ഹഫീസ് കോഹ്ലിയെ കുറിച്ച് പറഞ്ഞത് തീർത്തും അസംബന്ധം ആണെന്ന് മൈക്കിൾ വോൺ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയതിന് ശേഷം വിരാട് കോഹ്ലിയെ സെൽഫിഷ് എന്ന് ഹഫീസ് വിളിച്ചത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ മുഹമ്മദ് ഹഫീസിനെതിരെ ആഞ്ഞടിച്ചു. ഹഫീസിന്റെ അഭിപ്രായങ്ങൾ ‘തീർത്തും അസംബന്ധം’ ആൺ എന്ന് വിളിച്ച വോൺ എക്സിൽ കുറിച്ചു. ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ഉത്തരവാദിത്തത്തോടെ കളിക്കുകയാണ് കോഹ്‌ലി ചെയ്തത് എന്ന് വോൺ പറഞ്ഞു.

“ഹഫീസ്, മികച്ച ക്രിക്കറ്റ് കളിച്ച് 8 ടീമുകളെ ഇന്ത്യ തകർത്തിട്ടുണ്ട്. കോഹ്ലിക്ക് 49 സെഞ്ച്വറികൾ ഉണ്ട്. പ്രയാസമുള്ള പിച്ചിൽ ടീമിന്റെ ബാറ്റിങിനെ നയിക്കുന്ന ഇന്നിംഗ്സ് ആണ് കോഹ്ലി കളിച്ചത്‌. അദ്ദേഹത്തിന്റെ ടീം 200നു മുകളിൽ റൺസിന് വിജയിക്കുകയും ചെയ്തു. നിങ്ങൾ പറഞ്ഞത് തീർത്തും അസംബന്ധമാണ്.” – വോൺ എക്സിൽ കുറിച്ചു‌

ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിനെ ഒഴിവാക്കണം എ‌‌ന്ന് മൈക്കിൾ വോൺ

ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിനെ ഒഴിവാക്കണം എന്ന് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കിൾ വോൺ. “ബെൻ സ്റ്റോക്സ് കളിക്കുന്നില്ല എന്ന് ഇംഗ്ലണ്ട് തീരുമാനിക്കണം. ബെൻ അടുത്ത ലോകകപ്പിൽ ടീമിന്റെ ഭാഗമാകാൻ പോകുന്നില്ലെന്ന് ഇംഗ്ലീഷ് മാനേജ്‌മെന്റിന് അറിയാം. അതുകൊണ്ട് ഈ സമയം മറ്റുള്ളവർക്ക് അവസരം കൊടുക്കാൻ ഉപയോഗിക്കണം. വോൺ പറഞ്ഞു.

“ഇപ്പോൾ ഒരു പുനഃസജ്ജീകരണത്തിനുള്ള സമയമാണ്. അത് അടുത്ത കളിയിൽ തുടങ്ങണം. ലോകകപ്പിൽ ഈ മൂന്ന് മത്സരങ്ങളിൽ ഒന്നും നേടിയിട്ട് കാര്യമില്ല. 50 ഓവർ ക്രിക്കറ്റ് കളിക്കാൻ മൊയിൻ അലിയും ബെൻ സ്‌റ്റോക്‌സും ഇപ്പോൾ അനുയോജ്യരല്ല,” വോൺ പറഞ്ഞു.

“ഹാരി ബ്രൂക്ക് വരണം. ബെൻ സ്റ്റോക്സ് നാല് വർഷത്തം കഴിഞ്ഞാൽ കളിക്കാൻ പോകുന്നില്ല. അതിനാൽ, നിങ്ങൾ ആ തീരുമാനം എടുക്കണം. ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, ഗസ് അറ്റ്കിൻസൺ എന്നിവർ അടുത്ത മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളിക്കണം” വോൺ കൂട്ടിച്ചേർത്തു.

ചെന്നൈയിലും ദിൽ ദിൽ പാകിസ്താൻ മുഴങ്ങിയില്ലേ എന്ന് പരിഹസിച്ച് മൈക്കിൾ വോൺ

തിങ്കളാഴ്ച ചെന്നൈയിൽ നടന്ന 2023 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുനായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ മൈക്കൽ വോൺ. ചെന്നൈയിലും ദിൽ ദിൽ പാകിസ്താൻ ഗാനം മുഴങ്ങാത്തത് കൊണ്ടാണോ പാകിസ്താൻ പരാജയപ്പെട്ടത് എന്ന് വോൺ സാമൂഹിക മാധ്യമങ്ങളിൽ ചോദിച്ചു.

ഒക്ടോബർ 14ന് ഇന്ത്യയോട് പരാജയപ്പെട്ടപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീമിന്റെ ഗാനമായ ‘ദിൽ ദിൽ പാകിസ്ഥാൻ’ പ്ലേ ചെയ്യാത്തതിനെക്കുറിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ പരാതിപ്പെട്ടിരുന്നു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബി സി സി ഐ ഇവന്റ് ആണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ആ ദിൽ ദിൽ പാകിസ്താൻ വെച്ചാണ് വോൺ ഇന്ന് പരിഹസിച്ചത്.

“‘ദിൽ ദിൽ’ പാകിസ്ഥാൻ ഇന്ന് ചെന്നൈയിലും പ്ലേ ചെയ്തില്ലെന്ന് ഞാൻ കരുതുന്നു,” വോൺ എക്‌സിൽ പോസ്റ്റ് ചെയ്തു.

പാകിസ്താന് ലോകകപ്പിൽ ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്. അവർ ഇന്ത്യയോട് തോറ്റതിനു ശേഷം ഒരു മത്സരവും വിജയിച്ചിട്ടില്ല.

രാഹുലിന് പകരം ജൈസ്വാളായിരുന്നു അനുയോജ്യനായ പകരക്കാരന്‍ – മൈക്കൽ വോൺ

രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമിൽ ഉള്‍പ്പെടുത്തേണ്ടത് യശസ്വി ജൈസ്വാളിനെ ആയിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. ബിസിസിഐ ഇഷാന്‍ കിഷനെയാണ് രാഹുലിന് പകരക്കാരനായി പ്രഖ്യാപിച്ചത്. ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിനിടെ ആണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ ആണ് കെഎൽ രാഹുലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഇഷാന്‍ കിഷനും ഫോം കാണിക്കുന്നുണ്ടെങ്കിലും യശസ്വി ജൈസ്വാളിന്റെ ഡ്രീം റൺ പരിഗണിക്കുമ്പോള്‍ താരത്തിനാകണമായിരുന്നു അവസരം എന്നാണ് വോൺ പറയുന്നത്. തന്റെ ട്വിറ്ററിലാണ് താരം ഇത് കുറിച്ചത്. താനായിരുന്നുവെങ്കിൽ യശസ്വി ജൈസ്വാളിനെ ആയിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കുക അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആകുവാനുള്ള താരമാണെന്നും വോൺ കുറിച്ചു.

 

 

ഇത് രാജസ്ഥാന്റെ സീസൺ – മൈക്കൽ വോൺ

ഇത്തവണത്തെ ഐപിഎൽ കിരീടം രാജസ്ഥാന്‍ റോയൽസ് നേടുമെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. കഴിഞ്ഞ സീസൺ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് രാജസ്ഥാന്‍ അടിയറവ് പറയുകയായിരുന്നു. കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജുവും കൂട്ടരും തന്നെ ഇത്തവണ മേയ് അവസാനത്തോടെ കിരീടം ഉയര്‍ത്തുമെന്നാണ് വോൺ പ്രവചിച്ചത്.

ജേസൺ ഹോള്‍ഡ‍‍ർ, ആഡം സംപ, ജോ റൂട്ട് എന്നിവരെ സ്വന്തമാക്കിയ റോയൽസ് ഇത്തവണ ആദ്യ മത്സരത്തിൽ ഏപ്രിൽ 2ന് സൺറൈസേഴ്സ് ഹൈദ്രാബാദിനെയാണ് നേരിടുക.

ഇന്ത്യയെ വിമര്‍ശിച്ചാൽ ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് ജോലിയും നഷ്ടമാകും സോഷ്യൽ മീഡിയയിൽ നിന്ന് എതിര്‍പ്പും വരുന്നതിനാൽ ആരും അതിന് മുതിരാറില്ല – മൈക്കൽ വോൺ

ഇന്ത്യ കളിച്ച രീതിയെ ആരും വിമര്‍ശിക്കാത്തതിന് കാര്യം സോഷ്യൽ മീഡിയയിൽ നിന്നുള്ള ഇന്ത്യന്‍ ആരാധകരുടെ എതിര്‍പ്പും ഇന്ത്യയിലെ ജോലി ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് നഷ്ടമായേക്കും എന്നുമുള്ളത് കൊണ്ടാണെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ.

ഇന്ത്യയുടെ ടി20 കളിക്കുന്ന ശൈലി കണ്ട് തനിക്ക് ഇവരെന്താണ് ചെയ്യുന്നതെന്ന് പലപ്പോഴും തോന്നാറുണ്ടെന്നും ആദ്യ അഞ്ചോവറിൽ എതിര്‍ ബൗളര്‍മാര്‍ക്ക് മേൽക്കൈ നൽകുവാനാണ് ഇന്ത്യ എപ്പോളും ശ്രമിക്കുന്നതെന്നും വോൺ കൂട്ടിചേര്‍ത്തു.  

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ അവസാനിച്ചു – മൈക്കൽ വോൺ

ഇംഗ്ലണ്ടിന്റെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ സാധ്യതകള്‍ അവസാനിച്ചുവെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. 250ന് മേലെ ലീഡ് നേടിയ ഇന്ത്യയുടെ കൈവശം ഇനിയും ഏഴ് വിക്കറ്റാണുള്ളത്. അതിനാൽ തന്നെ 400ന് അടുത്തുള്ള ലീഡാവും ടീം ലക്ഷ്യം വയ്ക്കുന്നത്.

ഇംഗ്ലണ്ടിന് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ബൗളിംഗിനെതിരെ ഇത്രയും റൺസ് കണ്ടെത്തുക പ്രയാസം ആയിരിക്കുമെന്നും ഇന്ത്യ ഒരു 150 റൺസ് കൂടി ഇനി നേടിയാൽ തന്നെ ലീഡ് നാനൂറാവും എന്നത് തന്നെ പ്രയാസമേറിയ ലക്ഷ്യമായിരിക്കും ഇംഗ്ലണ്ട് ചേസ് ചെയ്യേണ്ടി വരികയെന്നും വോൺ വ്യക്തമാക്കി.

മത്സരം സമനിലയില്‍ ആയാൽ പോലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിലെ ചരിത്രപരമായ പരമ്പര വിജയം സ്വന്തമാക്കുവാനാകും.

സീനിയ‍ർ താരങ്ങളെ പുറത്താക്കിയത് മികച്ച തീരുമാനമെന്ന് കരുതുന്നു – മൈക്കൽ വോൺ

ഇംഗ്ലണ്ട് പേസര്‍മാരും സീനിയര്‍ താരങ്ങളുമായ ജെയിംസ് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട് ബ്രോഡിനെയും പുറത്താക്കിയ ഇംഗ്ലണ്ട് സെലക്ടര്‍മാരുടെ തീരുമാനത്തിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ.

ആഷസിലെ മോശം പ്രകടനത്തിന് ശേഷമാണ് കോച്ചിംഗ് സ്റ്റാഫിലും സ്ക്വാഡിലും മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചത്. സീനിയര്‍ പേസര്‍മാരില്ലാതെ ഇംഗ്ലണ്ട് പുതിയ ഒരു തുടക്കത്തിന് ശ്രമിക്കുന്നത് നല്ലതാണ് എന്ന് വോൺ വ്യക്തമാക്കി.

നീണ്ട കാലത്തേക്കുള്ള പദ്ധതിയെന്ന നിലയിൽ ഈ സീനിയര്‍ താരങ്ങള്‍ അല്ലാതെ മറ്റു ഉപാധികള്‍ ജോ റൂട്ട് ചിന്തിക്കണമെന്നും മൈക്കൽ വോൺ സൂചിപ്പിച്ചു.

ഇന്ത്യ തങ്ങളുടെ താരങ്ങളെ വിദേശ ലീഗിൽ പങ്കെടുപ്പിക്കണം – മൈക്കൽ വോൺ

ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതകള്‍ തുലാസ്സിലായതോടെ ബിസിസിഐ നിലപാടിനെ വിമര്‍ശിച്ച് മൈക്കൽ വോൺ. പാക്കിസ്ഥാനോടും ന്യൂസിലാണ്ടിനോടും ഇന്ത്യ നിറം മങ്ങിയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് നേടാനായത് ഈ രണ്ട് മത്സരങ്ങളിലും കൂടി 2 വിക്കറ്റാണ്.

ഇന്ത്യയ്ക്ക് പുറത്ത് ഒരു ലീഗിലും തങ്ങളുടെ പുരുഷ താരങ്ങളെ കളിക്കുവാന്‍ അനുവദിക്കാത്ത ബിസിസിഐ നിലപാട് തിരുത്തുവാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അത് അവര്‍ക്ക് മറ്റു രാജ്യങ്ങളിലെ താരങ്ങള്‍ക്കെതിരെ കളിച്ച് പരിചയം നല്‍കുമെന്നും മൈക്കൽ വോൺ വ്യക്തമാക്കി.

ഇന്നലെ ന്യൂസിലാണ്ടിനെതിരെ ഇന്ത്യ 110/7 എന്ന സ്കോറാണ് നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭയ്ക്കും ആഴത്തിനും നീതി പുലര്‍ത്താത്ത പ്രകടനമാണ് ടീം പുറത്തെടുത്തതെന്നും മൈക്കൽ വോൺ സൂചിപ്പിച്ചു.

ആഷസ് ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് നാമാവശേഷം ആവും, പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ നാണംകെടുത്തുമെന്ന് പറ‍ഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. പരമ്പര ഓസ്ട്രേലിയ വൈറ്റ് വാഷ് ചെയ്യുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്. ആഷസ് ഉപേക്ഷിക്കുമെന്നോ മാറ്റി വയ്ക്കുമെന്നോയുള്ള അഭ്യൂഹങ്ങള്‍ക്കിടെ കഴി‍ഞ്ഞ ദിവസം ആണ് ഇംഗ്ലണ്ട് ബോര്‍ഡ് ആഷസിനുള്ള അനുമതി നല്‍കിയത്.

ഇംഗ്ലണ്ട് ഒറ്റ ടെസ്റ്റ് പോലും വിജയിക്കില്ലെന്നും 5-0 ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്നുമാണ് റിയലിസ്റ്റിക്കായി ചിന്തിച്ചാല്‍ തോന്നുകയെന്നും വോൺ പറഞ്ഞു. ഇംഗ്ലണ്ടിന് മികച്ച ടീമുകളെ തോല്പിക്കുവാനുള്ള ശേഷിയുള്ളത് പോലെ ആരോട് വേണേലും തോല്‍ക്കുവാനും സാധ്യതയുണ്ടെന്ന് വോൺ കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മാറണം, ഈ ഫോമിലുള്ള ബേണ്‍സിനെയും സിബ്ലേയെയും കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല – മൈക്കൽ വോൺ

മൂന്നാം ടെസ്റ്റിന് മുമ്പായി ഇംഗ്ലണ്ട് തങ്ങളുടെ ടോപ് ഓര്‍ഡറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍ മൈക്കൽ വോൺ. മോശം ഫോമിലുള്ള റോറി ബേൺസിനെയും ഡൊമിനിക്ക് സിബ്ലേയെയും ഏറെക്കാലം ഇങ്ങനെ ചുമന്ന് കൊണ്ട് പോകാനാകില്ലെന്നും അവര്‍ക്ക് പകരം താരങ്ങളെ ടീമിലെടുക്കണമെന്നും വോൺ സൂചിപ്പിച്ചു.

തുടര്‍ച്ചയായ പരാജയമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ മാറുകയാണെന്നും ഇനിയും ഇതുമായി മുന്നോട്ട് പോകുവാനാകില്ലെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ലോര്‍ഡ്സിലെ കഴിഞ്ഞ ടെസ്റ്റിൽ ഇംഗ്ലണ്ട് സാക്ക് ക്രോളിയെ ടീമിൽ നിന്ന് ഒഴിവാക്കി ഹസീബ് ഹമീദിന് അവസരം നല്‍കിയെങ്കിലും താരത്തിന് മികവ് പുലര്‍ത്താനായില്ല.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ഹസീബ് എത്തിയത്. മൂന്നാം നമ്പറിൽ ദാവിദ് മലനെയാണ് താന്‍ പിന്തുണയ്ക്കുന്നതെന്നും വോൺ പറഞ്ഞു. എന്നാൽ ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ ആരെ പുറത്താക്കണമെന്ന് വോൺ വ്യക്തമാക്കിയില്ല.

കോഹ‍്‍ലി ഡിആര്‍എസ് റിവ്യൂവിൽ വളരെ മോശം – മൈക്കൽ വോൺ

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ഫലം ഏത് ഭാഗത്തേക്ക് തിരിയുമെന്നത് ഇപ്പോള്‍ പ്രവചിക്കാനാകാത്ത നിലയിലാണെങ്കിലും നേരിയ മേല്‍ക്കൈ ഇന്ത്യയ്ക്കാണെന്ന് വേണം കരുതുവാന്‍. എന്നാല്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുവാന്‍ അധികം സമയം വേണ്ടെന്നതിനാൽ തന്നെ ഫലം എങ്ങോട്ട് വേണമെങ്കിലും മാറി മറിയാം.

എന്നാൽ നോട്ടിംഗാം ടെസ്റ്റിൽ ഇന്ത്യ നഷ്ടപ്പെടുത്തിയ ഡിആര്‍എസ് റിവ്യൂകളെത്തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ.

റിവ്യൂവിൽ വിരാട് കോഹ്‍ലി അമ്പേ പരാജയം ആണെന്നാണ് മൈക്കൽ വോൺ പ്രതികരിച്ചത്.

Exit mobile version