Picsart 23 03 16 16 43 17 643

താൻ സുരേഷ് റെയ്ന ആണ് അഫ്രീദിയല്ല!! വിരമിക്കൽ പിൻവലിക്കില്ല!!

ഇന്നലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനു ശേഷം മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യത്തിന് സുരേഷ് റെയ്ന നൽകിയ മറുപടി ഏവരുടെയും മുഖത്ത് ചിരി പടർത്തി. ഇന്നലെ മികച്വ്ച രീതിയിൽ ബാറ്റു ചെയ്ത 49 റൺസ് എടുത്ത റെയ്നയോട് വിരമിക്കൽ പിൻവലിച്ച് തിരികെ വരുമോ എന്നായിരുന്നു ചോദ്യം. എന്നാൽ താൻ ഷാഹിദ് അഫ്രീദി അല്ല എന്റെ പേര് സുരേഷ് റെയ്ന എന്നാണെന്ന് റെയ്ന മറുപടി പറഞ്ഞു.

പാകിസ്താൻ താരം അഫ്രീദി ഒന്നിലധികം തവണ വിരമിക്കുകയും അത് പിൻവലിച്ച് കളിക്കുകയും ചെയ്തിരുന്നു. 2020 ഓഗസ്റ്റ് 15 ന് സുരേഷ് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഐ‌പി‌എൽ 2022 ലേലത്തിൽ വിൽക്കപ്പെടാതെ പോയതിന് ശേഷം, സുരേഷ് റെയ്‌ന തന്റെ ഐ‌പി‌എൽ കരിയറും അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ലെജൻഡ്സ് ലീഗിൽ കളിക്കുന്ന റെയ്ന ഇനി പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെവരില്ല എന്ന് ഇന്നലെ നടത്തിയ പ്രസ്ഥാവനയോടെ ഉറപ്പായി.

Exit mobile version