ടീം പ്രഖ്യാപനം വൈകിച്ച് ഓസ്ട്രേലിയ

ടെസ്റ്റ് മത്സരത്തിന്റെ തലേദിവസം അവസാന ഇലവന്‍ പ്രഖ്യാപിക്കുന്ന പതിവ് തെറ്റിച്ച് ഓസ്ട്രേലിയ. സിഡ്നിയിലെ നിര്‍ണ്ണായകമായ ടെസ്റ്റില്‍ വിജയം ഉറപ്പാക്കാനായില്ലെങ്കില്‍ പരമ്പര കൈവിടുമെന്ന സ്ഥിതിയിലാണ് ഓസ്ട്രേലിയ. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയെങ്കിലും ചരിത്രമായ പരമ്പര വിജയം നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടയുകയെന്ന ലക്ഷ്യത്തോടെയാവും സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഇറങ്ങുന്നത്.

14 അംഗ സ്ക്വാഡില്‍ നിന്ന് ആരെയൊക്കെ ഒഴിവാക്കുമെന്നത് തീരുമാനിക്കുവാന്‍ പിച്ചിന്റെ ഒരു വട്ടം നിരീക്ഷണം കൂടി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഓസ്ട്രേലിയ മുതിരുകയുള്ളുവെന്നാണ് അറിയുന്നത്. ഉസ്മാന്‍ ഖവാജയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ആരോണ്‍ ഫിഞ്ചിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയ്ക്കോ അല്ലെങ്കില്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയേക്കുമെന്നും അറിയുന്നു.

Exit mobile version