“സൂര്യകുമാർ ആണ് പുതിയ യൂണിവേഴ്സൽ ബോസ്, ഡി വില്ലിയേഴ്സും ഗെയ്ലും എല്ലാം സൂര്യക്ക് മുന്നിൽ ചെറുത്”

സൂര്യകുമാർ യാദവ് ആണ് ‘പുതിയ യൂണിവേഴ്‌സ് ബോസ്’ എന്ന് മുൻ പാകിസ്താൻ സ്പിന്നർ ഡാനിഷ് കനേരിയ. ടി20 ക്രിക്കറ്റിൽ ക്രിസ് ഗെയ്‌ലിനെ വിളിച്ചിരുന്ന പേരാണ് യൂണിവേഴ്സൽ ബോസ് എന്നത്. അത് ഇപ്പോൾ സൂര്യകുമാർ ആണെന്നാണ് കനേരിയ പറയുന്നത്‌ എബി ഡിവില്ലിയേഴ്‌സിനെയും ഗെയ്ലിനെയുൻ എല്ലം സൂര്യകുമാർ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെ 51 പന്തിൽ 112 റൺസ് സൂര്യകുമാർ യാദവ് ഇന്ത്യക്ക് വിജയം സമ്മാനിച്ചിരുന്നു.

“സൂര്യകുമാർ യാദവ് ആണ് പുതിയ യൂണിവേഴ്സ് ബോസ്. സൂര്യകുമാറിനെ പോലൊരു കളിക്കാരൻ ജീവിതത്തിൽ ഒരിക്കലേ വരൂ എന്ന് ഞാൻ മുമ്പ് തന്നെ പറഞ്ഞിരുന്നു. 51 പന്തിൽ നിന്ന് 112 റൺസ് നേടിയ അദ്ദേഹം ഇന്ന് കളിച്ച ഇന്നിംഗ്‌സ് ആർക്കും ആവർത്തിക്കാനാവില്ല. കനേരിയ പറഞ്ഞു.

എബിഡി, ക്രിസ് ഗെയ്ൽ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് സ്കൈക്ക് ഒപ്പം സംസാരിക്കാം, എന്നാൽ ഈ രണ്ടുപേരും സൂര്യയുടെ മുന്നിൽ ചെറുതായതായി എനിക്ക് തോന്നുന്നു. അദ്ദേഹം ഇതിനകം അവരെ മറികടക്കുകയും ടി20 ക്രിക്കറ്റിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു,” കനേരിയ കൂട്ടിച്ചേർത്തു.

സൂര്യകുമാർ തന്നെ ഒന്നാമത്, ടി20 റാങ്കിംഗിൽ ഇഷാൻ കിഷനും മുന്നേറ്റം

പുതിയ ടി20 റാങ്കിംഗിലും സൂര്യകുമാർ യാദവ് തന്നെ ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യിൽ തിളങ്ങാൻ ആയില്ല എങ്കിലും അത് അദ്ദേഹത്തിന്റെ റാങ്കിംഗിനെ ബാധിച്ചില്ല. ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ ഈ റാങ്കിംഗിൽ വലിയ നേട്ടം ഉണ്ടാക്കി. അദ്ദേഹം 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി. ആദ്യ ടി20യിൽ തിളങ്ങിയ ദീപക് ഹൂഡ ടി20 ഐ ബാറ്റർമാർക്കുള്ള ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ആദ്യ 100ന് ഉള്ളിലേക്കും എത്തി.

ആദ്യ ടി20യിൽ 23 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന ഹൂഡ 40 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 97-ാം സ്ഥാനത്ത് ആണ് എത്തിയത്.. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളർമാരിൽ 76-ാം സ്ഥാനത്തേക്കുമെത്തി.

കരിയർ ബെസ്റ്റ് റേറ്റിംഗ്, സൂര്യകുമാർ റാങ്കിൽ ഒന്നാമത് തന്നെ

ടി 20 റാങ്കിംഗിലെ ഒന്നാം നമ്പറുകാരൻ സൂര്യകുമാർ പുതിയ റാങ്കിംഗിൽ തന്റെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റിലേക്ക് എത്തി. ന്യൂസിലൻഡിൽ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് സ്കൈക്ക് കരുത്തായത്. ഇപ്പോൾ 890 പോയിന്റ് ആണ് സൂര്യകുമാറിന് ഉള്ളത്‌

ന്യൂസിലൻഡിൽ 2 മത്സരങ്ങളിൽ നിന്ന് 124 റൺസ് നേടാൻ സൂര്യകുമാറിന് ആയിരുന്നു‌. ടി20 ലോകകപ്പിൽ 239 റൺസ് നേടിയ സ്കൈ ഈ വർഷം 31 മത്സരങ്ങളിൽ നിന്ന് 1164 റൺസ് നേടിയിട്ടുണ്ട്.

പാകിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാൻ 836 റേറ്റിംഗ് പോയിന്റുമായി ബാറ്റർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. പാക് ക്യാപ്റ്റൻ ബാബർ അസം (778) നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് 84 റൺസ് നേടിയ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ മൂന്നാം സ്ഥാനത്തേക്ക് എത്തി.

ന്യൂസിലൻഡിൽ ഇതുവരെ പിറന്ന മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്

സൂര്യകുമാർ യാദവ് ഇന്നലെ സ്കോർ ചെയ്ത സെഞ്ച്വറി ന്യൂസിലൻഡിൽ താൻ കണ്ട മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് എന്ന് മുൻ ന്യൂസിലൻഡ് ബാറ്റ്സ്മാൻ റോസ് ടെയലർ.

അവിശ്വസനീയമായ ഇന്നിംഗ്‌സായിരുന്നു ഇത്. അവൻ തുടങ്ങിയ രീതിയും, അവൻ ഫീൽഡിലെ ഗ്യാപ് കണ്ടെത്തി സ്കോർ ചെയ്യുന്ന രീതിയും എല്ലാം അവിശ്വസനീയമാണ്. ന്യൂസിലൻഡിൽ മക്കല്ലം, ഗപ്റ്റിൽ, മൺറോ എന്നിവരുടെ മികച്ച ഇന്നിംഗ്‌സുകൾ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ന്യൂസിലൻഡിൽ ഞാൻ കണ്ട ഏറ്റവും മികച്ച ടി20 സെഞ്ച്വറികളിൽ ഒന്നാണ് ഇത് എന്ന്. ടെയ്‌ലർ പറഞ്ഞു.

സൂര്യകുമാർ ഒരു അവസരവും ന്യൂസിലൻഡിന് നൽകില്ല. ന്യൂസിലൻഡ് ഫീൽഡർമാരെ എവിടെ നിർത്തിയാലും ഗ്യാപ് കണ്ടെത്താൻ അദ്ദേഹത്തിനായി. സൂര്യകുമാർ പന്ത് വെറുതെ അടിച്ചു പറത്താൻ ശ്രമിക്കുന്നില്ല, അദ്ദേഹം മികച്ച ക്രിക്കറ്റ് ഷോട്ടുകൾ ആണ് കളിച്ചത്,” ടെയ്‌ലർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ എത്തണം എന്ന് സൂര്യകുമാർ യാദവ്

ഇന്ത്യക്ക് ആയി ഏകദിനത്തിലും ടി20യിലും തിളങ്ങുന്ന സൂര്യകുമാർ യാദവ് താമസിയാതെ ഇന്ത്യക്ക് ആയി ടെസ്റ്റും കളിക്കണം എന്ന ആഗ്രഹം പങ്കുവെച്ചു. ഇന്നലെ ന്യൂസിലൻഡിന് എതിരെ ടി20യിൽ സെഞ്ച്വറി നേടിയ ശേഷം സംസാരിക്കവെ ആണ് സൂര്യകുമാർ ടെസ്റ്റ് കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

എല്ലാവരും ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോൾ തുടങ്ങുന്നത് റെഡ് ബോളിൽ തന്നെയാണ്. ഞാനും എന്റെ മുംബൈ ടീമിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവിടെ കുഴപ്പില്ലാതെ കളിച്ചിട്ടുണ്ട്. സൂര്യകുമാർ പറഞ്ഞു.

അതിനാൽ തന്നെ എനിക്ക് ടെസ്റ്റ് ഫോർമാറ്റിനെക്കുറിച്ച് നല്ല ധാരണയുണ്ട്, ആ ഫോർമാറ്റും കളിക്കുന്നത് ഞാൻ ആസ്വദിക്കും. സൂര്യകുമാർ പറഞ്ഞും. എനിക്ക് ടെസ്റ്റ് ക്യാപ്പ് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

രോഹിതിന് ഒപ്പം എത്തിയും രോഹിതിനെ മറികടന്നും സൂര്യകുമാർ

ഇന്ന് ന്യൂസിലൻഡിന് എതിരെ നേടിയ സെഞ്ച്വറിയോടെ ഇന്ത്യയുടെ രണ്ട് ടി20 റെക്കോർഡുകളിൽ സൂര്യകുമാറിന്റെ പേർ എഴുതി ചേർത്തു.

2018-ൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു കലണ്ടർ വർഷത്തിൽ ടി20 ഐ ക്രിക്കറ്റിൽ 2 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി സൂര്യകുമാർ യാദവ് ഈ സെഞ്ച്വറിയോടെ മാറി. ഈ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരായും ടി20 ഐ ക്രിക്കറ്റിൽ സൂര്യകുമാർ സെഞ്ച്വറി നേടിയിരുന്നു. ഈ റെക്കോർഡിൽ രോഹിതിന് ഒപ്പം എത്തിയപ്പോൾ മറ്റൊരു റെക്കോർഡ് സ്കൈ തന്റെ പേരിൽ മാത്രം ആക്കുകയും ചെയ്തു.

ടി20യിൽ ന്യൂസിലൻഡിൽ ഒരു ഇന്ത്യൻ താരത്തിന്റെ ടോപ് സ്കോർ ആണ് സ്കൈ ഇന്ന് കുറിച്ചത്‌. 2020 ജനുവരിയിൽ രോഹിത് ശർമ്മ നേടിയ 65 റൺസ് എന്ന സ്കോർ ആണ് സ്കൈ മറികടന്നത്.

ഇന്ന് സ്കൈ 51 പന്തിൽ 111 റൺസുമായി പുറത്താകാതെ നിന്നു. 7 സിക്‌സറുകളും 11 ബൗണ്ടറികളും താരം പറത്തി.

2020 ജനുവരി മുതൽ രോഹിത് ശർമ്മയുടെ 65 റൺസ് എന്ന നേട്ടം മറികടന്ന്, ടി20യിൽ ന്യൂസിലൻഡിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോറും സൂര്യകുമാർ രേഖപ്പെടുത്തി.

ന്യൂസിലൻഡിലും സ്കൈ തന്നെ!! സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറി

ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 20 ഓവറിൽ 6 നഷ്ടത്തിൽ 191 റൺസ് ആണ് എടുത്തത്. മഴ മാറിയ ആദ്യ ഇന്നിങ്സിൽ 49 പന്തിൽ നിന്നാണ് സ്കൈ സെഞ്ച്വറി നേടിയത്. ഇന്ന് ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുക ആയിരുന്നു. ഓപ്പണർ ആയി എത്തിയ റിഷഭ് പന്ത് 13 പന്തിൽ നിന്ന് 6 റൺസ് മാത്രം എടുത്ത് പുറത്തായി.

31 പന്തിൽ നിന്ന് 36 ഇഷൻ കിഷൻ ഭേദപ്പെട്ട പ്രകടനൻ കാഴ്ചവെച്ചു. ശ്രേയസ് അയ്യർ 9 പന്തിൽ 13 റൺസും എടുത്ത് പുറത്തായി‌. സ്കൈ തന്നെ ആണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് നയിച്ചത്. മൂന്നാമനായി എത്തിയ സ്കൈ 51 പന്തിൽ നിന്ന് 111 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 7 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 19ആം ഓവറിൽ ലോകി ഫെർഗുസനെ 6 പന്തിൽ നിന്ന് 22 റൺസ് അടിക്കാൻ സ്കൈക്ക് ആയി. ഈ ഓവറിൽ സ്കൈ തന്നെ എല്ലാ മികച്ച ഷോട്ടുകളും പുറത്തെടുക്കുന്നതും കാണാൻ ആയി. സൂര്യകുമാറിന്റെ രണ്ടാം ടി20 സെഞ്ച്വറി ആണിത്.

അവസാന ഓവറിൽ തുടർച്ചയായ പന്തുകളിൽ 13 റൺസ് എടുത്ത ഹാർദ്ദികിനെയും റൺ ഒന്നും എടുക്കാത്ത ഹൂഡയെയും വാഷിങ്ടൺ സുന്ദറിനെയും ഇന്ത്യക്ക് നഷ്ടമായി. സൗതിയുടെ രണ്ടാം ടി20 ഹാട്രിക്ക് ആയിരുന്നു ഇത്. അവസാന ഓവറിൽ ആകെ 5 റൺസ് മാത്രമെ ഇന്ത്യക്ക് എടുക്കാൻ ആയുള്ളൂ.

ന്യൂസിലൻഡിനായി സൗതി 3 വിക്കറ്റും ഫെർഗൂസൻ രണ്ട് വിക്കറ്റും സോദി ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യ ശക്തമായി തിരികെവരും എന്ന് സൂര്യകുമാർ

ഇന്ത്യക്ക് ലോകകപ്പിൽ ഏറ്റ പരാജയത്തിൽ നിന്ന് ഇന്ത്യ ശക്തമായി തിരികെ വരും എന്ന് സൂര്യകുമാർ യാദവ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇന്ത്യയുടെ സെമി ഫൈനൽ പരാജയത്തിനെ കുറിച്ച് പ്രതികരിച്ചത്. വേദനാജനകമായ പരാജയമാണ് ഇന്നലത്തേതെന്ന് അദ്ദേഹം കുറിച്ചു. കൈയെത്തും ദൂരത്ത് ആയിരുന്നു കിരീടം എന്നിട്ടും സ്വന്തമാക്കാൻ ആയില്ല. സ്കൈ പറഞ്ഞു.

ലോകത്തെവിടെയാണെങ്കിലും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന ഞങ്ങളുടെ ആരാധകരോട് നന്ദി പറയുന്നു എന്നു. തന്റെ ഒപ്പം കളിച്ച താരങ്ങൾക്കും സപ്പോർടിംഗ് സ്റ്റാഫുകൾ നൽകുന്ന പിന്തുണയ്ക്കുൻ നന്ദി പറയുന്നു എന്നും സ്കൈ കുറിച്ചു. എന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും ഈ പരാജയത്തിൽ നിന്ന് കൂടുതൽ ശക്തമായി ടീം തിരിച്ചുവരും എന്നും യാദവ് പറഞ്ഞു.

റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഉള്ള ലീഡ് വർധിപ്പിച്ച് സൂര്യകുമാർ

മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് റ്റി20 ബാറ്റിംഗ് റാങ്കിങിലെ തന്റെ ഒന്നാം സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ചു. യാദവ് ടി20 ലോകകപ്പിൽ ഇതുവ്രെ അഞ്ച് മത്സരങ്ങളിൽ നിന്ന് 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിയിട്ടുണ്ട്. അത് താരത്തിന്റെ റേറ്റിങ് പോയിന്റ് വർധിപ്പിച്ചിരിക്കുകയാ‌ണ്. കരിയറിലെ ഉയർന്ന റേറ്റിംഗ് 869 പോയിന്റിൽ ആണ് സൂര്യകുമാർ പുതിയ റാങ്കിംഗിൽ ഉള്ളത്. കഴിഞ്ഞ ആഴ്ച തന്നെ സ്കൈ റാങ്കിംഗിൽ ഒന്നാമത് എത്തിയിരുന്നു.

രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനേക്കാൾ 39 പോയിന്റ് മുന്നിൽ ആണ് ഇപ്പോൾ സ്കൈ ഉള്ളത്. കോൺവേ ആണ് റാങ്കിംഗിൽ മൂന്നാമത് ഉള്ളത്.

ബംഗ്ലാദേശിനും സിംബാബ്‌വെയ്‌ക്കുമെതിരായ അർധ സെഞ്ച്വറികൾക്ക് പിന്നാൽദ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമയും യഥാക്രമം 11, 18 സ്ഥാനങ്ങളിലും ഉണ്ട്.

“സൂര്യകുമാറിനെ താനുമായി താരതമ്യം ചെയ്യുന്നതിൽ പ്രശ്നമില്ല, പക്ഷെ ദീർഘകാലം ഈ മികവ് കാണിക്കണം..” – ഡി വില്ലിയേഴ്സ്

ഇന്ത്യൻ ജേഴ്സിയിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സൂര്യകുമാറിനെ പ്രശംസിച്ച് എ ബി ഡി വില്ലിയേഴ്സ്. സൂര്യയെ ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്, അവൻ ഒരുപാട് ദൂരം മുന്നോട്ട് പോയെന്ന് ഞാൻ കരുതുന്നു. അവൻ കളിക്കുന്ന രീതി കാണുമ്പോൾ ഇത് പോലെ അദ്ദേഹം കളിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും എ ബി ഡി പറഞ്ഞു.

അവൻ കരിയറിന്റെ തുടക്കത്തിൽ വളരെ യാഥാസ്ഥിതിക ഷോട്ടുകൾ മാത്രം കളിക്കുന്ന താരമായിരുന്നു ഇപ്പോൾ സൂര്യകുമാർ അങ്ങനെയുള്ള താരമേ അല്ല. ഇപ്പോൾ ബൗളർമാർക്ക് മേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ അദ്ദേഹത്തിന് ആകുന്നു. അതിശയകരമാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. സൂര്യകുമാറിന്, ശോഭനമായ ഭാവിയുമുണ്ട് എന്നും ഡിവില്ലിയേഴ്‌സ് പിടിഐയോട് പറഞ്ഞു

താനുമായി ആൾക്കാർ സ്കൈയെ താരതമ്യം ചെയ്യുന്നത് ശരിയാണ് എന്നും എന്നാൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യം അവന്റെ സ്ഥിരതയിലാണ് എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. 5 മുതൽ 10 വർഷം വരെ അദ്ദേഹം ഇത് പോലെ കളിക്കേണ്ടി വരും. അങ്ങനെ ചെയ്താൽ അദ്ദേഹം ക്രിക്കറ്റിന്റെ സുവർണ്ണ പുസ്തകങ്ങളിൽ ഇടം കണ്ടെത്തും. എ ബി ഡി കൂട്ടിച്ചേർത്തു.

സൂര്യകുമാറിനെ പൂട്ടും എന്ന് ബെൻ സ്റ്റോക്സ്

സൂര്യകുമാർ യാദവിന്റെ ആക്രമണം ഇംഗ്ലണ്ടിനെതിരെ നടക്കാതെ നോക്കുമെന്ന് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. സൂര്യകുമാർ വന്ന് ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുക ആണെന്ന് ബെൻ സ്റ്റോക്സ് സെമി ഫൈനലിന് മുന്നോടിയായി പറഞ്ഞു.. അവൻ ഒരു മികച്ച കളിക്കാരനാണ്, ചില ഷോട്ടുകൾ അവൻ കളിക്കുമ്പോൾ തലയിൽ കൈവെച്ചു പോകും എന്ന് സ്റ്റോക്സ് പറഞ്ഞു.

എന്നാൽ സൂര്യകുമാർ മികച്ച ഫോമിലാണെങ്കിലും ഇംഗ്ലണ്ട് ടീമിന് അദ്ദേഹത്തെ തടയാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും ഇംഗ്ലീഷ് താരം കൂട്ടിച്ചേർത്തു.

“സൂര്യകുമാർ മികച്ച ഫോമിലാണ്, പക്ഷേ നമുക്ക് അദ്ദേഹത്തെ പൂട്ടാൻ ആകും. അതിനായി ശ്രമിക്കാം, അവന്റെ ആക്രമണ ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലണ്ട് അനുവദിക്കില്ല എന്നും സ്റ്റോക്സ് കൂട്ടിച്ചേർത്തു.

“ഞാൻ ബാറ്റു ചെയ്യുമ്പോൾ ഫീൽഡിലെ വിടവുകൾ മാത്രമാണ് കാണുന്നത്” – സൂര്യകുമാർ

ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ താ‌ൻ കൂറ്റൻ അടികൾക്ക് അല്ല നോക്കുന്നത് എന്നും ഫീൽഡിലെ വിടവുകൾ ആണ് നോക്കുന്നത് എന്നും സൂര്യകുമാർ പറഞ്ഞു. ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ മാത്രമാണ് ഫീൽഡിലെ വിടവുകൾ കാണുന്നത്. ഫീൽഡിൽ ഞാൻ എന്നും ബാറ്റിംഗ് ആസ്വദിക്കുകയാണ് എന്നും. സൂര്യകുമാർ പറഞ്ഞു.

റിസ്കി ഷോട്ടുകൾ കളിക്കുമ്പോൾ തനിക്ക് വിജയമാണ് കൂടുതൽ ലഭിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇങ്ങനെ ഉള്ള ഷോട്ടുകൾ കളിക്കാൻ തനിക്ക് ആത്മവിശ്വാസം കൂടുതൽ ആണെന്നും സ്കൈ പറഞ്ഞു.

ഓസ്ട്രേലിയയിലെ പോലുള്ള വലിയ ഗ്രൗണ്ടുകളിൽ ബാറ്റ് ചെയ്യുന്നത് ഞാൻ എപ്പോഴും ആസ്വദിച്ചിരുന്നു. വലിയ ഗ്രൗണ്ട് ആകുമ്പോൾ വലിയ വിടവ് ഫീൽഡിൽ കാണാൻ ആകും. എന്നും സൂര്യകുമാർ പറഞ്ഞു.

Exit mobile version