വഴങ്ങിയത് 35 റൺസ്, ടെസ്റ്റിലെ ഏറ്റവും വിലയേറിയ ഓവറുമായി സ്റ്റുവര്‍ട് ബ്രോഡ്, ബുംറയിൽ നിന്ന് കണക്കിന് തല്ല് മേടിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ ഓവറിന് ഉടമയായി സ്റ്റുവര്‍ട് ബ്രോഡ്. ജസ്പ്രീത് ബുംറയ്ക്കെതിരെ പന്തെറിഞ്ഞ താരം 5 വെഡുകള്‍ ഉള്‍പ്പെടെ 35 റൺസാണ് വഴങ്ങിയത്. ബുംറ രണ്ട് സിക്സും മൂന്ന് ഫോറും അടക്കമായിരുന്നു ഇത്രയും റൺസ് നേടിയത്.

29 റൺസാണ് ബുംറ ഈ ഓവറിൽ നിന്ന് നേടിയത്. ടി20യിൽ ആറ് സിക്സുകള്‍ വഴങ്ങിയ താരത്തിന് ഇപ്പോള്‍ ടെസ്റ്റിലും പുതിയ നാണക്കേടായി.

ഇംഗ്ലണ്ടിന് 360 റൺസ്, ഓവര്‍ട്ടണിന് അരങ്ങേറ്റത്തിൽ ശതകം നഷ്ടം

ജോണി ബൈര്‍സ്റ്റോ നേടിയ 162 റൺസിന്റെയും ജാമി ഓവര്‍ട്ടണിന്റെ 97 റൺസിന്റെയും ബലത്തിൽ 360 റൺസ് നേടി ഇംഗ്ലണ്ട്. 42 റൺസ് നേടിയ സ്റ്റുവര്‍ട് ബ്രോഡും തിളങ്ങിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ 31 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയര്‍ നേടിയത്.

241 റൺസിന്റെ വമ്പന്‍ കൂട്ടുകെട്ട് തകര്‍ത്ത് ഓവര്‍ട്ടണിനെ ബോള്‍ട്ട് ആണ് പുറത്താക്കിയത്. ബോള്‍ട്ടിന്റെ മത്സരത്തിലെ നാലാമത്തെ വിക്കറ്റായിരുന്നു അത്. പിന്നീട് സ്റ്റുവര്‍ട് ബ്രോഡും ബൈര്‍സ്റ്റോയും ചേര്‍ന്ന് 45 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്. ഇതിൽ 42 റൺസും ബ്രോഡിന്റെ സംഭാവനയായിരുന്നു.

ബ്രോഡിനെ സൗത്തി പുറത്താക്കിയപ്പോള്‍ ബൈര്‍സ്റ്റോയെ മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കുകയായിരുന്നു. ഇരുവരെയും അടുത്തടുത്ത പന്തുകളിലാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബോള്‍ട്ട് 4 വിക്കറ്റും സൗത്തി 3 വിക്കറ്റുമാണ് ന്യൂസിലാണ്ടിനായി നേടിയത്.

രണ്ടാം ഇന്നിംഗ്സിൽ ടോം ലാഥമിന്റെ മികവിൽ ന്യൂസിലാണ്ട് 125/1 എന്ന നിലയിലാണ് 33 ഓവറുകള്‍ പിന്നിടുമ്പോള്‍ 76 റൺസുമായി ലാഥവും താരത്തിന് കൂട്ടായി 37 റൺസ് നേടി കെയിന്‍ വില്യംസണും ആണ് ക്രീസിലുള്ളത്.

ശതകം പൂര്‍ത്തിയാക്കി മിച്ചൽ, ന്യൂസിലാണ്ട് പൊരുതുന്നു

ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 325/8 എന്ന നിലയിൽ ന്യൂസിലാണ്ട്. ഡാരിൽ മിച്ചൽ 109 റൺസ് നേടി ജാക്ക് ലീഷിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ രണ്ടാം ദിവസം ല‍ഞ്ചിന് ടീമുകള്‍ പിരിയുകയായിരുന്നു.

3 വീതം വിക്കറ്റുമായി സ്റ്റുവര്‍ട് ബ്രോഡും ജാക്ക് ലീഷുമാണ് ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ തിളങ്ങിയത്. 55 റൺസ് നേടിയ ടോം ബ്ലണ്ടലിനെ ആണ് ആദ്യം ന്യൂസിലാണ്ടിന് നഷ്ടമായത്. ആറാം വിക്കറ്റിൽ 120 റൺസാണ് മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ മൈക്കൽ ബ്രേസ്വെല്ലിനെയും ടീമിന് നഷ്ടമായി. പിന്നീട് ടിം സൗത്തിയും മിച്ചലും ചേര്‍ന്ന് 60 റൺസ് നേടി ടീമിനെ മുന്നൂറ് കടത്തിയെങ്കിലും ല‍ഞ്ചിന് തൊട്ടുമുമ്പ് മിച്ചലിനെ ന്യൂസിലാണ്ടിന് നഷ്ടമായി. ടിം സൗത്തി 33 റൺസുമായി ക്രീസിലുണ്ട്.

പൊരുതി നിന്ന് മിച്ചൽ!!! ന്യൂസിലാണ്ട് 284 റൺസിന് ഓള്‍ഔട്ട്, ഇംഗ്ലണ്ടിന് 299 റൺസ് വിജയ ലക്ഷ്യം

ന്യൂസിലാണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ വിജയം നേടുവാനായി ഇംഗ്ലണ്ട് നേടേണ്ടത് 299 റൺസ്. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ഡാരിൽ മിച്ചലിന്റെ ചെറുത്ത്നില്പ് മറികടന്ന് 284 റൺസിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ 298 റൺസായിരുന്നു ന്യൂസിലാണ്ടിന്റെ ലീഡ്.

32 റൺസാണ് മാറ്റ് ഹെന്‍റിയും ഡാരിൽ മിച്ചലും ചേര്‍ന്ന് നേടിയത്. 18 റൺസ് നേടിയ ഹെന്‍റിയുടെ വിക്കറ്റ് ബ്രോഡ് ആണ് നേടിയത്. 62 റൺസുമായി മിച്ചൽ പുറത്താകാതെ നിന്നു. പത്താം വിക്കറ്റിൽ നിര്‍ണ്ണായകമായ 35 റൺസാണ് മിച്ചൽ – ബോള്‍ട്ട് കൂട്ടുകെട്ട് നേടിയത്. ബെന്‍ സ്റ്റോക്സിനെ ഒരു ഓവറിൽ തുടരെ മൂന്ന് ബൗണ്ടറി നേടി ട്രെന്റ് ബോള്‍ട്ട് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അധികം റൺസ് നേടുന്ന പതിനൊന്നാം നമ്പറുകാരനായി മാറി. 17 റൺസ് നേടിയ ബോള്‍ട്ടിനെ ജെയിംസ് ആന്‍ഡേഴ്സൺ ആണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും മാറ്റ് പോട്സ് 2 വിക്കറ്റും നേടി.

നാലാം ദിവസത്തെക്കുറിച്ച് ശുഭചിന്തകള്‍ മാത്രം – സ്റ്റുവര്‍ട് ബ്രോഡ്

ലോര്‍ഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ജയിക്കുവാന്‍ 5 വിക്കറ്റ് കൈവശമുള്ള ഇംഗ്ലണ്ടിനാണ് മേൽക്കൈ. 77 റൺസ് നേടി ക്രീസിലുള്ള ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുള്ള ലോര്‍ഡ്സിൽ നാലാം ദിവസം ന്യൂസിലാണ്ടിന്റെ മടങ്ങി വരവ് തള്ളിക്കളയാനാകില്ല.

എന്നാൽ നാലാം ദിവസത്തെക്കുറിച്ച് മികച്ച ചിന്തകള്‍ മാത്രമാണ് തനിക്കുള്ളതെന്നാണ് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കിയത്. ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ഏറ്റവും ശാന്തനായ ബാറ്റ്സ്മാനാണെന്നും ഫോക്സിയോടൊപ്പം ഇംഗ്ലണ്ട് മികച്ച നിലയിലാണ് നില്‍ക്കുന്നതെന്നും ശുഭകരമായ ചിന്തയാണ് നാലാം ദിവസത്തെക്കുറിച്ച് തനിക്കുള്ളതെന്നും ബ്രോഡ് വ്യക്തമാക്കി.

ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, മാത്യൂ പോട്സിന് അരങ്ങേറ്റം, ബ്രോഡ് – ആന്‍ഡേഴ്സൺ മടങ്ങിയെത്തുന്നു

ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ യുഗത്തിനാണ് ഈ പരമ്പരയോടെ തുടക്കം കുറിയ്ക്കുന്നത്. കോച്ചായി ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റനായി ബെന്‍ സ്റ്റോക്സും ആണ് ടീമിനൊപ്പമുള്ളത്.

Broadanderson

ഇലവനിൽ മാത്യു പോട്സ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സീനിയര്‍ പേസര്‍മാരായ സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഇംഗ്ലണ്ട്: Zak Crawley, Alex Lees, Ollie Pope, Joe Root, Jonny Bairstow, Ben Stokes (capt), Ben Foakes (wkt), Matthew Potts, Jack Leach, Stuart Broad, James Anderson

സീനിയ‍ർ താരങ്ങളെ പുറത്താക്കിയത് മികച്ച തീരുമാനമെന്ന് കരുതുന്നു – മൈക്കൽ വോൺ

ഇംഗ്ലണ്ട് പേസര്‍മാരും സീനിയര്‍ താരങ്ങളുമായ ജെയിംസ് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട് ബ്രോഡിനെയും പുറത്താക്കിയ ഇംഗ്ലണ്ട് സെലക്ടര്‍മാരുടെ തീരുമാനത്തിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ.

ആഷസിലെ മോശം പ്രകടനത്തിന് ശേഷമാണ് കോച്ചിംഗ് സ്റ്റാഫിലും സ്ക്വാഡിലും മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചത്. സീനിയര്‍ പേസര്‍മാരില്ലാതെ ഇംഗ്ലണ്ട് പുതിയ ഒരു തുടക്കത്തിന് ശ്രമിക്കുന്നത് നല്ലതാണ് എന്ന് വോൺ വ്യക്തമാക്കി.

നീണ്ട കാലത്തേക്കുള്ള പദ്ധതിയെന്ന നിലയിൽ ഈ സീനിയര്‍ താരങ്ങള്‍ അല്ലാതെ മറ്റു ഉപാധികള്‍ ജോ റൂട്ട് ചിന്തിക്കണമെന്നും മൈക്കൽ വോൺ സൂചിപ്പിച്ചു.

അടിമുടി മാറ്റവുമായി ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിൽ ആൻഡേഴ്സണും ബ്രോഡുമില്ല

വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് കളിച്ച സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്സണിനെയും സ്റ്റുവര്‍ട് ബ്രോഡിനെയും ടീമി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് അവരുടെ കരിയറുകളുടെ അന്ത്യമല്ലെന്ന സൂചനയാണ് ഇംഗ്ലണ്ടിന്റെ താത്കാലിക ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയ ആന്‍ഡ്രൂ സ്ട്രോസ് വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ആഷസിലെ 4-0 തോല്‍വിയ്ക്ക് ശേഷം ഡയറക്ടര്‍ ഓഫ് ക്രിക്കറ്റര്‍ ആഷ്‍ലി ജൈൽസ്, മുഖ്യ കോച്ച് ക്രിസ് സിൽവര്‍വുഡ്, ഗ്രഹാം തോര്‍പ്പ് എന്നിവര്‍ക്ക് തങ്ങളുടെ ജോലി നഷ്ടമായിരുന്നു.

ദാവിദ് മലന്‍, ഡൊമിനിക് ബെസ്സ്, സാം ബില്ലിംഗ്സ്, റോറി ബേൺസ്, ജോസ് ബട്‍ലര്‍, ഹസീബ് ഹമീദ് എന്നിവര്‍ക്കും ടീമിൽ ഇടം ഇല്ല. പകരം അലക്സ് ലീസ്, മാത്യു ഫിഷര്‍, സാഖിബ് മഹമ്മൂദ്, മാറ്റ് പാര്‍ക്കിന്‍സൺ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട് സ്ക്വാഡ് :Joe Root (C), Jonny Bairstow, Zak Crawley, Matthew Fischer, Ben Foakes, Dan Lawrence, Jack Leach, Alex Lees, Saqib Mahmood, Craig Overton, Matthew Parkinson, Ollie Pope, Ollie Robinson, Ben Stokes, Chris Woakes, Mark Wood

ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ഹോബാര്‍ട്ടിൽ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയ 12/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നെ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റിൽ 71 റൺസ് കൂടി നേടിയെങ്കിലും ഡിന്നര്‍ ബ്രേക്കിന് തൊട്ടു മുമ്പ് 44 റൺസ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ് ബ്രോഡ് വീഴ്ത്തി ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

ട്രാവിസ് ഹെഡ് 31 റൺസും കാമറൺ ഗ്രീന്‍ 2 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. സ്റ്റുവര്‍ട് ബ്രോഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. 24 ഓവറിൽ 85/4 എന്ന നിലയിലാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

ഇരട്ട പ്രഹരങ്ങളുമായി ബ്രോഡ്, ഖവാജയ്ക്ക് ശതകം

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 321/6 എന്ന നിലയിൽ. ലഞ്ചിന് ശേഷം സ്മിത്തിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് ആണ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കിയത്.

115 റൺസാണ് സ്മിത്തും ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സ്മിത്ത് 67 റൺസ് നേടിയപ്പോള്‍ ഗ്രീന്‍(5), അലക്സ് കാറെ(13) എന്നിവരുടെ വിക്കറ്റുകളും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.

ഖവാജ 102 റൺസും പാറ്റ് കമ്മിന്‍സ് 15 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 36 റൺസ് നേടിയിട്ടുണ്ട്.

സിഡ്നിയിൽ കളിക്കുവാന്‍ ഒല്ലി റോബിന്‍സൺ ഇല്ല

പരിക്കിന്റെ പിടിയിലായ ഇംഗ്ലണ്ട് താരം ഒല്ലി റോബിന്‍സൺ ജനുവരി 5ന് ആരംഭിയ്ക്കുന്ന സിഡ്നി ടെസ്റ്റിൽ കളിക്കില്ല. ഷോള്‍ഡര്‍ നിഗിള്‍ ആണ് താരത്തിന് വിനയായത്. താരത്തിന് പകരം സ്റ്റുവര്‍ട് ബ്രോഡ് ടീമിലേക്ക് എത്തുമെന്ന് ഇംഗ്ലണ്ട് അറിയിച്ചിട്ടുണ്ട്.

പരമ്പരയിൽ മൂന്ന് ടെസ്റ്റിൽ നിന്നായി 26 വിക്കറ്റാണ് താരം നേടിയത്. ഇന്ന് ഇംഗ്ലണ്ട് തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയായിരുന്നു.

ഇംഗ്ലണ്ട് അന്തിമ ഇലവന്‍ : Haseeb Hameed, Zak Crawley, Dawid Malan, Joe Root (c), Ben Stokes, Jonny Bairstow, Jos Buttler, Mark Wood, Jack Leach, Stuart Broad, Jimmy Anderson.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ഹാരിസിന്റെ വിക്കറ്റ് നഷ്ടം

അഡിലെയ്ഡിലെ ആഷസ് പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടം. 3 റൺസ് നേടിയ താരത്തെ സ്റ്റുവര്‍ട് ബ്രോഡ് ആണ് പുറത്താക്കിയത്. മത്സരത്തിൽ പാറ്റ് കമ്മിന്‍സ് ഇല്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി മൈക്കൽ നീസര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുകയാണ്.

10 റൺസുമായി മാര്‍നസ് ലാബൂഷാനെയും 5 റൺസ് നേടി ഡേവിഡ് വാര്‍ണറും ക്രീസിൽ നില്‍ക്കുമ്പോള്‍ ഓസ്ട്രേലിയ 14 ഓവറിൽ 20 റൺസ് നേടിയിട്ടുണ്ട്.

Exit mobile version