Picsart 23 02 05 11 27 28 943

“താൻ ആദ്യം ധോണിക്കു വേണ്ടിയാണ് കളിച്ചത്, പിന്നെയാണ് രാജ്യത്തിനായി കളിച്ചത്” – റെയ്ന

ധോണി വിരമിച്ചതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരമാണ് സുരേഷ് റെയ്ന. തനിക്ക് ധോണിയുമായി അത്ര വലിയ ആത്മബന്ധം ഉണ്ട് എന്ന് റെയ്ന പറയുന്നു. ഞങ്ങൾ ഒരുമിച്ച് ഒരുപാട് മത്സരങ്ങൾ കളിച്ചു. ഇന്ത്യയ്‌ക്കും സിഎസ്‌കെയ്‌ക്കുമായി അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. റെയ്ന പറഞ്ഞു‌

ഞങ്ങൾക്ക് ഒരുപാട് സ്നേഹം ഉണ്ടായിരുന്നു. ഞാൻ ഗാസിയാബാദിൽ നിന്നും ധോണി റാഞ്ചിയിൽ നിന്നും വന്നതാണ്. ഞാൻ എംഎസ് ധോണിക്ക് വേണ്ടി ആണ് ആദ്യം കളിച്ചത്, പിന്നെയാണ് രാജ്യത്തിന് വേണ്ടി കളിച്ചു. അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. റെയ്ന പറയുന്നു. ഞങ്ങൾ നിരവധി ഫൈനലുകൾ കളിച്ചു, ലോകകപ്പ് നേടി. അദ്ദേഹം ഒരു മികച്ച ലീഡറും മികച്ച മനുഷ്യനുമാണ്. റെയ്ന പറഞ്ഞു. എംഎസ് ധോണിയുമായി തനിക്കുള്ള ബന്ധം പറഞ്ഞറിയിക്കാൻ ആകാത്തത് ആണ് എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

Exit mobile version