Picsart 22 09 25 22 59 11 201

“സൂര്യകുമാർ ഒരു പേടിയും ഇല്ലാത്ത താരം” – കോഹ്ലി

ഇന്ന് വിരാട് കോഹ്ലിയും സൂര്യകുമാറും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയുടെ കയ്യിൽ നിന്ന് വിജയം അകറ്റിയ സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്സിനെ വിരാട് കോഹ്ലി പ്രശംസിച്ചു. സൂര്യകുമാർ വന്നപ്പോൾ താൻ തന്റെ ശൈലി മാറ്റിയതാണെന്നും സൂര്യകുമാറിന് കളിയുടെ നിയന്ത്രണം നൽകുകയായിരുന്നു എന്നും കോഹ്ലി പറഞ്ഞു.

സൂര്യകുമാർ ഒരു ഭയവും ഇല്ലാത്ത താരമാണ്. എന്ത് ഷോട്ട് കളിക്കണം എന്ന് സൂര്യകുമാർ കരുതുന്നോ ആ ഷോട്ട് ഒരു ഭയവും ഇല്ലാതെ കളിക്കാൻ സൂര്യക്ക് ആകുന്നുണ്ട്. കോഹ്ലി പറഞ്ഞു. എന്താണ് ഒരോ പന്തിലും ചെയ്യേണ്ടത് എന്ന വ്യക്തത സൂര്യ കുമാറിന് ഉണ്ട് എന്നും കോഹ്ലി പറഞ്ഞു. ഏത് കണ്ടീഷനിലും കളിക്കാൻ സൂര്യക്ക് ആകും എന്നും അവസാന ആറു മാസം അദ്ദേഹം മാസ്മരിക ഫോമിൽ ആണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഇന്ന് 36 പന്തിൽ 69 റൺസ് എടുത്ത സൂര്യകുമാർ ആണ് പ്ലയർ ഓഫ് ദി മാച്ച് ആയത്.

Exit mobile version