സിഡ്നി സിക്സേഴ്സിന്റെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയെ സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍

2021 ടി20 ബ്ലാസ്റ്റില്‍ കളിക്കുവാനായി ഓസ്ട്രേലിയന്‍ താരം ബെന്‍ ഡ്വാര്‍ഷൂയിസ് എത്തുന്നു. വോര്‍സ്റ്റര്‍ഷയര്‍ ആണ് താരവുമായി കരാറിലെത്തിയിരിക്കുന്നത്. ബിഗ് ബാഷ് ജേതാക്കളായ സിഡ്നി സിക്സേഴ്സിന് വേണ്ടി ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായിരുന്നു ബെന്‍ ഡ്വാര്‍ഷൂയിസ്. ടൂര്‍ണ്ണമെന്റില്‍ തന്നെ ജൈ റിച്ചാര്‍ഡ്സണ് പിന്നിലായി രണ്ടാം സ്ഥാനത്ത് താരം എത്തിയിരുന്നു.

2020 അവസാനത്തോടെ കൊല്‍പക് കരാര്‍ അവസാനിച്ച ദക്ഷിണാഫ്രിക്കന്‍ താരം വെയിന്‍ പാര്‍ണലിന് പകരം ആണ് വോര്‍സ്റ്റര്‍ഷയര്‍ താരത്തെ സ്വന്തമാക്കിത്. പാര്‍ണല്‍ അതേ സമയം നോര്‍ത്താംപ്ടണ്‍ഷയറിന്റെ വിദേശ താരമായി ടി20 ബ്ലാസ്റ്റ് കളിക്കാനെത്തുന്നുണ്ട്.

Previous articleനാലാം സ്ഥാനത്തേക്കുയര്‍ന്ന് ആഷ്ടണ്‍ അഗര്‍, ഇഷ് സോദിയും ലക്ഷന്‍ സണ്ടകനും ആദ്യ പത്തില്‍
Next articleകേരളത്തിന്റെ സീനിയര്‍ വനിത ടീമിനെ പ്രഖ്യാപിച്ചു