മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സൺ, രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ അവസാന ഇലവന്‍ പ്രഖ്യാപിച്ചു. ഒരു മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച സ്ക്വാഡിൽ ഉള്ളത്. മാത്യു പോട്സിന് പകരം ഒല്ലി റോബിന്‍സണെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്‍ സ്റ്റോക്സ് ആണ് അന്തിമ ഇലവനെക്കുറിച്ച് അറിയിച്ചത്.

ഇംഗ്ലണ്ടിന് ആദ്യ മത്സരത്തിൽ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഇലവന്‍: അലക്സ് ലീസ്, സാക്ക് ക്രോളി, ഒല്ലി പോപ്, ജോ റൂട്ടി, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജാക്ക് ലീഷ്, ഒല്ലി റോബിന്‍സൺ, ജെയിംസ് ആന്‍ഡേഴ്സൺ

കരുത്ത് കാട്ടി ഇന്ത്യ, എഡ്ജ്ബാസ്റ്റണിൽ തിരിച്ചുവരവ്

എഡ്ജ്ബാസ്റ്റണിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ കരുതുറ്റ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 73 ഓവറിൽ നിന്ന് ഇന്ത്യ 338/7 എന്ന നിലയിലാണ് നിലകൊള്ളുന്നത്. 83 റൺസുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

ജെയിംസ് ആന്‍‍ഡേഴ്സണും മാത്യു പോട്സും ചേര്‍ന്ന് ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ഇന്ത്യ 98/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് ആറാം വിക്കറ്റിൽ പന്തും ജഡേജയും ചേര്‍ന്ന് നേടിയ 222 റൺസാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

പന്ത് 146 റൺസ് നേടി പുറത്താകുകയായിരുന്നു. ഗിൽ(17), പുജാര(13), ഹനുമ വിഹാരി(20), വിരാട് കോഹ്‍ലി(11), ശ്രേയസ്സ് അയ്യര്‍(15) എന്നിവരെല്ലാം ടോപ് ഓര്‍ഡറിൽ വേഗത്തിൽ പുറത്താകുകയായിരുന്നു.

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ പതറുന്നു, 5 വിക്കറ്റ് നഷ്ടം

എഡ്ജ്ബാസ്റ്റണിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ച. 30 ഓവറിൽ 107/5 എന്ന നിലയിലാണ്. ഇതുവരെ ബാറ്റ് ചെയ്തവരിൽ ഹനുമ വിഹാരി മാത്രമാണ് 20 റൺസെങ്കിലും നേടിയിട്ടുള്ളത്. ശുഭ്മന്‍ ഗിൽ(17), ശ്രേയസ്സ് അയ്യര്‍(15), വിരാട് കോഹ്‍ലി(11), ചേതേശ്വര്‍ പുജാര(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 17 റൺസുമായി ഋഷഭ് പന്ത് ക്രീസിലുണ്ട്.

ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും മാത്യു പോട്സ് 2 വിക്കറ്റും ആണ് ആതിഥേയര്‍ക്കായി നേടിയത്.

പൊരുതി നിന്ന് ബ്ലണ്ടൽ, ജാക്ക് ലീഷിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിന് 296 റൺസ് വിജയ ലക്ഷ്യം

ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് 295 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സിൽ 326 റൺസാണ് ന്യൂസിലാണ്ട് നേടിയത്. ടോം ബ്ലണ്ടലും ഡാരിൽ മിച്ചലും പൊരുതി നിന്നതിനാലാണ് ഈ സ്കോറിലേക്ക് ന്യൂസിലാണ്ടിന് എത്താനായത്.

ആറാം വിക്കറ്റിൽ 113 റൺസാണ് മിച്ചലും ബ്ലണ്ടലും നേടിയത്. ലഞ്ചിന് ശേഷം 56 റൺസ് നേടിയ മിച്ചലിനെ പുറത്താക്കി മാത്യൂ പോട്സ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നൽകി. പിന്നീട് ജാക്ക് ലീഷ് ഒരു വശത്ത് നിന്ന് വിക്കറ്റുകളുമായി തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോള്‍ 88 റൺസുമായി ടോം ബ്ലണ്ടൽ പുറത്താകാതെ നിന്നു. മത്സരത്തിൽ ജാക്ക് ലീഷിന് പത്ത് വിക്കറ്റാണ് ലഭിച്ചത്.

പരമ്പര തൂത്തുവാരുവാന്‍ ഇംഗ്ലണ്ട് 296 റൺസാണ് നേടേണ്ടത്. മാത്യു പോട്സ് മൂന്ന് വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം, ന്യൂസിലാണ്ടിന് 29 റൺസ് ലീഡ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സിൽ 38/3 എന്ന നിലയിൽ. മത്സരത്തിൽ 29 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. മാത്യൂ പോട്സ് രണ്ടാം ഇന്നിംഗ്സിലും മികച്ച ബൗളിംഗ് പ്രകടനവുമായി രണ്ട് വിക്കറ്റ് നേടി.

15 റൺസുമായി കെയിന്‍ വില്യംസണും ടോം ലാഥം 14 റൺസും നേടി മാത്യു പോട്സിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. നേരത്തെ ന്യൂസിലാണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 132 റൺസിന് അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 141 റൺസിന് ഓള്‍ഔട്ട് ആയി.

ഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടമായിട്ടില്ല, രണ്ടാം ദിവസം തിരിച്ചടിക്കും -മാത്യു പോട്സ്

ന്യൂസിലാണ്ടിനെ 132 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 59/0 എന്ന നിലയിൽ ലോര്‍ഡ്സ് ടെസ്റ്റിൽ മേൽക്കൈ നേടുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും പിന്നീട് 7 വിക്കറ്റുകള്‍ 41 റൺസ് നേടുന്നതിനിടെ നഷ്ടപ്പെടുത്തി ആ മേൽക്കൈ ടീം കളഞ്ഞ് കുളിക്കുകയായിരുന്നു.

ന്യൂസിലാണ്ടിന്റെ ആക്രമണത്തിന് പ്രത്യാക്രമണം ആവും ഇംഗ്ലണ്ടിന്റെ മറുപടിയെന്നും ഈ മത്സരം ഇംഗ്ലണ്ട് ജയിക്കാനായി തന്നെ ശ്രമിക്കുമെന്നും ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം നടത്തി നാല് വിക്കറ്റ് നേടിയ മാത്യു പോട്സ് വ്യക്തമാക്കി. 39/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം പുറത്താകാതെ 42 റൺസ് നേടിയാണ് 132 റൺസിലേക്ക് എത്തിച്ചത്.

 

ന്യൂസിലാണ്ടിനെ 132 റൺസിലെത്തിച്ച് കോളിന്‍ ഡി ഗ്രാന്‍ഡോം

45/7 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ 132 റൺസിലേക്ക് എത്തിച്ച് കോളിന്‍ ഡി ഗ്രാന്‍ഡോം. താരം 42 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 26 റൺസ് നേടി ടിം സൗത്തിയും പൊരുതി നിന്നു. നാല് വീതം വിക്കറ്റ് നേടി മാത്യു പോട്സും ജെയിംസ് ആന്‍ഡേഴ്സണും ആണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്.

എട്ടാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 41 റൺസ് നേടിയപ്പോള്‍ പത്താം വിക്കറ്റിൽ ട്രെന്റ് ബോള്‍ട്ട്(14) ഗ്രാന്‍ഡോമിനൊപ്പം 30 റൺസ് നേടി.

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, രണ്ട് വിക്കറ്റുമായി അരങ്ങേറ്റക്കാരന്‍ പോട്സും ആന്‍ഡേഴ്സണും

ലോര്‍ഡ്സിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് തീരുമാനം പാളി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 39/6 എന്ന നിലയിൽ പരുങ്ങലിലാണ്. ഡാരിൽ മിച്ചലും(13) ടോം ബ്ലണ്ടലും(14) ഒഴികെ മറ്റാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്തുവാനും സാധിച്ചില്ല.

ഓപ്പണര്‍മാരായ വിൽ യംഗിനെയും ടോം ലാഥമിനെയും ജെയിംസ് ആന്‍ഡേഴ്സൺ പുറത്താക്കിയപ്പോള്‍ കെയിന്‍ വില്യംസണും ഡാരിൽ മിച്ചലും അരങ്ങേറ്റക്കാരന്‍ മാത്യു പോട്സിന് വിക്കറ്റ് നൽകി മടങ്ങി.

ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, മാത്യൂ പോട്സിന് അരങ്ങേറ്റം, ബ്രോഡ് – ആന്‍ഡേഴ്സൺ മടങ്ങിയെത്തുന്നു

ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ യുഗത്തിനാണ് ഈ പരമ്പരയോടെ തുടക്കം കുറിയ്ക്കുന്നത്. കോച്ചായി ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റനായി ബെന്‍ സ്റ്റോക്സും ആണ് ടീമിനൊപ്പമുള്ളത്.

ഇലവനിൽ മാത്യു പോട്സ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സീനിയര്‍ പേസര്‍മാരായ സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഇംഗ്ലണ്ട്: Zak Crawley, Alex Lees, Ollie Pope, Joe Root, Jonny Bairstow, Ben Stokes (capt), Ben Foakes (wkt), Matthew Potts, Jack Leach, Stuart Broad, James Anderson

Exit mobile version