഹാരാജ് ആണ് ടീമിനെ നയിച്ചത്. ബാവുമ എട്ടാഴ്ച്ചത്തെ വിശ്രമത്തിന് ശേഷം മാത്രമാകും തിരികെ എത്തുകയെന്നാണ് ലഭിയ്ക്കുന്ന വിവരം.

പകരം ദക്ഷിണാഫ്രിക്കയെ ടി20യിൽ ഡേവിഡ് മില്ലറും ഏകദിനത്തിൽ കേശവ് മഹാരാജും നയിക്കും. പര്യടനത്തിലേക്കായി മൂന്ന് ഫോര്‍മാറ്റിലും ഉള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു.

ഏകദിന സംഘം: Keshav Maharaj (c), Quinton de Kock, Reeza Hendricks, Marco Jansen, Heinrich Klaasen, Janneman Malan, Aiden Markram, David Miller, Lungi Ngidi, Andile Phehlukwayo, Dwaine Pretorius, Anrich Nortje, Tabraiz Shamsi, Rassie van der Dussen, Lizaad Williams, Khaya Zondo, Kyle Verreynne .

ടി20 സംഘം: David Miller (c), Gerald Coetzee , Quinton de Kock , Reeza Hendricks , Heinrich Klaasen, Keshav Maharaj , Aiden Markram , Lungi Ngidi, Anrich Nortje, Wayne Parnell, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Rilee Rossouw , Tabraiz Shamsi, Tristan Stubbs, Rassie van der Dussen.

ടെസ്റ്റ് സംഘം: Dean Elgar (c), Sarel Erwee, Marco Jansen, Simon Harmer, Keshav Maharaj, Aiden Markram, Lungi Ngidi, Anrich Nortje, Duanne Olivier, Keegan Petersen, Kagiso Rabada, Ryan Rickelton, Lutho Sipamla, Rassie van der Dussen, Kyle Verreynne, Khaya Zondo, Glenton Stuurman

ഇത്രയും വേഗത്തിലെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യമില്ല – ടെംബ ബാവുമ

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ഉമ്രാന്‍ മാലിക് തന്റെ അരങ്ങേറ്റം കുറിയ്ക്കുവാന്‍ സാധ്യതയുണ്ട്. താരത്തെ നേരിടുന്നതിനെക്കുറിച്ച് ദക്ഷിണാഫ്രിക്ക നായകന്‍ ടെംബ ബാവുമയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറ‍ഞ്ഞത് 150 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയുന്ന താരത്തെ നേരിടുവാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാകില്ല എന്നാണ്.

ഐപിഎലില്‍ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റ് നേടിയ താരം ഈ സീസണിൽ ഒരു ഇന്ത്യന്‍ പേസര്‍ നേടുന്ന ഏറ്റവും അധികം വിക്കറ്റ് ആണ്. ഇത്രയും വേഗത്തിലെറിയുന്ന പേസര്‍മാരെ ആര്‍ക്കും നേരിടുവാന്‍ താല്പര്യമില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പേസര്‍മാര്‍ക്കിടയിൽ നിന്ന് തന്നെയാണ് വളര്‍ന്ന് വരുന്നതെന്നും കൂട്ടിചേര്‍ത്തു.

ഐപിഎൽ കളിക്കണമെന്നത് ആഗ്രഹം – ടെംബ ബാവുമ

ഐപിഎലില്‍ കളിക്കണമെന്ന അതിയായ ആഗ്രഹം തനിക്കുണ്ടെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പരിമിത ഓവര്‍ നായകന്‍ ടെംബ ബാവുമ. തന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനങ്ങളുണ്ടായാൽ ഈ ആഗ്രഹം സാധിക്കുവാനുള്ള കൂടുതൽ സാധ്യതയുണ്ടെന്നാണ് ബാവുമ അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു താരം.

തനിക്ക് ഐപിഎലില്‍ ഏതെങ്കിലും ഒരു ഫ്രാഞ്ചൈസിയെ നയിക്കണമെന്ന ആഗ്രഹവും ഉണ്ടെന്ന് താരം കൂട്ടിചേര്‍ത്തു. ജൂൺ 9ന് ആണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആരംഭിയ്ക്കുന്നത്.

ബാവുമയ്ക്കും അർദ്ധ ശതകം, ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. ഡീന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.

റിക്കി റിക്കെൽട്ടൺ 42 റൺസ് നേടി. ആതിഥേയര്‍ക്കായി കൈല്‍ വെറെയന്നേ 10 റൺസും റൺസ് എടുക്കാതെ വിയാന്‍ മുള്‍ഡറുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം മൂന്നും ഖാലിദ് അഹമ്മദ് രണ്ട് വിക്കറ്റും നേടി.

ഖാലിദ് അഹമ്മദിന് നാല് വിക്കറ്റ്, ബാവുമയ്ക്ക് ശതകം നഷ്ടം, ദക്ഷിണാഫ്രിക്ക 367 റൺസ് നേടി പുറത്തായി

ബംഗ്ലാദേശിനെതിരെ ഡര്‍ബന്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 367 റൺസിൽ അവസാനിച്ചു. ടെംബ ബാവുമയ്ക്ക്(93) ശതകം ഏഴ് റൺസ് അകലെ നഷ്ടമായപ്പോള്‍ ഖാലിദ് അഹമ്മദിന്റെ 4 വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശ് നിരയിലെ ശ്രദ്ധേമായ പ്രകടനം.

തലേ ദിവസത്തെ സ്കോറായ 233/4 എന്ന സ്കോറിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ കൈലിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ തന്നെ തൊട്ടടുത്ത പന്തിൽ ഖാലിദ് അഹമ്മദ് വിയാന്‍ മുള്‍ഡറെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 245/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് കേശവ് മഹാരാജും ടെംബ ബാവുമയും ചേര്‍ന്ന് 45 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും ബാവുമയ്ക്ക് ശതകം കൈയ്യകലത്തിൽ നഷ്ടമാകുകയായിരുന്നു. അടുത്ത ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായപ്പോള്‍ പിന്നീട് സൈമൺ ഹാര്‍മ്മര്‍ ആണ് വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത്.

അവസാന വിക്കറ്റിൽ 35 റൺസ് നേടിയ സൈമൺ – ഒലിവിയര്‍ കൂട്ടുകെട്ടിനെ മെഹ്ദി ഹസന്‍ ആണ് തകര്‍ത്തത്. സൈമൺ ഹാര്‍മ്മര്‍ പുറത്താകാതെ 38 റൺസ് നേടി ക്രീസിൽ നിന്നു.

ശതകങ്ങള്‍ പൂര്‍ത്തിയാക്കി ബാവുമയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും, ദക്ഷിണാഫ്രിക്കയ്ക്ക് 296 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 296/4 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 204 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ സ്കോര്‍ നല്‍കിയത്.

68/3 എന്ന നിലയിലേക്ക് വീണ ശേഷം ഇരുവരും ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 49ാം ഓവറിൽ 110 റൺസ് നേടിയ ബാവുമ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

റാസ്സി 129 റൺസുമായി പുറത്താകാതെ നിന്നു.

ബാറ്റിംഗ് തകര്‍ന്നു, ബംഗ്ലാദേശിന് നാലാം തോല്‍വി

ടി20 ലോകകപ്പിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോല്‍വി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരിൽ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും മൂന്ന് വീതം വിക്കറ്റ് നേടുകയും തബ്രൈസ് ഷംസി 2 വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് 84 റൺസിന് 18.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

ലിറ്റൺ ദാസ്(24), മഹേദി ഹസന്‍(27) എന്നിവര്‍ ആണ് ബംഗ്ലാദേശ് നിരയിൽ റൺസ് കണ്ടെത്തിയ താരങ്ങള്‍. ടെംബ ബാവുമ(31*), റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(22) എന്നിവര്‍ ചേര്‍ന്ന് 13.3 ഓവറിൽ 86 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടി ദക്ഷിണാഫ്രിക്കന്‍ വിജയം സാധ്യമാക്കിയത്.

ബംഗ്ലാദേശിന് വേണ്ടി 2 വിക്കറ്റ് ടാസ്കിന്‍ അഹമ്മദ് നേടി. ദക്ഷിണാഫ്രിക്കയുടെ ഈ വിജയത്തോടെ ബംഗ്ലാദേശും ശ്രീലങ്കയും ലോകകപ്പ് സെമി കാണില്ലെന്ന് ഇതോടെ ഉറപ്പായി.

ഓപ്പണര്‍മാരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനവും, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍

അയര്‍ലണ്ടിനെതിരെ മൂന്നാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ റീസ ഹെന്‍ഡ്രിക്സ് – ടെംബ ബാവുമ കൂട്ടുകെട്ട് നേടിയ 127 റൺസ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് നയിക്കുവാനുള്ള അടിത്തറയായി മാറിയത്. ഹെന്‍ഡ്രിക്സ് 48 പന്തിൽ 69 റൺസ് നേടിയപ്പോള്‍ 51 പന്തിൽ 72 റൺസായിരുന്നു ടെംബ ബാവുമയുടെ സംഭാവന.

കഴിഞ്ഞ മത്സരത്തിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന ഡേവിഡ് മില്ലര്‍ അത് വീണ്ടും തുടര്‍ന്നപ്പോള്‍ 189 റൺസിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. മില്ലര്‍ 17 പന്തിൽ 36 റൺസാണ് നേടിയത്.

കൂട്ടുകെട്ടുകളൊന്നും പിറന്നില്ല, തോൽവിയ്ക്ക് കാരണവുമായി ടെംബ ബാവുമ

വാന്‍ ഡെര്‍ ഡൂസ്സനും ജാന്നേമന്‍ മലനും ഒഴികെ ആര്‍ക്കും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൂട്ടുകെട്ട് പുറത്തെടുക്കുവാനായില്ലെന്നും അതാണ് ടീമിന് തിരിച്ചടിയായതെന്നും പറ‍ഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ.

അയര്‍ലണ്ടിനോട് ചരിത്രത്തിലാദ്യമായി തോല്‍വിയേറ്റു വാങ്ങിയ നാണക്കേടിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. മത്സരത്തിന്റെ എല്ലാ മേഖലകളിലും തങ്ങളെ അയര്‍ലണ്ട് പിന്തള്ളിയെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ ഫീൽഡിംഗും മികച്ചതായിരുന്നുവെന്നും ദക്ഷിണാഫ്രിക്ക കുറെയേറെ പരിശ്രമിക്കേണ്ടതുണ്ടെന്നും ബാവുമ കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ നായകന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ടെംബ ബാവുമ പുറത്ത്. ഏപ്രില്‍ 10ന് ജോഹാന്നസ്ബര്‍ഗില്‍ ആരംഭിക്കുന്ന പരമ്പരയില്‍ നാല് മത്സരങ്ങളാണുള്ളത്. ടീമിനെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ ആണ് നയിക്കുക. ദക്ഷിണാഫ്രിക്കയുടെ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ബാവുമയ്ക്ക് പരിക്കേറ്റത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജോഹാന്നസ്ബര്‍ഗിലും അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സെഞ്ചൂറിയണിലും നടക്കും.

ദക്ഷിണാഫ്രിക്ക : Heinrich Klaasen (c), Bjorn Fortuin, Aiden Markram, Andile Phehlukwayo, Beuran Hendricks, George Linde, Rassie van der Dussen, Janneman Malan, Sisanda Magala, Wiaan Mulder, Tabraiz Shamsi, Lutho Sipamla, Kyle Verreynne, Pite van Biljon, Daryn Dupavillon, Migael Pretorius, Lizaad Williams, Wihan Lubbe.

Exit mobile version