Picsart 23 10 30 21 00 47 157

“ഇന്ത്യൻ പേസർമാർ എതിരാളികളെ ഭയപ്പെടുത്തുന്നു” – റെയ്ന

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും തങ്ങളുടെ പേസ് കൊണ്ടും സ്കിൽ കൊണ്ടും എതിരാളികളെ ഭയപ്പെടുത്തുക ആണ് എന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്നലെ ശ്രീലങ്കയെ 55 റണ്ണിന് ഓളൗട്ട് ആക്കിയതിന് ശേഷം സംസാരിക്കുക ആയിരുന്നു റെയ്ന.

“എന്തൊരു മികച്ച ബൗളിംഗ് പ്രകടനം. ഇന്ത്യയുടെ ബൗളിംഗ് ആണ് ഏറ്റവും മികച്ച ബൗളിംഗ് എന്ന് ഞാൻ പറയും. അവർക്ക് സീമും സ്വിംഗും ഉണ്ട്. അവർ 140-ലധികം പേസിൽ ബൗൾ ചെയ്യുന്നു. ബൗളർമാർ തമ്മിലുള്ള മത്സരത്തിലാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാൻ കരുതുന്നു.” റെയ്ന പറഞ്ഞു.
“ഒരാൾ 5 വിക്കറ്റ് എടുത്താൽ മറ്റെയാൾക്കും എടുക്കണം. അതാണ് സമീപനം. ഈ ബൗളർമാരെ കാണുന്നത് തന്നെ രസകരമാണ്,” സുരേഷ് റെയ്ന പറഞ്ഞു.

“ഇന്ന്, സഹീർ ഭായിയെയും ശ്രീനാഥ് സാറിനേയും മറികടന്ന്, ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനായി ഷമി മാറിയിരിക്കുന്നു. ഷമി പന്ത് കൈയിലെടുക്കുന്ന നിമിഷം, ബെയിസൽസ് മുന്നും എന്ന് ഏതാണ്ട് ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version