Browsing Tag

T20 Blast

ടി20 ബ്ലാസ്റ്റില്‍ ഇനി ഹാംഷയര്‍ അറിയുക ഹാംഷയര്‍ ഹോക്സ് എന്ന്

2003ല്‍ ആദ്യമായി ഹാംഷയര്‍ ഉപയോഗിച്ച ഹാംഷയര്‍ ഹോക്സ് എന്ന പേരിലേക്ക് ടി20 ബ്ലാസ്റ്റില്‍ ടീം മടങ്ങുകയാണെന്ന് പറഞ്ഞ് ക്ലബ്. സസ്സെക്സിനെതിരെ 2003ലെ ആദ്യത്തെ ടി20 മത്സരത്തില്‍ കളിക്കുമ്പോളാണ് ഹാംഷയര്‍ ഈ പേര് ഉപയോഗിച്ചത്.…

ടി20 ബ്ലാസ്റ്റിന് ഗ്രാന്‍ഡോമിന്റെ സേവനം ഉറപ്പാക്കി ഹാംഷയര്‍

ന്യൂസിലാണ്ട് താരം കോളിന്‍ ഡി ഗ്രാന്‍ഡോമിന്റെ സേവനം ഉറപ്പാക്കി ഹാംഷയര്‍. ടി20 ബ്ലാസ്റ്റിലെ അവസാന ഘട്ടത്തിലേക്ക് ആണ് ന്യൂസിലാണ്ട് ഓള്‍റൗണ്ടറുടെ സേവനം ഹാംഷയര്‍ ഉറപ്പാക്കിയിട്ടുള്ളത്. താരം പരിക്ക് മൂലം ഏറെക്കാലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്…

മുഹമ്മദ് അമീര്‍ വൈറ്റാലിറ്റി ടി ബ്ലാസ്റ്റിനായി കെന്റിനൊപ്പം ചേരും

ടി20 ബ്ലാസ്റ്റിനായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ എത്തുന്നു. കെന്റിന് വേണ്ടിയാകും താരം കളിക്കുക. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിലാവും താരം ടീമിനൊപ്പം ചേരുക. ഗ്രൂപ്പ് ഘട്ടത്തില്‍ കെന്റിന് വേണ്ടി ഏഴ് മത്സരത്തിലോളം താരം…

ജെയിംസ് നീഷമിന് എസ്സെക്സില്‍ കരാര്‍, താരം എത്തുക ടി20 ബ്ലാസ്റ്റിനായി

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷവുമായി കരാറിലെത്തി എസ്സെക്സ്. ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തിനെ ടീമിന്റെ വിദേശ താരമായി ടീമിലെത്തിച്ചിരിക്കുന്നത്. താരം ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി കളിച്ച ശേഷം…

സിഡ്നി സിക്സേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയെ സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനായി ഓസ്ട്രേലിയന്‍ താരം ബെന്‍ ഡ്വാര്‍ഷൂയിസ് എത്തുന്നു. വോര്‍സ്റ്റര്‍ഷയര്‍ ആണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ബിഗ് ബാഷ് ജേതാക്കളായ സിഡ്നി സിക്സേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിരുന്നു…

ലോക്കി ഫെര്‍ഗൂസണ്‍ യോര്‍ക്ക്ഷയറിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കും

2021 ടി20 ബ്ലാസ്റ്റ് സീസണില്‍ ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തുന്നു. താരം യോര്‍ക്ക്ഷയറുമായാണ് കരാറില്‍ എത്തിയത്. നവംബര്‍ മുതല്‍ പരിക്ക് കാരണം താരം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്ലെങ്കില്‍…

നവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി

അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്ക് ടി20 ബ്ലാസ്റ്റിനെത്തുന്നു. താരം ലെസ്റ്റര്‍ഷയറിന്റെ വിദേശ താരമായാണ് ഈ വരുന്ന സീസണില്‍ കളിക്കാന്‍ എത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം കരീബിയന്‍ പ്രീമിയര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ്, അബുദാബി ടി10 തുടങ്ങിയ…

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാന്‍ മുജീബ് റഹ്മാന്‍ മിഡില്‍സെക്സുമായി കരാറിലെത്തി

2021 ടി20 ബ്ലാസ്റ്റില്‍ മുജീബ് ഉര്‍ റഹ്മാന്റെ സേവനം ഉറപ്പാക്കി മിഡില്‍സെക്സ്. 2019ല്‍ ക്ലബിനെ 19 വയസ്സുകാരന്‍ അഫ്ഗാന്‍ താരം പ്രതിനിധീകരിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റാണ് ആ സീസണില്‍ താരം നേടിയത്. 2019ലെ നല്ല അനുഭവത്തിന്റെ…

ടി20 ബ്ലാസ്റ്റിലേക്ക് മുഹമ്മദ് നബി, കളിയ്ക്കുക നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി

2021 ടി20 ബ്ലാസ്റ്റില്‍ മുഹമ്മദ് നബിയുടെ സേവനം ഉറപ്പാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍. താരത്തിന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയാണ് ഇനി ആവശ്യം. ടി20 ബ്ലാസ്റ്റിന്റെ പ്രാഥമിക ഘട്ടം മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ്…

സസ്സെക്സുമായി കരാര്‍ പുതുക്കി റഷീദ് ഖാന്‍

2021 ടി20 ബ്ലാസ്റ്റിനായി റഷീദ് ഖാനും എത്തുന്നു. സസ്സെക്സുമായുള്ള തന്റെ കരാര്‍ താരം പുതുക്കുകയായിരുന്നു. 2018ല്‍ ക്ലബുമായി കരാറിലെത്തിയ താരം ഇതുവരെ രണ്ട് സീസണുകളില്‍ ക്ലബിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ഐപിഎലില്‍ മിന്നും പ്രകടനമാണ് റഷീദ്…