“സൂര്യകുമാർ കളിച്ചില്ലെങ്കിൽ 150നു മേലെ സ്കോർ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യ” – ഗവാസ്കർ

ഇന്ത്യയുടെ വലിയ ടോട്ടലുകൾ എല്ലാം സൂര്യകുമാർ യാദവിനെ അപേക്ഷിച്ചാണ് നിൽക്കുന്നത് എന്ന് ഇന്ത്യൻ ഇതിഹാസ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ.

ഇന്ത്യക്ക് പ്രതിരോധിക്കാൻ കഴിയുന്ന ടോട്ടലിലേക്ക് ഇന്ത്യയെ കൊണ്ടുപോകുന്ന കളിക്കാരനായി സൂര്യകുമാർ മാറുകയാണ്. സിംബാബ്‌വെക്ക് എതിരെ സ്കൈ പുറത്താകാതെ 61 റൺസ് നേടിയില്ലായിരുന്നെങ്കിൽ ഇന്ത്യ 150ൽ പോലും എത്തുമായിരുന്നില്ല എന്നും ഗവാസ്കർ പറഞ്ഞു.

ഇപ്പോൾ മികച്ച ഫോമിലുള്ള രണ്ട് ബാറ്റർമാർ ഇന്ത്യക്ക് ഉണ്ട്. കോഹ്‌ലിയും സൂര്യകുമാറും. സൂര്യ കളിച്ചില്ല എങ്കിൽ ഇന്ത്യ 140-150 എന്ന സ്‌കോറിലേക്ക് ഒതുങ്ങും എന്ന അവസ്ഥയാണ് ഇപ്പോൾ. ഗവാസ്കർ പറഞ്ഞു.

സൂര്യകുമാറിന്റെ ഒരോ ഇന്നിംഗ്‌സും 360 ഡിഗ്രി ഇന്നിങ്സ് ആയിരുന്നു. അവൻ പുതിയ മിസ്റ്റർ 360 ഡിഗ്രിയാണ്. എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ തൊടുക്കാൻ സൂര്യകുമാറിന് ആകുന്നുണ്ട് എന്നുംഗവാസ്‌കർ ഇന്ത്യാ ടുഡേയോട് ആയി പറഞ്ഞു.

“സൂര്യകുമാർ എല്ലാവരുടെയും സമ്മർദ്ദം ഇല്ലാതാക്കുന്നു” – രോഹിത് ശർമ്മ

സിംബാബ്‌വെക്ക് എതിരെ പ്ലയർ ഓഫ് ദി മാച്ച് ആയ സൂര്യകുമാറിനെ പുകഴ്ത്തി കൊണ്ട് രോഹിത് ശർമ്മ രംഗത്ത്. സൂര്യകുമാർ ടീമിനായി ചെയ്യുന്ന കാര്യങ്ങൾ അത്ഭുതകരമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മറ്റു ബാറ്റ്‌സ്മാൻമാരിൽ നിന്ന് സമ്മർദ്ദം ഒഴിവാക്കാൻ സൂര്യകുമാറിന്റെ ഇന്നിങ്സുകൾക്ക് ആകുന്നു എന്നും ടീമിന്റെ മൊത്തം സമ്മർദ്ദവും ഇല്ലാതാക്കുന്ന പ്രകടനമാണ് സൂര്യകുമാർ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത് എന്നും രോഹിത് ശർമ്മ പറഞ്ഞു.

ടീമിനെ സംബന്ധിച്ചെടുത്തോളം സ്കൈയുടെ പ്രകടങ്ങൾ പ്രധാനമാണ് എന്നും ക്യാപ്റ്റൻ പറഞ്ഞു. അവന്റെ കഴിവ് ഞങ്ങൾക്കറിയാം, സൂര്യകുമാറിന്റെ ഇന്നിങ്സുകൾ മറ്റ് താരങ്ങൾക്ക് സമയം നൽകുന്നു. എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രകടനങ്ങൾ ആണ് ഞങ്ങൾ സൂര്യകുമാറിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്നും രോഹിത് കൂട്ടിച്ചേർത്തു.

സ്കൈയും ഒരു ലിമിറ്റല്ല സ്കൈ!! ഷോട്ടുകൾ കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

സൂര്യകുമാർ ഇന്ത്യ കണ്ട ഏറ്റവും മികച്ച 360 ബാറ്റ്സ്മാൻ ആണെന്ന് ആരും ഇനി പ്രത്യേകിച്ച് പറയേണ്ടതില്ല. ഇന്ന് സിംബാബ്‌വെക്ക് എതിരെ ഇരുപതാം ഓവറിൽ നഗാവരയെ സ്കൈ അടിച്ച ഒരു സിക്സ് മതി സ്കൈയുടെ ക്വാളിറ്റി അറിയാൻ. നഗാവര ഓഫ്സൈഡിന് പുറത്ത് എറിഞ്ഞ ഒരു ലോ ഫടോസ് തന്റെ മുട്ടു കുത്തി ഡീപ് ബാക്ക് വാർഡ് സ്ക്വയർ ലഗിലേൽക് സ്വൈപ്പ് ചെയ്ത് സ്കൈ നേടിയ സിക്സ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഷോട്ടിൽ ഒന്നാകും. കോഹ്ലി റഹൂഫിനെതിരെ നേടിയ സിക്സിനൊപ്പം നിൽക്കുന്ന ഒരു സിക്സ്. ഈ സിക്സിൽ ഒതുങ്ങി നിൽക്കുന്നില്ല സ്കൈയുടെ ഇന്നത്തെ ഷോട്ട് വൈവിധ്യങ്ങൾ. ഫീൽഡിനെ നാലു ഭാഗത്തും ഓടിച്ച ഷോട്ടുകൾ ആണ് ഇന്ന് സ്കൈയുടെ ബാറ്റിൽ നിന്ന് പിറന്നത്. നാലു സിക്സും 6 ഫോറുകളും അടങ്ങിയ ഇന്നിങ്സ്. ഈ ലോകകപ്പിൽ ഇതുവരെ 225 റൺസ് സ്കൈ ഇന്ത്യക്ക് ആയി നേടി. 193 സ്ട്രേക്ക് റേറ്റും 75 ശരാശരിയും. ഇന്നത്തെ ഇന്നിങ്സോടെ ഈ വർഷം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസും സ്കൈ കടന്നു. ടി20 ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഒരു താരം കലണ്ടർ ഇയറിൽ 1000 റൺസ് കഴിയുന്നത്.

ആദ്യം രാഹുൽ, അവസാനം സ്കൈയുടെ വെടിക്കെട്ട്, സിംബാബ്‌വെക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

സിംബാവെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 186 റൺസ്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 186 റൺസ് എടുത്തത്. ഇന്ത്യക്കായി രാഹുലും സൂര്യകുമാറും ആണ് ബാറ്റു കൊണ്ട് തിളങ്ങിയത്.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യ സിംബാബ്‌വെക്ക് എതിരെ നന്നായല്ല തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 പന്തിൽ നിന്ന് 15 റൺസുമായി മുസരബാനിയുടെ പന്തിൽ പുറത്തായി. ഫോമിലേക്ക് തിരികെയെത്തിയ കെ എൽ രാഹുൽ ആണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 35 പന്തിൽ 51 റൺസ് എടുത്തു രാഹുൽ മികച്ച ഇന്നിങ്സ് തന്നെ സിഡ്നിയെ ആരാധകർക്ക് മുന്നിൽ കാഴ്ചവെച്ചു. 3 ഫോറും 3 സിക്സും അടങ്ങുന്ന ഇന്നിങ്സ്. ഒരു കൂറ്റൻ അടിക്ക് ശ്രമിക്കുന്നതിനിടയിൽ സിക്സ് ലൈനിൽ ക്യാച്ച് നൽകി രാഹുൽ പുറത്തായി.

വിരാട് കോഹ്ലിയും കൂറ്റൻ അടിക്ക് ശ്രമിക്കവെ ആണ് ഔട്ട് ആയത്. കോഹ്ലി 25 പന്തിൽ നിന്ന് 26 റൺസ് മാത്രമെ എടുത്തുള്ളൂ. കാർത്തികിന് പകരം കളിക്കാൻ എത്തിയ പന്ത് ആകെ മൂന്ന് റൺസെ എടുത്തുള്ളൂ. റയാൻ ബേർലിന്റെ ഒരു ലോകോത്തര ക്യാച്ച് ആണ് പന്തിന്റെ പുറത്താകലിന് കാരണമായത്.

പിന്നീട് സൂര്യകുമാറും ഹാർദ്ദികും ഒന്നിച്ചു. സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ ഒഴുകി. സ്കൈ 22 പന്തിൽ നിന്ന് തന്റെ അർധ സെഞ്ച്വറി കഴിഞ്ഞു. അവസാന ഓവറിൽ നഗരവയെ സ്കൈ അടിച്ച ആദ്യ സിക്സ് ഈ ലോകകപ്പിലെ തന്നെ ഏറ്റവു മികച്ച ഷോട്ടുകളിൽ ഒന്നാകും. സ്കൈ 25 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. 4 സിക്സും 6 ഫോറും ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഈ വർഷം ടി20യിൽ 1000 റൺസ് എന്ന നേട്ടവും സ്കൈ മറി കടന്നു. ഹാർദ്ദിക് 17 പന്തിൽ നിന്ന് 18 റൺസുമായി സൂര്യകുമാറിന് പിന്തുണ നൽകി.

സ്കൈ ഉയരെ!! സൂര്യകുമാർ ടി20 റാങ്കിംഗിൽ ഒന്നാമൻ!! റിസുവാനെ പിന്തള്ളി

ഐസിസി പുരുഷ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ സൂര്യകുമാർ യാദവ് ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. പാകിസ്ഥാൻ താരം മുഹമ്മദ് റിസുവാനെ ആണ് സ്കൈ മറികടന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിച്ചതു മുതൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുക ആണ് സൂര്യകുമാർ.

ഈ വർഷം ടി20യിൽ എട്ട് അർധസെഞ്ചുറികളും ഒരു മിന്നുന്ന സെഞ്ചുറിയും യാദവ് ഇതിനകം നേടിയിട്ടുണ്ട്. കൂടാതെ ഓസ്‌ട്രേലിയയിൽ ഈ ലോകകപ്പ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 134 റൺസും ഇന്ത്യയുടെ നമ്പർ.4 ഇതുവരെ നേടി. ബാറ്റിംഗ് റാങ്കിംഗ് പത്താം സ്ഥാനത്ത് ഉള്ള കോഹ്ലി ആണ് ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം.

“സൂര്യകുമാർ യാദവിന്റെ ബാറ്റിംഗിൽ ഒരു വീക്നസും കണ്ടെത്താൻ ആകുന്നില്ല” – ഫ്ലെമിങ്

ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗിൽ ഒരു വീക്നസും കണ്ടെത്താൻ ആകുന്നില്ല എന്ന് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലമിംഗ്.

സൂര്യകുമാറിന് ബാറ്റിങിൽ പോസിറ്റീവ് ചിന്താഗതി മാത്രമേയുള്ളൂ. ഒപ്പം ബാറ്റിങിൽ അദ്ദേഹത്തിന് വളരെ തുറന്നതും ആക്രമണാത്മകവുമായ ഒരു നിലപാടുണ്ട്, അത് അസാധാരണമായ നിരവധി മേഖലകളിൽ കളിക്കാൻ അവനെ അനുവദിക്കുന്നു. ഫ്ലമിങ് പറഞ്ഞു. ബൗളർമാർക്ക് അദ്ദേഹത്തിനെതിരെ ബൗൾ ചെയ്യുമ്പോൾ ശരിയായ ലെങ്ത് കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം പറയുന്നു.

പന്ത് ഏത് ലൈനിൽ ആയാലും ആക്രമിക്കാനുള്ള മികവ് സൂര്യകുമാറിന് ഉണ്ട്. അദ്ദേഹം പറഞ്ഞു. സ്ട്രൈറ്റ് ആയ ലൈനിലും ഷോർട്ട് ബോളിൽ അദ്ദേഹത്തിന് മികവുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ബലഹീനതയുടെ ഒരു മേഖല സ്കൈയുടെ ബാറ്റിംഗിൽ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.

ടി20യിൽ ഒരു നാഴികക്കല്ല് മറികടന്ന് സൂര്യകുമാർ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്നിങ്സോടെ ഇന്ത്യൻ താരം സൂര്യ കുമാർ യാദവ് ടി20യിൽ 1000 റൺസ് പൂർത്തിയാക്കി. ഇതോടെ ഇന്ത്യക്ക് ആയി 1000 റൺസ് പിന്നിടുന്ന ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി സൂര്യകുമാർ യാദവ് മാറി. 31 ഇന്നിങ്സിൽ നിന്ന് ആയിരുന്നു സൂര്യകുമാർ 1000 റൺസിൽ എത്തിയത്.

ഇന്ത്യക്ക് ആയി ടി20യിൽ 1000 റൺസ് ഏറ്റവും വേഗത്തിൽ നേടിയത് വിരാട് കോഹ്‌ലിയാണ്. 27 ഇന്നിംഗ്‌സുകൾ മാത്രമാണ് കോഹ്ലി 1000 റൺസ് എടുക്കാൻ എടുത്തത്. 29 ഇന്നിംഗ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച കെഎൽ രാഹുലാണ് രണ്ടാംസ്ഥാനത്ത്.

ഇന്ത്യക്ക് ആയി ടി20യ 1000 റൺസ് തികക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ ബാറ്ററാണ് സൂര്യകുമാർ.

“സൂര്യകുമാർ ഒരു പേടിയും ഇല്ലാത്ത താരം” – കോഹ്ലി

ഇന്ന് വിരാട് കോഹ്ലിയും സൂര്യകുമാറും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് വിജയം അകറ്റിയ സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്സിനെ വിരാട് കോഹ്ലി പ്രശംസിച്ചു. സൂര്യകുമാർ വന്നപ്പോൾ താൻ തന്റെ ശൈലി മാറ്റിയതാണെന്നും സൂര്യകുമാറിന് കളിയുടെ നിയന്ത്രണം നൽകുകയായിരുന്നു എന്നും കോഹ്ലി പറഞ്ഞു.

സൂര്യകുമാർ ഒരു ഭയവും ഇല്ലാത്ത താരമാണ്. എന്ത് ഷോട്ട് കളിക്കണം എന്ന് സൂര്യകുമാർ കരുതുന്നോ ആ ഷോട്ട് ഒരു ഭയവും ഇല്ലാതെ കളിക്കാൻ സൂര്യക്ക് ആകുന്നുണ്ട്. കോഹ്ലി പറഞ്ഞു. എന്താണ് ഒരോ പന്തിലും ചെയ്യേണ്ടത് എന്ന വ്യക്തത സൂര്യ കുമാറിന് ഉണ്ട് എന്നും കോഹ്ലി പറഞ്ഞു. ഏത് കണ്ടീഷനിലും കളിക്കാൻ സൂര്യക്ക് ആകും എന്നും അവസാന ആറു മാസം അദ്ദേഹം മാസ്മരിക ഫോമിൽ ആണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഇന്ന് 36 പന്തിൽ 69 റൺസ് എടുത്ത സൂര്യകുമാർ ആണ് പ്ലയർ ഓഫ് ദി മാച്ച് ആയത്.

കോഹ്ലിയെ അല്ല സൂര്യ കുമാറിനെ മൂന്നാമനായി ഇറക്കേണ്ടത് – ഗംഭീർ

സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ഇറങ്ങണം എന്ന് ഗൗതം ഗംഭീർ. സൂര്യകുമാറിന്റെ മികച്ച ഫോം ഇന്ത്യ ഉപയോഗിക്കണം എന്നും അതിന് മൂന്നാം നമ്പറിൽ താരം ഇറങ്ങേണ്ടതുണ്ട് എന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

“സൂര്യകുമാർ മൂന്നാമത് ബാറ്റ് ചെയ്യണമെന്ന് ഞാൻ പറയുന്നു. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. നമ്മൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം. അവന്റെ ഫോം ഉപയോഗിക്കുക. അവനെ പിറകോട്ട് ആക്കരുത്. നമ്പർ 4ലും അല്ല സൂര്യകുമാറ്റ് കളിക്കേണ്ടത്. ഗംഭീർ പറഞ്ഞു.

സൂര്യകുമാറിന് കളിക്കാൻ കൂടുതൽ ഡെലിവറികൾ ലഭിക്കണം. ബാറ്റ് ചെയ്യുന്ന നമ്പർ.4 അല്ലെങ്കിൽ നമ്പർ. 5 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതിലൂടെ അവൻ ഇന്ത്യയെ കൂടുതൽ ഗെയിമുകൾ വിജയിപ്പിക്കും. ടീം മാനേജ്‌മെന്റ് ഈ അഭിപ്രായം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ഗംഭീർ പറയുന്നു.

കഴിഞ്ഞ മത്സരത്തിലും ആദ്യ മത്സരത്തിലും മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. എന്നാൽ ചിലപ്പോൾ ഫോമും നിലവാരവും നോക്കേണ്ടി വരും. അതുകൊണ്ട് സൂര്യകുമാർ മൂന്നാമത് വരണം എന്നും ഗംഭീർ പറഞ്ഞു.

സൂപ്പര്‍ ഓവറില്‍ ഇവര്‍ക്കെതിരെ പന്തെറിയുവാന്‍ താല്പര്യമില്ല, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ തിരഞ്ഞെടുത്ത് കുല്‍ദീപ് യാദവ്

സൂപ്പര്‍ ഓവറില്‍ പന്തെറിയുവാനുള്ള ദൗത്യം തന്നെ ഏല്പിച്ചാല്‍ അത് ഈ മൂന്ന് താരങ്ങള്‍ക്കെതിരെ ആവരുതെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. ലോക്ക്ഡൗണ്‍ കാലത്ത് പല താരങ്ങളെയും പോലെ സോഷ്യല്‍ മീഡിയയിലും മറ്റും അഭിമുഖം കൊടുക്കുന്നതിനിടെയാണ് കുല്‍ദീപ് തന്റെ മനസ്സ് തുറന്നത്.

മത്സരം സൂപ്പര്‍ ഓവര്‍ സ്ഥിതിയിലേക്ക് നീങ്ങുകയാണെങ്കില്‍ താന്‍ പന്തെറിയുവാന്‍ ആഗ്രഹിക്കാത്ത മൂന്ന് താരങ്ങള്‍ ഇവരാണെന്നാണ് സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍ എന്നിവരെ തിരഞ്ഞെടുത്ത് പറഞ്ഞത്. സൂര്യ കുമാര്‍ യാദവ് മികച്ച രീതിയില്‍ സ്പിന്‍ കളിക്കുമെന്നും തന്നെ വളരെ നന്നായി അറിയാവുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കുല്‍ദീപ് പറഞ്ഞു. അതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് താരത്തിനെതിരെ പന്തെറിയുവാന്‍ താല്പര്യമില്ലെന്ന് കുല്‍ദീപ് വ്യക്തമാക്കി.

രോഹിത് ശര്‍മ്മയും ശ്രേയസ്സ് അയ്യരും സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന താരങ്ങളാണെന്നും അവര്‍ക്കെതിരെ സൂപ്പര്‍ ഓവറില്‍ പന്തെറിയുന്നത് അപകടം വിളിച്ച് വരുത്തുമെന്നും കുല്‍ദീപ് യാദവ് സൂചിപ്പിച്ചു.

85 പന്തില്‍ 134 റണ്‍സുമായി സൂര്യകുമാര്‍ യാദവ്, മുംബൈയ്ക്ക് മികച്ച ജയം

സൂര്യകുമാര്‍ യാദവ് നേടിയ 134 റണ്‍സിന്റെ മികവില്‍ 332/5 എന്ന സ്കോര്‍ നേടിയ മുംബൈയ്ക്ക് മധ്യപ്രദേശിനെതിരെ 74 റണ്‍സ് ജയം. യാദവ് 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് തന്റെ 134 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ജയ് ഗോകുല്‍ ബിസ്ട(90), അഖില്‍ ഹെര്‍വാദ്കര്‍(49) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മധ്യപ്രദേശിനായി അവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

തിരികെ ബാറ്റിംഗിനിറങ്ങിയ മധ്യ പ്രദേശ് 46.1 ഓവറില്‍ 258 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഷംസ് മുലാനി നാലും ദ്രുമില്‍ മട്കര്‍ മൂന്നും വിക്കറ്റാണ് മുംബൈയ്ക്കായി നേടിയത്. 67 റണ്‍സ് നേടിയ അന്‍ഷുല്‍ ത്രിപാഠി മധ്യ പ്രദേശിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പുനീത് ദാതേ 43 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version