ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് റയാൻ റിക്കൽടണെ സ്വന്തമാക്കി

ഐപിഎൽ 2025 ലേലത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്ററായ റയാൻ റിക്കൽട്ടനെ മുംബൈ ഇന്ത്യൻസ് ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇതുവരെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത റിക്കൽട്ടൺ 12 മത്സരങ്ങളിൽ നിന്ന് 261 റൺസുമായി ടി20 കരിയറിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്.

MI കേപ്‌ടൗണിനൊപ്പം SA20 ടൂർണമെൻ്റിൽ അദ്ദേഹം, തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചു. മുംബൈയുടെ തന്നെ ഫ്രാഞ്ചൈസി ടീമാണ് എം ഐ കേപ്ടൗൺ.

റയാന്‍ റിക്കൽടണിന് ശതകം നഷ്ടമായി, അയര്‍ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ്

അയര്‍ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ ഒരു ഘട്ടത്തിൽ വലിയ പ്രതിരോധത്തിലായെങ്കിലും 9 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടി ദക്ഷിണാഫ്രിക്ക . 91 റൺസ് നേടിയ റയാന്‍ റിക്കൽടണും 79 റൺസ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ റൺസ് കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ 39/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഈ കൂട്ടുകെട്ട് 152 റൺസ് കൂട്ടുകെട്ടുമായി തിരിച്ചുവരവ് സാധ്യമാക്കി.

എന്നാൽ റയാനും സ്റ്റബ്സും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. 191/3 എന്ന നിലയിൽ നിന്ന് ടീം 201/6 എ്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കുള്ളിൽ വീഴുകയായിരുന്നു. വാലറ്റത്തിൽ ബോര്‍ൺ ഫോര്‍ച്യുന്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ പൊരുതി നിന്നാണ് ദക്ഷിണാഫ്രിക്കയെ 271/9 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഫോര്‍ച്യുന്‍ 28 റൺസും എന്‍ഗിഡി 20 റൺസും നേടി.

അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ നാലും ക്രെയിഗ് യംഗ് മൂന്നും വിക്കറ്റ് നേടി.

ബാവുമയ്ക്കും അർദ്ധ ശതകം, ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. ഡീന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.

റിക്കി റിക്കെൽട്ടൺ 42 റൺസ് നേടി. ആതിഥേയര്‍ക്കായി കൈല്‍ വെറെയന്നേ 10 റൺസും റൺസ് എടുക്കാതെ വിയാന്‍ മുള്‍ഡറുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം മൂന്നും ഖാലിദ് അഹമ്മദ് രണ്ട് വിക്കറ്റും നേടി.

Exit mobile version